അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ
കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം ചെയ്തിട്ടുള്ളത്. അറിവു നിർമ്മാണ പ്രക്രിയയെ വികാസ പ്രദവിലയിരുത്തലിലൂടെയും (Formative Assessment) ആത്യന്തിക വിലയിരുത്തലിലൂടെയും (Summative Assessment) വിലയിരുത്തി പഠനപിന്തുണാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. ഇതുവഴി എല്ലാ പഠിതാക്കളെയും പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങളിലേക്ക് എത്തിക്കാനാവും. നിശ്ചിത പഠനലക്ഷ്യങ്ങൾ ആർജിക്കാതെ തുടർപഠനം നടത്തുന്നത് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ ആർജിക്കുന്നതിന് വിലങ്ങുതടിയാകും.
ഈ സാഹചര്യത്തിൽ അതത് ക്ലാസിലെ പഠനലക്ഷ്യങ്ങൾ നേടിയെന്ന് കൃത്യമായി ഉറപ്പുവരുത്തുകയും തുടർപഠനം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ അധ്യാപകരുടെയും ചുമതലയാണ്. ഇതിനനുസൃതമായി സ്കൂൾ സംവിധാനവും ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം.
പഠനപിന്തുണാ പ്രവർത്തന നിർദേശങ്ങൾ
കുട്ടികളുടെ പ്രധാന പഠനപ്രശ്നമേഖലകൾ ഏതെല്ലാമെന്ന് കണ്ടെത്തി രേഖപ്പെടുത്തുന്നതിനായി അർദ്ധവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകളും നിരന്തര വിലയിരുത്തൽ രേഖകളും പ്രയോജനപ്പെടുത്തണം. അവയുടെ വിശകലനം കുട്ടിയുടെ പഠനനില മനസ്സിലാക്കാൻ സഹായകമാകും.
“ഓരോ കുട്ടിയും ഒരു യൂണിറ്റ്’ എന്ന കാഴ്ചപ്പാടിൽ ഊന്നി ആയിരിക്കണം പഠനപിന്തുണാ പ്രവർത്തനങ്ങൾ നൽകേണ്ടത്.
വിദ്യാലയത്തിലെ ഒരു അധ്യാപകന്/അധ്യാപികയ്ക്ക് പഠനപിന്തുണാ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നൽകണം
വിഷയാധിഷ്ഠിതമായി അധ്യാപകർക്ക് ചുമതലാവിഭജനം നടത്തണം. ഓരോ അധ്യാപകനും/ അധ്യാപികയും പഠനപിന്തുണ ആവശ്യമുള്ള കുട്ടികളുടെ മെൻ്റർമാരാകണം.
അർദ്ധവാർഷിക പരീക്ഷയിൽ ഓരോ വിദ്യാർത്ഥിക്കും ലഭിച്ച വിവിധ വിഷയങ്ങളിലെ സ്കോർ സമ്പൂർണ്ണ പ്ലസിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
അർദ്ധവാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡിൻ്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ്സ് ടീച്ചർ ലിസ്റ്റ് ചെയ്യുന്നു (1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ E ഗ്രേഡും ഒൻപതാം ക്ലാസ്സിൽ D, E ഗ്രേഡുകളും നേടിയ കുട്ടികളെയാണ് പരിഗണിക്കേണ്ടത്).
ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളുടെ ഓരോ വിഷയത്തിലുമുള്ള കഴിവുകളും പരിമിതികളും കണ്ടെത്തി ബന്ധപ്പെട്ട വിഷയങ്ങളുടെ അധ്യാപകർ ഒരു കുറിപ്പ് വിഷയടിസ്ഥാനത്തിൽ തയ്യാറാക്കി ക്ലാസ്സ് ടീച്ചർക്ക് നൽകണം.
