അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
അക്ഷരമുറ്റം ക്വിസ് |HS, HSS വിഭാഗം |Akshramuttam Quiz
Akshramuttam Quiz
അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2021ലെ വായനാ ദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുംങ്കുളം ഏത് ജില്ലയിലാണ്?
കൊല്ലം
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം?
അശോകം
ഏതിനം ആമകളുടെ സാന്നിധ്യം കൊണ്ടാണ് കോഴിക്കോട് ജില്ലയിലെ കോളാവി കടപ്പുറം പ്രശസ്തമായത്?
ഒലീവ് റിഡ്ലി ആമകൾ
ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി?
കേരള ഹൈക്കോടതി
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് നവോത്ഥാന നായകനായ ശ്രീനാരായണഗുരു ഇങ്ങനെ എഴുതി വച്ചത് എവിടെയാണ്?
അരുവിപ്പുറം
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?
പാട്ടബാക്കി (കെ ദാമോദരൻ)
ലോക പ്രമേഹ ദിനം എന്നാണ്?
നവംബർ 14
(ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫെഡറിക് ബാന്റിംഗിന്റെ ജന്മദിനം
2022 – ലെ ലോക പുസ്തക തലസ്ഥാനം?
ഗൗദലജാറ Gaudalajara (മെക്സിക്കോ)
ഏഷ്യൻ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം നൽകുന്ന രാജ്യം?
ഫിലിപ്പീൻസ്
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ഇവ മൂന്നും ആദ്യമായി നേടിയ കേരളീയൻ?
കാർട്ടൂണിസ്റ്റ് ശങ്കർ
ഗുൽമക്കായി എന്ന ബ്ലോഗിലൂടെ പാകിസ്ഥാനിലെ പെൺകുട്ടികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനത്തെ കുറിച്ച് ലോകത്തോട് പറഞ്ഞ പെൺകുട്ടി ആര്?
മലാല യൂസഫ് സായി
കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?
സാഹിത്യലോകം
ആസാം പണിക്കാർ എന്ന പ്രശസ്തമായ കവിത എഴുതിയതാര്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
ചാമ്പൽ അണ്ണന്റെ തനത് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?
ചിന്നാർ
സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം?
ലൂസി (Lucy)
ലോകതണ്ണീർത്തട ദിനം ദിനമായി ആചരിക്കുന്നത്?
ഫിബ്രവരി 2
1863 ഓഗസ്റ്റ് 28 -ന് ജനിച്ച കേരളത്തിന്റെ നവോത്ഥാന നായകൻ?
അയ്യങ്കാളി
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം കോഴിക്കോട്ടുള്ള ഏത് സ്ഥലത്താണ്?
കൊയിലാണ്ടി
ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ നീരജ് ചോപ്ര ഏത് കായിക ഇനത്തിലാണ് മത്സരിച്ചത്?
ജാവലിൻ ത്രോ
99ലെ വെള്ളപ്പൊക്കം( 1924) കേരള ചരിത്രത്തിലെ പ്രധാന സംഭവമാണ് ഈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ കഥയുടെ പേര്?
വെള്ളപ്പൊക്കത്തിൽ
കേരളത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
വി ആർ കൃഷ്ണയ്യർ
2021-ൽ അറബിക്കടലിൽ വീശിയ പല്ലി എന്നർത്ഥം വരുന്ന ടൗട്ടേ എന്ന പേര് നൽകിയ രാജ്യം?
മ്യാൻമാർ
ജൈവ വൈവിധ്യത്താൽ എട്ടാമത്തെ ഭൂഖണ്ഡം എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ രാജ്യം?
മഡഗാസ്കർ
ഈശ്വർ അള്ളാ തേരേ നാം എന്ന് ഗാന്ധിജി പാടിയത് ഏത് കവിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്?
കബീർ
2021- ൽ പ്രഖ്യാപിച്ച 51 – മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗ്ലാസ് വർഷമായി ആചരിക്കുന്നത്?
2022
വാക്സിനേഷന്റെ പിതാവ് രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എങ്ങനെ അറിയപ്പെടുന്നത്?
