അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് കൂടിക്കാഴ്ച നടത്തും
www.schoolpathram.com
പട്ടികജാതി/പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന താൽപര്യമുള്ള അധ്യാപർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ മേയ് 23ന് എസ്.ടി വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെയും മേയ് 24ന് എസ്.സി. വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെയും കൂടിക്കാഴ്ച നടത്തും. താൽപ്പര്യമുള്ളവർ രാവിലെ 8.45നു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.
വിശദവിവരങ്ങളും അപേക്ഷാ ഫോമും, പുതുക്കിയ വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭിക്കും.