ആറാം പ്രവർത്തി ദിനത്തിൽ ‘ആകസ്മികമായി’ സ്കൂളുകൾ സന്ദർശിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം

June 06, 2023 - By School Pathram Academy

പ്രേഷകൻ

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം:

സ്വീകർത്താവ്

എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും

 

വിഷയം :- പൊതുവിദ്യാഭ്യാസം- തസ്തിക നിർണയം – 2023-24 സമ്പൂർണ്ണയിലെ വിവരങ്ങൾ വിദ്യാഭ്യാസ ഒഫീസർമാർ സ്കൂളുകളിൽ നേരിട്ടു പോയി പരിശോധിക്കുന്നത് സംബന്ധിച്ച്

1. 18/04/2022 ലെ സ.ഉ(അ) 5/2022/പൊ.വി.വ നമ്പർ ഉത്തരവ് കെ.ഇ.ആർ ഭേദഗതി SRO No 375/2022

2 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ കൂടിയ അനൗദ്യോഗിക യോഗ തീരുമാനം

3 സർക്കാർ നമ്പർ എസ്.2(എ)5525/2023 ഡി.ജി.ഇ തീയ്യതി 01.06.2023

സൂചനകളിലേക്ക് ശ്രദ്ധ അടിയന്തരമായി ക്ഷണിക്കുന്നു. സൂചന (2) പ്രകാരം, ആറാം പ്രവർത്തി ദിനത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിൽ നേരിട്ട് പോയി കുട്ടികളുടെ ഹാജർ പുസ്തകം ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് സമ്പൂർണ മുഖേനയുള്ള ആറാം പ്രവർത്തി ദിന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ശരിയാണ് എന്നുറപ്പു വരുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

 

മേൽ സാഹചര്യത്തിൽ, മുൻ കാലങ്ങളിൽ വ്യാജ അഡ്മിഷൻ വഴി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും, UID യിൽ കൃത്രിമം കാണിച്ചും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് അധിക തസ്തികകൾ നേടിയതും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പരിധിയിലുള്ള സൂപ്പർ ടിക്ക് സെൽ പരിശോധിച്ച് കൃത്രിമം നടന്നതായി കണ്ടെത്തിയ സ്കൂളുകളും, മതിയായ എണ്ണം കുട്ടികളില്ലാതെ തുടർന്ന് വരുന്നതും എന്നാൽ, 2023-24 വർഷത്തെ ആറാം പ്രവർത്തി ദിനത്തിൽ സമ്പൂർണ വഴിയുള്ള വിവര ശേഖരണ പ്രകാരം കുട്ടികളുടെ എണ്ണം കൂടിയിട്ടുള്ളതുമായ സ്കൂളുകൾ, ഒരു കുട്ടിയുടെ എണ്ണം വഴി അധിക തസ്തികക്ക് സാധ്യതയുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ആറാം പ്രവർത്തി  ദിനത്തിൽ  07/06/2023 നേരിൽ ആകസ്മികമായി സന്ദർശിക്കേണ്ടതും, സമ്പൂർണ്ണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.

 

വിശ്വസ്തതയോടെ,