എഡ്വെർഡ് ജെന്നർ
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
ഫൈനാൻഷ്യൽ എക്സ്പ്രസ്
“എന്റെ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന്” പറഞ്ഞ സ്വാതന്ത്രസമര സേനാനി?
ലാലാ ലജ്പത് റായി
‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക ‘എന്ന ആപ്തവാക്യമുള്ള കേരളത്തിലെ സർവകലാശാല ഏതാണ്?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
സൂര്യന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം?
പാർക്കർ സോളാർ പ്രോബ് (നാസ)
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
ചെന്തുരുണി വന്യജീവി സങ്കേതം (കൊല്ലം)
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകൾ എത്രയാണ്?
11
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
അന്റാർട്ടിക്ക
കേഴമാൻ, മ്ലാവ് എന്നിവയെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം?
ആറളം വന്യജീവി സങ്കേതം (കണ്ണൂർ)
2021 ലെ ബുക്കർ പുരസ്കാരം നേടിയ ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ?
ഡാമൻ ഗാൽഗറ്റ്
2022- ൽ ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്?
73-മത്
1863 ജനുവരി 12- ന് കൊൽക്കത്ത യിൽ ജനിച്ച ഇദ്ദേഹത്തിന്റെ ഓർമ്മയിലാണ് ദേശീയ യുവജന ദിനം ആചരിക്കുന്നത് ആരുടെ ഓർമ്മയിൽ?
സ്വാമിവിവേകാനന്ദൻ
മലയാളത്തെ ശ്രേഷ്ഠ ഭാഷയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?
2013
പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം?
ഓടക്കുഴൽ പുരസ്കാരം
ഓസോൺ ദിനം സെപ്റ്റംബർ 16
ഓസോൺ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഏകകത്തിന്റെ പേര്?
ഡോബ്സൺ യൂണിറ്റ്
അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി വനിത?
ഗീതാഗോപിനാഥ്
ശീതങ്കൻ പറയൻ എന്നിവ ഏത് കലാരൂപത്തിലെ വ്യത്യസ്ത ഇനങ്ങളാണ്?
തുള്ളൽ
ഗാന്ധിജി ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ വളർത്തുമൃഗമായ ആടിന് നൽകിയിരുന്ന പേര്?
നിർമ്മല
സുഭാഷ് ചന്ദ്രബോസിനന്റെ 125 – മത് ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് എവിടെയാണ്?
ഇന്ത്യ ഗേറ്റ്
ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമ?
ചലഞ്ച് (റഷ്യ)
ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്താണ്?
പഞ്ചാബ്
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?
സിവി രാമൻ
2021 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച സാറാജോസഫിന്റെ നോവൽ?
ബുധിനി
ഇന്ത്യയിൽ ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ ധാന്യവിള ഗോതമ്പാണ് നാണ്യവിള ഏതാണ്?
കരിമ്പ്
വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് 2022 -ൽ പത്മശ്രീ ലഭിച്ച മലയാളി വനിത?
ഡോ. ശോശാമ്മ ഐപ്പ്
നിലവിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്
ISRO യുടെ ചെയർമാനായ ആദ്യ മലയാളി?
എം ജി കെ മേനോൻ
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം?
അശോകം
ഭക്ഷ്യവസ്തുക്കൾക്ക് കൃത്രിമ രുചി പകരാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം?
മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?
ബാർബഡോസ്
ഏത് വിശ്വ സാഹിത്യകാരന്റെ അന്ത്യവിശ്രമസ്ഥലമാണ് സെന്റ് പീറ്റേഴ്സ് ബർഗിലെ ടക് വിൻ സെമിത്തേരി?
ദസ്തയോവിസ്കി
കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി?
കല്ലട
ദേശീയ സ്റ്റാർട്ടപ്പ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കാൻ തീരുമാനിച്ച ദിവസം?
ജനുവരി 16
മനുഷ്യ ശരീരത്തിൽ പുനരുൽപ്പാദന ശേഷിയുള്ള ഏക അവയവം?
കരൾ
2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്?
ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു
സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്നത്?
ഒലീവ് മരം
തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
പറമ്പിക്കുളം
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കിയ ജില്ല?
