ആനുവൽ ഇൻകംടാക്സ് സ്റ്റേറ്റ്മെന്റ് എപ്പോഴാണ് നൽകേണ്ടത് ? 10E ഇൻകംടാക്സ് ഇളവ് എന്നാൽ എന്താണ് ? അത് എങ്ങനെ നേടാം ? Anticipatory Statement എപ്പോഴാണ് നൽകേണ്ടത് ?
ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നവരും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന നികുതിപരിധിയിൽ വരുന്നവരും ശ്രദ്ധിക്കുക. ആനുവൽ ഇൻകംടാക്സ് സ്റ്റേറ്റ്മെന്റ് എപ്പോഴാണ് നൽകേണ്ടത്? 10E ഇൻകംടാക്സ് ഇളവ് എന്നാൽ എന്താണ്? അത് എങ്ങിനെ എങ്ങനെ നേടാം? Anticipatory Statement എപ്പോഴാണ് നൽകേണ്ടത്??
വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കൂട്ടുകാർക്കായി ഷെയർ ചെയ്യാൻ മടി കാണിക്കരുത്
ഇത് ഫെബ്രുവരി മാസമാണ്. ഫെബ്രുവരി മാസത്തെ സാലറി പ്രോസസ്സ് ചെയ്യുന്നതിന് മുൻപായി നമ്മൾ ആനുവൽ ഇൻകംടാക്സ് സ്റ്റേറ്റ്മെന്റ് ഓഫീസിൽ കൊടുക്കേണ്ടതുണ്ട്. ഈ സ്റ്റേറ്റ്മെന്റ് പ്രകാരമാണ് നമ്മുടെ ആ വർഷത്തെ മൊത്തം ഇൻകംടാക്സ് എത്രയെന്ന് കണക്കാക്കുന്നത്. ഇതിൻപ്രകാരം ബാക്കി അടയ്ക്കേണ്ട ടാക്സ് തുക മാർച്ച് ആദ്യം ലഭിക്കുന്ന ഫെബ്രുവരി സാലറിയിൽ നിന്നും ഒന്നിച്ച് ഈടാക്കും. മാർച്ച് മാസത്തിലെ ശമ്പളം ലഭിക്കുന്നത് ഏപ്രിൽ മാസത്തിൽ ആയതിനാൽ അത് അടുത്ത സാമ്പത്തികവർഷത്തിലെ വരുമാനമായാണ് കണക്കാക്കുക.
അത് മാത്രമല്ല, ഈ സാമ്പത്തികവർഷത്തെ നികുതിമുഴുവൻ ഈ സാമ്പത്തികവർഷത്തിൽ തന്നെ അടച്ചുതീർക്കേണ്ടതുണ്ട്. മാർച്ച് സാലറി ലഭിക്കുന്നത് അടുത്ത സാമ്പത്തികവർഷത്തിലാണ്. ആയതിനാൽ ഇനി ബാക്കിയുള്ള സാലറി മുഴുവൻ ഈ മാസത്തെ ശമ്പളത്തിൽ നിന്ന് പിടിച്ചിരിക്കും. പിടിച്ചിരിക്കണം.
അതുകൊണ്ട് Annual Income Tax Statement തയ്യാറാക്കാതെ യാതൊരു കാരണവശാലും ഫെബ്രുവരി മാസത്തെ ശമ്പളം നൽകാൻ പാടില്ല.
