അറിയാം e-കാലത്തെ ചതിക്കുഴികൾ
![](https://www.schoolpathram.com/wp-content/uploads/2022/05/FB_IMG_1653655952111.jpg)
അറിയാം e-കാലത്തെ
ചതിക്കുഴികൾ
ഒരു എസ്എംഎസ് സന്ദേശത്തിലൂടെ ”നിങ്ങളുടെ ഫോൺ ഉടൻ ബ്ലോക്ക് ചെയ്യും” എന്ന് അറിയിച്ചു കൊണ്ടാണ് ഉപഭോക്താവിന്റെ വിവരങ്ങൾ (KYC) ചോദിച്ചു മൊബൈൽ സർവീസ് പ്രൊവൈഡറിന്റെ ആദ്യ സന്ദേശം എത്തിയത്. സന്ദേശം ലഭിച്ച 70കാരൻ പരിഭ്രാന്തനായി. എന്ത് ചെയ്യണം എന്നറിയുവാൻ തിരിച്ചു മെസ്സേജ് അയച്ചു. ഉടൻ ഫോണിലേക്ക് വിളിവന്നു. സൗമ്യമായ സംസാരം, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിഞ്ഞു. പാസ്സ്വേർഡ് പറഞ്ഞുകൊടുത്തു. അക്കൗണ്ടിൽ ഉണ്ടായിരുന്ന 40,000 രൂപ നിമിഷങ്ങൾക്കുള്ളിൽ നഷ്ടപ്പെട്ടു. ഈ രീതിയിൽ പ്രായമായവരെയാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലും ഉന്നമിടുന്നത്. തുടക്കത്തിൽ ശാന്തമായി സംസാരിച്ചു തുടങ്ങും. വിശ്വാസം ആർജ്ജിച്ചു കഴിഞ്ഞു ഭീഷണിയിലേക്ക് മാറും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തും. ബാങ്കിൽ നിന്നാണെന്നും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നാണെന്നും പറഞ്ഞു ഇത്തരം വിളികൾ വരും. ഇൻറർനെറ്റിൽ നാം കാണുന്ന ഹെൽപ് ലൈൻ നമ്പറുകൾ എല്ലാം തന്നെ വിശ്വാസ യോഗ്യമല്ല. അവിടെയും തട്ടിപ്പുകളുണ്ട് . ഓൺലൈൻ മാർക്കറ്റ് വിൽപ്പനക്കാരുടെ വേഷത്തിലും, ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാം, എന്ന് പറഞ്ഞും നമ്മുടെ വിവരങ്ങൾ ചോർത്തുന്ന വ്യാജന്മാർ ഉണ്ട്. പണമടയ്ക്കാൻ അയച്ചുതരുന്ന ക്യുആർ കോഡിൽ ചിലപ്പോൾ അപകടം ഒളിഞ്ഞിരിക്കും. ബാങ്ക് അധികൃതർ, മൊബൈൽ സർവീസ് പ്രൊവൈഡർമാർ എന്നിവർ പാസ്വേഡ് ചോദിച്ചു വിളിക്കാറില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.
#keralapolice