അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം 2024-25- സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച സർക്കുലർ
സർക്കുലർ
വിഷയം : പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം 2024-25- സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറബിക് വിഭാഗത്തിന്റെ പ്രവർത്തന ഭാഗമായുള്ള അറബി ഭാഷാ ദിനാഘോഷം ഡിസംബർ ആദ്യവാരത്തിൽ തന്നെ അറബി ഭാഷാ പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളിലും താല്പര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിക്കേണ്ടതാണ്. അന്താരാഷ്ട്ര അറബി ഭാഷാ ദിനമായ ഡിസംബർ 18 വരെ സ്കൂൾ തലത്തിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കേണ്ടതാണ്.
സ്കൂൾതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ-
എച്ച്.എസ്.എസ്.ടി –
പ്രസംഗം, സെമിനാർ, പ്രബന്ധരചന, കഥാരചന, കവിതാരചന
എച്ച്.എസ്.ടി –
പ്രസംഗം, പോസ്റ്റർ രചന, കാലിഗ്രഫി, ക്വിസ്
യു.പി.എസ്.എ –
ക്വിസ്, സംഭാഷണം. സാഹിത്യകാരൻമാരുമായുള്ള അഭിമുഖം. മാഗസിൻ നിർമ്മാണം, പ്രാദേശിക അറബിക് സാഹിത്യകാരന്മാരുമായുള്ള അഭിമുഖം
കൂടാതെ സ്കൂളുകളുടെ സൗകര്യം പരിഗണിച്ച് എക്സിബിഷൻ, രക്ഷിതാക്കൾക്കുള്ള മത്സരം, സെമിനാർ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. IME, WIMG മാർ ബന്ധപ്പെട്ട സ്കൂൾ തല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അറബിക് സ്പെഷ്യൽ ഓഫീസർക്ക് നൽകേണ്ടതാണ്.