ഇത്തവണ മോഡൽ പരീക്ഷ ഉൾപ്പെടെ പരീക്ഷകൾ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ പൂർണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ മാർഗരേഖ പുറത്തിറക്കും

February 09, 2022 - By School Pathram Academy

ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്; മോഡല്‍ പരീക്ഷയും ഉണ്ടാകും – മന്ത്രി

 

തിരുവനന്തപുരം: ക്ലാസുകൾ പൂർണതോതിൽ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത്തവണ മോഡൽ പരീക്ഷ ഉൾപ്പെടെ പരീക്ഷകൾ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ പൂർണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ മാർഗരേഖ പുറത്തിറക്കും.

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്കരണം സംബന്ധിച്ച് സാമൂഹിക മാധ്യമ പോരാളികൾ വിദ്യാർഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകൾക്കല്ല. അധ്യാപകർ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതൽ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിർദേശം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

 

16 വർഷങ്ങൾക്കുശേഷം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മാന്വൽ പ്രസിദ്ധീകരിച്ചു. മറ്റു സംസ്ഥാനങ്ങൾ നമ്മുടെ പരീക്ഷാ മാന്വൽ റഫറൻസ് ആയി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അത്യുജ്വല മാറ്റങ്ങളാണ് നടന്നുവരുന്നത്. കൂടുതൽ വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലേക്ക് വരുന്നു. ഇത്തവണ അധ്യയന വർഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.