Annual Income Tax statement തയ്യാറാക്കുന്നത് ആരുടെ ഉത്തരവാദിത്തമാണ് എന്നൊക്കെ ചിലർ ചോദിക്കുന്നത് കാണാറുണ്ട്. ഒരാൾക്ക് കിട്ടുന്ന സാലറിയിൽ നിന്നുള്ള ടാക്സ് കൃത്യമായി സർക്കാരിലേക്ക് അടച്ചു എന്ന് ഉറപ്പ് വരുത്തേണ്ടത് DDO യുടെ ഉത്തരവാദിത്തം തന്നെയാണ്. അതുകൊണ്ട് DDO യ്ക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. പക്ഷേ നമുക്ക് ടാക്സ് ഇളവ് ലഭിക്കാനുള്ള എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്ന് DDO യ്ക്ക് അറിയില്ല. ആയതിനാൽ Annual Incometax Statement നമ്മൾ തന്നെ തയ്യാറാക്കി നൽകുന്നതാണ് എപ്പോഴും നല്ലത്. മാത്രമല്ല കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിൽ എല്ലാവരുടെയും statement DDO തയ്യാറാക്കുക എന്നത് പ്രയോഗികമല്ല എന്നതും കൂടി മനസിലാക്കുക. ( DDO എന്നുദ്ദേശിച്ചത് DDO നേരിട്ട് ചെയ്യണം എന്നല്ല കെട്ടോ. )
Annual Statement തയ്യാറാക്കുന്നതിന് മുൻപായി നിങ്ങളുടെ ടാക്സ് ഇളവ് സംബന്ധമായ ക്ലെയിമുകൾക്ക് ആവശ്യമായ തെളിവുകൾ കൂടി വാങ്ങി വയ്ക്കണം. ഹൗസിംഗ് ലോൺ ഉള്ളവർക്ക് ഈ സാമ്പത്തികവർഷത്തെ ലോണിന്റെ Interest, പ്രിനിസിപ്പൽ എന്നിവയിലേക്കായി അടച്ച എമൗണ്ട് സാക്ഷ്യപ്പെടുത്തുന്ന ബാങ്കിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വേണം. കുട്ടികളുടെ ഫീസ് ഉണ്ടെങ്കിൽ സ്കൂളിൽ നിന്നുള്ള Annual Fees Amount തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്കൂളിൽ നിന്ന് വേണം. സാലറി കട്ടിംഗ് അല്ലാത്ത LIC, PLI, Mediclaim, NPS എന്നിവയൊക്കെ ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കണം. ഏതെങ്കിലും അംഗീകൃത സംഭാവനകൾ ഉണ്ടെങ്കിൽ അവയുടെ രസീത് വേണം.
പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ വർഷം പലർക്കും കഴിഞ്ഞ വർഷം വരെ ടാക്സ് ഇല്ലാതിരുന്ന പല വിഭാഗം ആളുകൾക്കും ഈ തവണത്തെ ശമ്പളപരിഷ്കരണത്തോടെ വലിയ തുക ടാക്സ് വന്നിട്ടുണ്ട്. ഹൗസിംഗ് ലോൺ പലിശ പോലെയുള്ള വലിയ ഡിഡക്ഷൻസ് ഒന്നും ഇല്ലാത്ത ചിലർക്ക് ഈ വർഷം 40000 രൂപ മുതൽ 80000 രൂപ വരെ ടാക്സ് വന്നതായി കാണുകയുണ്ടായി.
ഈ വർഷം ടാക്സിൽ വലിയ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ടായിരുന്നു. അതിൽ ഒന്ന് ഈ സാമ്പത്തികവർഷം നമുക്ക് ലഭിച്ച DA കുടിശ്ശികയാണ്. മറ്റൊന്ന് കോവിഡ് തുടങ്ങിയ കാലത്ത് ശമ്പളത്തിൽ നിന്ന് സർക്കാർ 5 ഗഡുക്കളായി നീക്കിവച്ച Deferred സാലറി ഈ സാമ്പത്തികവർഷം തിരിച്ചുകിട്ടിയതും. ഇവ യഥാർത്ഥത്തിൽ നമുക്ക് മുൻ വർഷങ്ങളിൽ കിട്ടേണ്ടതായിരുന്നു. അന്ന് അവ ലഭിച്ചിരുന്നെങ്കിൽ നമുക്ക് ഇത്ര വലിയ തുക ഇൻകം ടാക്സ് വരുമായിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ആദായനികുതിയിൽ അരിയർ റിലീഫ് ലഭിക്കാൻ അർഹതയുണ്ട്. ഇതിനാണ് 10E എന്ന് പറയുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ഇൻകംടാക്സ് ഇല്ലാതിരുന്ന ഈ വർഷം വലിയ തുക ടാക്സ് വന്നവർ 10E ചെയ്താൽ അവർക്ക് ഇൻകംടാക്സിൽ വലിയ ഇളവ് ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ നികുതി ഇല്ലാതിരുന്ന എന്നാൽ ഈ വർഷം 40000 രൂപ മുതൽ 80000 രൂപ വരെ ഇൻകംടാക്സ് വന്ന പലർക്കും ഇങ്ങനെ 10E ചെയ്തപ്പോൾ 30000 രൂപ മുതൽ 45000 രൂപ വരെ ടാക്സിൽ കുറവ് ലഭിച്ചത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്.