പഠനപിന്തുണാ പ്രവർത്തനങ്ങൾ തയ്യാറാക്കുമ്പോൾ ക്ലാസിലെ കുട്ടികളുടെ പഠനവേഗതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ, കുട്ടിയെ പഠനത്തിൽ നിന്നും അകറ്റുന്ന സാമൂഹ്യവും വൈകാരികവുമായ ഘടകങ്ങൾ എന്നിവ ചർച്ച ചെയ്യണം. ഇതിനായി ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെസ്കൂൾ കൗൺസിലറുടെ സഹായം തേടാവുന്നതാണ് /പ്രഥമാധ്യാപകന്റെ/ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ എസ്.ആർ.ജി.യിൽ കുട്ടികൾക്ക് പ്രയാസം നേരിടുന്ന മേഖലകൾ ചർച്ചചെയ്യുകയും ഓരോ ക്ലാസ്സിലെയും കുട്ടികളുടെ പഠനപ്രയാസങ്ങളെ പൊതുവായി ക്രോഡീകരിക്കുകയും ചെയ്യണം. കണ്ടെത്തിയ പഠനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ പഠനപിന്തുണാ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ പ്രഥമാധ്യാപകന്റെയും/ പ്രഥമാധ്യാപികയുടെയും കൺവീനറുടെയും നേതൃത്വത്തിൽ തയ്യാറാക്കേണ്ടതാണ് എസ്.ആർ.ജി.
ഈ അധ്യയന വർഷം എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം (30%) നടപ്പിലക്കുന്നതിനാൽ പഠന പ്രയാസം അനുഭവപ്പെടുന്ന കട്ടികളുടെ പഠന പുരോഗതി മോണിറ്ററിംഗിൻ്റെ ഭാഗമായി പ്രത്യേകം തന്നെ വിലയിരുത്തേണ്ടതും അവർക്ക് സവിശേഷമായ പഠനപിന്തുണ ഉറപ്പാക്കേണ്ടതാണ്..
2025 ജനുവരി ആദ്യവാരത്തിൽ തന്നെ നടത്തുന്ന സ്കൂൾതല എസ്.ആർ.ജി. യോഗത്തിന് ശേഷം പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നല്കേണ്ട പുനരനുഭവ പ്രവർത്തനങ്ങൾ ഓരോ വിഷയത്തിലും അധ്യാപകർ കണ്ടെത്തി നിർദേശിക്കണം. നിലവിലുള്ള പാഠഭാഗം മുഴുവനായി ഉപയോഗിക്കാതെ, കുട്ടിക്ക് അനുഭവവിടവുള്ള പഠനമേഖലകൾ പ്രത്യേകമായി കണ്ടെത്തുകയും നിർദേശിക്കുകയും വേണം. അതോടൊപ്പം കുട്ടിയുടെ പഠനപുരോഗതി(കുട്ടിക്ക് പഠനലക്ഷ്യങ്ങൾ ആർജിക്കാൻ സാധിക്കുന്നുവെന്ന്) ഉറപ്പുവരുത്തുകയും വേണം.
ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ഇത്തരത്തിൽ ഓരോ വിഷയത്തിലും ആവശ്യമായ പാഠഭാഗങ്ങൾ ( അനുഭവവിടവുള്ള പഠനമേഖലകൾ) കണ്ടെത്തി രക്ഷിതാക്കളുടെയും കുട്ടികളുടെയും ഓൺലൈൻഓ/ലൈൻ യോഗത്തിൽ കൃത്യമായ വിവരണം നൽകണം.
ഓരോ കുട്ടിയുടെയും വ്യക്തിഗതമായ പ്ലാനുകൾ രക്ഷിതാവുമായി നടക്കുന്ന ചർച്ചയിൽ വിശദീകരിക്കുകയും ബോധ്യപ്പെടുത്തുകയും വേണം ഗുണാത്മക നിർദേശങ്ങളിലൂടെ രക്ഷിതാവിന്റെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യണം.
ബന്ധപ്പെട്ട പുനരനുഭവപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മെന്റ്റ്റിംഗിന്റെ ഭാഗമായി രക്ഷിതാക്കളുമായി സംസാരിക്കുകയും ചെയ്യുന്നത് ഉചിതമാണ്.
