ഈ ശ്രം കാർഡ്- തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക, ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം

January 02, 2022 - By School Pathram Academy

ഇ-ശ്രം രജിസ്ടേഷൻ അവസാനിച്ചിട്ടില്ല
ജനുവരിയിലും തുടരും……

ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്.

തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക
ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം .

വഴിയോര കച്ചവടക്കാർ
കർഷകർ
കർഷക തൊഴിലാളികൾ
ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
കുടുംബശ്രീ പ്രവർത്തകർ
ആശാ വർക്കർമാർ
അംഗനവാടി ടീച്ചർമാർ , ആയ മാർ
വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
വീട്ടുജോലിക്കാർ
ബാർബർമാർ
പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
കെട്ടിട നിർമ്മാണ തൊഴിലാളികൾ
ആശാരിമാർ , മേശരിമാർ, ഹെൽപ്പർമാർ
ഹെഡ് ലോഡ് വർക്കർമാർ
ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
ബീഡി തൊഴിലാളികൾ
എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
തുകൽ തൊഴിലാളികൾ
നെയ്ത്തുകാർ
ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
മില്ലുകളിലെ തൊഴിലാളികൾ
മിഡ് വൈഫുകൾ
ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
ടാറിങ്ങ് തൊഴിലാളികൾ
കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ
കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് സൗജന്യമായി ലഭ്യമാണ്
പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ_
തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും

യോഗ്യതാ മാനദണ്ഡം
പ്രായം 16 മുതൽ 59വയസ് വരെ
ആദായനികുതി അടയ്ക്കുന്നവർ ആകരുത്
PF, ESI എന്നിവയിൽ അംഗമാകരുത്

Category: News