ഇതിന് വേണ്ടത് പ്രധാനമായും നാല് കാര്യങ്ങളാണ്. കഴിഞ്ഞ 3 വർഷങ്ങളിലെ Annual Income tax statement, DA അരിയർ ലഭിച്ചതിന്റെ സ്പ്ളിറ്റ് സ്റ്റേറ്റ്മെന്റ്, Deferred salary ഏതൊക്കെ മാസങ്ങളിലെ എത്രയാണോ കട്ട് ചെയ്തതും തിരികെ ലഭിച്ചതും എന്ന വിവരം, കൂടാതെ ഈ സാമ്പത്തികവർഷത്തെ Pay Drawn Statement. ഇതിൽ ആദ്യത്തെ ഒഴികെ ബാക്കി എല്ലാം ഓഫീസിൽ നിന്ന് ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ Annual Statement നിങ്ങളുടെ പക്കൽ ഉണ്ടാകും, അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി IT return ചെയ്യുന്ന ടാക്സ് കൺസൾറ്റന്റിന്റെ പക്കൽ ഉണ്ടാകും. അതല്ലെങ്കിൽ ഈ വർഷങ്ങളിൽ നിങ്ങൾ വർക്ക് ചെയ്തിരുന്ന സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ഉണ്ടാകും.
10E സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ.
നിങ്ങൾ അധികം തുക നികുതി ആയി അടച്ചുപോയി എങ്കിലും അധികമായി അടച്ച തുക IT Return ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. അതുകൊണ്ട് ടാക്സ് അടച്ചുപോയല്ലോ എന്നും കരുതി യാതൊരു കാരണവശാലും 10E ചെയ്യാതിരിക്കരുത്.
മറ്റൊരു കാര്യം അടുത്ത മാസം എല്ലാവരും Anticipatory Income tax statement തയ്യാറാക്കി ഓഫീസിൽ നൽകിയിരിക്കണം എന്നതാണ്. ഇങ്ങനെ ലഭിക്കാതെ സാലറി നൽകുന്നത് DDO യ്ക്ക് ഭാവിൽ ബുദ്ധിമുട്ടായേക്കാം. കാരണം ഒരു സ്ഥാപനത്തിൽ നിന്ന് മൊത്തം അടയ്ക്കേണ്ട ടാക്സ് എത്രയെന്നു മാർച്ച് മാസത്തിൽ കണക്കാക്കി അതിന്റെ നാലിൽ ഒന്ന് തുക വീതം ഓരോ ക്വാർട്ടറിലും TDS പിടിച്ച് അടച്ചിരിക്കണം എന്നതാണ് നിയമം. അതായത് ഒരു സ്ഥാപനത്തിൽ നിന്ന് മൊത്തം നൽകേണ്ട ടാക്സ് 10 ലക്ഷം രൂപ ആണെങ്കിൽ രണ്ടര ലക്ഷം രൂപ മാർച്ച് ഏപ്രിൽ മെയ് ശമ്പളത്തിൽ നിന്നും രണ്ടര ലക്ഷം ജൂൺ ജൂലൈ ഓഗസ്റ്റ് ശമ്പളത്തിൽ നിന്നും രണ്ടര ലക്ഷം സെപ്റ്റംബർ, ഒക്ടോബർ, നവംബർ ശമ്പളത്തിൽ നിന്നും ബാക്കി തുക ഡിസംബർ, ജനുവരി, ഫെബ്രുവരി ശമ്പളത്തിൽ നിന്നും TDS