വയനാട്
രാഷ്ട്രപതി ഭവൻ ഡൽഹിയിലാണ് എന്നാൽ രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഹൈദരാബാദ്
ദേശീയ ഹിന്ദി ദിനം സപ്തംബർ 14 എന്നാൽ ലോക ഹിന്ദി ദിനം?
ജനുവരി 10
സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ സംവിധാനം സജ്ജമാക്കിയ ഗ്രാമപഞ്ചായത്ത്?
മേപ്പയൂർ (കോഴിക്കോട്)
ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം?
നാമക്കൽ (തമിഴ്നാട്)
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി?
പ്രൊഫ. എസ് ശിവദാസ്
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി
കേന്ദ്ര സർക്കാർ ജന ജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ച നവംബർ 15 ആരുടെ ജന്മദിനം?
ബിർസാമുണ്ട (സ്വാതന്ത്രസമരസേനാനി)
കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം?
പ്ലാശ്
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ബാങ്കിങ് സംവിധാനത്തിന്റെ പേര്?
കേരള ബാങ്ക്
ഇന്ത്യയുടെ പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള പദ്ധതി?
സെൻട്രൽ വിസ്ത പ്രോജക്ട്
സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി എന്ന സിനിമയ്ക്ക് ആധാരമായ പഥേർ പാഞ്ചാലി എന്ന നോവലിന്റെ രചയിതാവ്?
ബിഭൂതിഭൂഷൺ ബന്ദോപാധ്യായ
മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
ആഫ്രിക്ക
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ തീവണ്ടി പാത നിർമ്മിക്കുന്ന പദ്ധതിക്ക് സർക്കാർ നൽകിയിരിക്കുന്ന പേര്?
സിൽവർലൈൻ
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഗാർഡൻ ആരംഭിച്ച സർവ്വകലാശാല?
കേരള സർവകലാശാല
മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്?
ജോർജ് ഓണക്കൂർ
സേഫ്റ്റി പിൻ കണ്ടുപിടിച്ചത് വ്യക്തി?
വാൾട്ടർ ഹണ്ട്
മണ്ണിന്റെ അഭാവത്തിൽ പോഷകഘടകങ്ങൾ അടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം?
ഹൈഡ്രോപോണിക്സ്
ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയം നിലവിൽ വരുന്നത്?
പുതുച്ചേരി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവര ണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്?
പൂജപ്പുര പാർക്കിൽ
മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
അജിനോ മോട്ടോ
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാനശാസ്ത്ര വർഷമായി
( International Year of Basic Science for Sustainable Development IYBSSD ) ആചരിക്കുന്നത് ഏത് വർഷം?
2022
രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ പ്രൈസ് പുരസ്കാരം നേടിയ മലയാളി?
പ്രൊഫ. എസ് ശിവദാസ്
“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല “എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആരാണ്?
പി ഭാസ്കരൻ
മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാസാക്കിയ ഭരണഘടന ആർട്ടിക്കിൾ?
ആർട്ടിക്കിൾ 17
1921 ഡിസംബർ അന്തരിച്ച ‘ആധുനിക കാലത്തെ ഡാർവിൻ ‘ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ?
എഡ്വാർഡ് ഒ വിൽസൺ
ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ ഒരു മലയാളിയുടെ ആത്മകഥയാണ് എന്റെ ജീവിതകഥ ഏത് ജനനേതാവിന്റെ ആത്മകഥ?
എകെജി
കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ പ്രശസ്തമായ ഈ വരികൾ ആരുടേതാണ്?
അയ്യപ്പപ്പണിക്കർ
2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ടാൻസാനിയൻ സാഹിത്യകാരൻ?
അബ്ദുൽ റസാഖ് ഗുർണ
51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി?
അന്ന ബെൻ (കപ്പേള)
കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ പ്ലാസ്മാ ബാങ്ക് നിലവിൽ വന്നത് എവിടെയാണ്?
ഡൽഹി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിന് വേണ്ടി തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര്?
കില ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)
ഉമ്പായി എന്ന ഗായകൻ ഏതു സംഗീത മേഖലയിൽ അറിയപ്പെടുന്നു?