ഓരോ ആഴ്ചയിലും കട്ടിയിൽ ഉണ്ടാവുന്ന പഠനവ്യത്യാസം കൃത്യമായി നിരീക്ഷിക്കേണ്ടതും അധ്യാപകർ 63003 നോട്ടുബുക്കിൽ രേഖപ്പെടുത്തേണ്ടതുമാണ് ഓരോ ആഴ്ചയിലും രേഖപ്പെടുത്തുമ്പോൾ തൊട്ടുമുമ്പേയുള്ള ആഴ്ചയിൽ നിന്ന് ഓരോപഠനലക്ഷ്യത്തിലും കുട്ടി എത്രത്തോളം മുന്നോട്ട് പോയി എന്ന് കണ്ടെത്തുകയും അതിനനുസരിച്ച് പഠിതാവിന് ഗുണാത്മക നിർദേശങ്ങൾ നൽകുകയും വേണം.
മതിയായ പഠനപുരോഗതി കാണിക്കാത്ത കുട്ടികളെ സംബന്ധിച്ച് എസ്. ആർ. ജിയിൽ. ചർച്ച ചെയ്തു പരിഹാരങ്ങൾ നിർദേശിക്കുകയും വേണം.
കുട്ടിയുടെ പഠനപുരോഗതിയുമായി ബന്ധപ്പെട്ട ഒരു ലഘുകുറിപ്പ് ബന്ധപ്പെട്ട വിഷയങ്ങളുടെ അധ്യാപകർ ക്ലാസ്സ് ടീച്ചർക്ക് തയ്യാറാക്കി നൽകണം.
പഠനപിന്തുണാപ്രവർത്തനങ്ങളുടെ ഡോക്യുമെൻറേഷനും റിപ്പോർട്ടും തയ്യാറാക്കണം.
പഠനപിന്തുണാപ്രവർത്തനങ്ങൾക്ക് ശേഷം പ്രതീക്ഷിത പഠനലക്ഷ്യങ്ങൾ പഠിതാവ് ആർജിച്ചോ എന്നറിയുന്നതിനുവേണ്ട വിലയിരുത്തൽ പ്രവർത്തനങ്ങൾ നൽകേണ്ടതാണ്.
പഠനപിന്തുണാ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിന്വേണ്ടി ബന്ധപ്പെട്ട വിദ്യാഭ്യാസഉദ്യോഗസ്ഥർ സ്കൂളിൽ എത്തുമ്പോൾ അധ്യാപകർ, പ്രസ്തുത കുട്ടികളെ സംബന്ധിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയ പുസ്തകം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച് വ്യക്തമായ ധാരണ ബോധ്യപ്പെടുത്തേണ്ടതുമാണ്.
2025 ജനുവരി മാസം തന്നെ പഠനപിന്തുണാ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.
2025 ഫെബ്രുവരി ആദ്യവാരം ഈ പഠനപിന്തുണാ പ്രവർത്തനങ്ങളുടെ പുരോഗതി പ്രഥമാധ്യാപകൻപ്ര / ഥമാധ്യാപിക നിരീക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികളും പഠനലക്ഷ്യങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കേണ്ടതുമാണ്.
കട്ടികളുടെ പഠനപുരോഗതിയുടെ നേർക്കാഴ്ചകൾ രക്ഷിതാക്കളുടെ മുന്നിലവതരിപ്പിക്കുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം വിശകലനം ചെയ്ത് സ്കൂൾതല പഠനപിന്തുണാ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കുറിപ്പുകൾ എസ്.ആർ.ജി.യിൽ അവതരിപ്പിക്കേണ്ടതാണ്.
ഓരോ വിദ്യാലയവും പ്രസ്തുത വിലയിരുത്തൽ കുറിപ്പിൻ്റെ കോപ്പി എ.ഇ.ഒ. (പ്രൈമറി തലം), ഡി.ഇ.ഒ. (ഹൈസ്കൂൾ തലം) എന്നിവർക്ക് സമർപ്പിക്കണം.