പിടിച്ച് അടച്ചിരിക്കണം. ഇതിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ വന്നാൽ സാധാരണ വലിയ പ്രശ്നം ആകാറില്ല. എന്നാൽ വലിയ വ്യത്യാസം വന്നാൽ അത് DDO യ്ക്ക് പ്രശ്നം തന്നെയാണ്. ഉദാഹരണം മൊത്തം അടയ്ക്കേണ്ട 10 ലക്ഷം രൂപയിൽ ആദ്യ രണ്ട് ക്വാർട്ടറുകളിൽ ഒന്നും അടയ്ക്കാതെ അവസാനത്തെ രണ്ട് ക്വാർട്ടറുകളിലായി 10 ലക്ഷം അടക്കുന്നു എന്ന് കരുതുക. ഈ കേസ് ശ്രദ്ധയിൽ പെട്ടാൽ വലിയ തുക ഫൈൻ വരും. ടാനിലേക്കാണ് ഫൈൻ വരിക എന്നതിനാൽ ഫൈൻ തുക അടക്കേണ്ടത് DDO ആയിരിക്കും. ഉദ്യോഗസ്ഥർക്ക് ഫൈൻ വന്നാൽ തന്നെ അത് കൂടി വന്നാൽ 1000 രൂപ ആയിരിക്കും.
ആയതിനാൽ ഈ വിഷയത്തിൽ DDO മാരും establishment വിഭാഗം ക്ലർക്കുമാരും പ്രത്യേകം ശ്രദ്ധിക്കുക. സാലറിയിൽ നിന്നുള്ള ഇൻകം ടാക്സ് അടയ്ക്കുക എന്നത് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തത്തിൽ ഉപരിയായി അത് കൃത്യമായി Quarterly TDS പിടിച്ച് അടയ്ക്കുക എന്നത് DDO യുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് മാർച്ച് മാസത്തിലെ ശമ്പളബിൽ എടുക്കുംമുൻപായി ഒരു ഉദ്യോഗസ്ഥൻ അയാളുടെ anticipatory income tax statement നൽകുന്നില്ല എങ്കിൽ മറ്റൊരു ഡിഡക്ഷനും നോക്കാതെ അയാളുടെ ശമ്പളത്തിൽ നിന്ന് എല്ലാ മാസവും 10% തുക വീതം ഇൻകംടാക്സ് പിടിക്കുക എന്നതാണ് DDO ചെയ്യേണ്ടത്. അതല്ലെങ്കിൽ നഷ്ടം DDO യ്ക്ക് മാത്രമായിരിക്കും.
അതുകൊണ്ട് പ്രിയപ്പെട്ടവർ എല്ലാവരും ഈ മാസത്തെ സാലറി എടുക്കുംമുൻപ് Annual Income tax Statement തയ്യാറാക്കി നൽകുക. 10E പ്രകാരം ഇളവ് ലഭിക്കാൻ അർഹതയുള്ളവർ 10E യിൽ തയ്യാറാക്കിയ Annual Statement വേണം നൽകാൻ എന്നത് ശ്രദ്ധിക്കുക.
അടുത്ത മാസം സാലറി എടുക്കും മുൻപ് എല്ലാവരും Anticipatory Income tax Statement നൽകുക.
കഴിഞ്ഞ വർഷങ്ങളിൽ ടാക്സ് ഇല്ലാതിരുന്നവർ ഒരു കാരണവശാലും മടി കാണിക്കാതെ 10E നിർബന്ധമായും ചെയ്യുക.
സുധീർ കെ എച്ച്.
നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ,
ആരോഗ്യവകുപ്പ്.