ഗസൽ
ആരുടെ മരണത്തെ തുടർന്നാണ് ചങ്ങമ്പുഴ രമണൻ എന്ന കൃതി എഴുതിയത്?
ഇടപ്പള്ളി രാഘവൻ പിള്ള
2022 – ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി?
ബിപിൻ റാവത്ത്
ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള കേരളസർക്കാർ പദ്ധതി?
സത്യമേവജയതേ
സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്നത് നവംബർ 26
ഈ യജ്ഞത്തിന്റെ ഗുഡ്വിൽ അംബാസിഡർ ആരാണ്?
ടോവിനോ തോമസ്
കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര പുരസ്കാരമായ കേരള ശാസ്ത്ര പുരസ്കാരത്തിന് 2021 ൽ അർഹനായ ഭൗതികശാസ്ത്രജ്ഞൻ ഈയിടെ അന്തരിച്ചു ആരായിരുന്നു ഇദ്ദേഹം?
താണു പത്മനാഭൻ
ശ്രീബുദ്ധൻ ആദ്യമായി സാരോപദേശം നൽകിയ സ്ഥലത്ത് അശോകചക്രവർത്തി പണിത സ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയമുദ്ര സ്വീകരിച്ചത് എവിടെയായിരുന്നു സ്ഥലം?
സാരാനാഥ് (ഉത്തരപ്രദേശ്)
ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥ ആരുടേത്?
ശ്രീകുമാരൻ തമ്പി
ഗാന്ധിജിയുടെ മാതാവിന്റെ പേര് പുത് ലി ഭായ് എന്നാണ് ഗാന്ധിജിയുടെ വളർത്തമ്മയുടെ പേര് എന്താണ്?
രംഭ
ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ സത്യാഗ്രഹം ആരംഭിച്ചത് എന്നായിരുന്നു?
1948 ജനുവരി 12ന് (ഡൽഹിയിൽ)
51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ?
ജയസൂര്യ (വെള്ളം)
ടോക്കിയോ പരാലിംബിക്സിൽ ബാഡ്മിന്റൺ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഐഎഎസ് ഓഫീസർ?
സുഹാസ് യതിരാജ്
2021 ലെ കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ രാജ്യം?
അർജന്റീന
പഞ്ചാബിലെ ഇന്ത്യാ- പാക് അതിർത്തിയിലുള്ള ഗ്രാമമാണ് ‘ഹുസൈനിവാല’ വിഭജന സമയത്ത്
ഈ ഗ്രാമം പാകിസ്ഥാനിലായിരുന്നു 12 ഗ്രാമങ്ങൾ പകരം കൊടുത്താണ് ഇന്ത്യ ഈ ഗ്രാമം വാങ്ങിയത് ഇന്ത്യ എന്തു കൊണ്ടാണ് ഈ ഗ്രാമത്തിന് ഇത്രയേറെ പ്രാധാന്യം കൊടുത്തത്?
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ഒരുമിച്ച് സംസ്കരിച്ചത് അവിടെയാണ്
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ ‘കേരള സവാരി’ ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?
തിരുവനന്തപുരം
2021 ഡിസംബർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങടെ ബ്രാൻഡ് നെയിം എന്താണ്?
കേരള കൈത്തറി
1921 ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരി ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി?
ബിപിൻ റാവത്ത്
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന നഗരം ഏത്?
ambala (ഹരിയാന)
ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം?
ഹിമാചൽ പ്രദേശ്
കേരളത്തിലെ ആദ്യത്തെ ആധുനിക മറൈൻ ആംബുലൻസ്?
പ്രതീക്ഷ
അവശത അനുഭവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
അതിജീവിക
കുഷ്ഠരോഗം നിർണയത്തിനായി വീട്ടിലെത്തി പരിശോധന നടത്തുന്ന കേരള സർക്കാർ പദ്ധതി?
അശ്വമേധം
സർക്കാർ അനുമതി നൽകുന്ന ചേർമല ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല?
കോഴിക്കോട്
“ഒരു ദിവസം ഭൂമി എന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു ഒരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെ ന്റെ കവിത ” ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒരു കവി നടത്തിയ പ്രസംഗത്തിലെ വാക്യമാണിത് കവി ആര്?
ഒ എൻ വി കുറുപ്പ്