അക്കാദമിക മാസ്റ്റർ പ്ലാൻ സോഷ്യൽ സയൻസ്
- അക്കാദമിക മാസ്റ്റർ പ്ലാൻ
- സോഷ്യൽ സയൻസ്
- UP,HS ,HSS
- പൊതു ലക്ഷ്യങ്ങൾ
സാമൂഹ്യശാസ്ത്രവിഷയം കൂടുതൽ ശാസ്ത്രീയമാക്കുക
കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാ എല്ലാ സാമൂഹ്യശാസ്ത്ര പഠനലേട്ടങ്ങളും എല്ലാ കുട്ടികളും ആർജ്ജിക്കുക
സാമൂഹ്യചിന്ത,സാമൂഹ്യബോധം, സാമൂഹ്യശാസ്ത്ര വിശകലന ശേഷി,enquiry skill എന്നിവ എല്ലാ കുട്ടികളും ആർജ്ജിക്കുക
സാമൂഹ്യശാസ്ത്രപഠനത്തിൽ ഐ.സി.റ്റി സാധ്യത പ്രയോജനപ്പെടുത്തുക,
പഠനം കൂടുതൽ തനിമയുള്ളതാക്കുക
സാമൂഹ്യശാസ്ത്രപഠനശേഷി വികസിപ്പിക്കുക
ശരിയായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിന് സാമൂഹ്യശാസ്ത്രപഠനം പ്രയ ജനപ്പെടുത്തുക
മതേതര ജനാധിപത്യബോധം വികസിപ്പിക്കൽ ചരിത്രശേഷിപ്പുകൾ നശിപ്പിക്കാതെ വരും തലമുറക്ക് കൗമാറുക
അർഥപൂർണമായ ഭൂപടവായന ക്രമീകരിക്കുന്നു
പൊതുവിജ്ഞാനത്തിന് ഊന്നൽ നൽകുന്നു,
പ്രാചീന- മധ്യ- ആധുനിക ഇന്ത്യയുടെ പ്രധാന സംഭവങ്ങളെ തരംതിരിക്കുന്നു.
പ്രാദേശിക ചരിത്രാവബോധം വളർത്തുക.
പഠനയാത്രകൾ സംഘടിപ്പിച്ച് ചരിത്രപഠനം കാര്യക്ഷമമാക്കുന്നു.
ക്ലബ്പ്രവർത്തനങ്ങളിലൂടെ സാമൂഹിക അവബോധം വളർത്തുന്നു.
- സാമൂഹ്യശാസ്ത്രപഠനം – പ്രശ്നങ്ങൾ
- അക്കാദമികം
1. 1 മുതൽ 10 വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും പാഠ്യപദ്ധതി നിർദ്ദേശിച്ച ശേഷികൾ ,ധാരണ,ആശയങ്ങൾ എന്നിവ നേടാൻ കഴിയുന്നില്ല.
2. എല്ലാ കുട്ടികളേയും പരിഗണിച്ച് ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സാധിക്കുന്നില്ല
3. വൈവിധ്യമാർന്ന പഠനതന്ത്രങ്ങൾ ,സങ്കേതങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്.
4. പരിശീലന പഠനപ്രക്രിയ വൈവിധ്യമാക്കുന്നതിനും ശാസ്ത്രീയമാക്കുന്നതിനും സാധിക്കുന്നില്ല
- ഭൗതികം
1.ക്ലാസ്സ് മുറികൾ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ളതല്ല.
2.ഐ.സി.ടി. അധിഷ്ഠിത പഠനത്തിന് ആവശ്യമായ സൗകര്യമില്ല
3. ക്ലാസ് ലൈബ്രറികളില്ല
- സാമൂഹികം
1. പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല
2. പ്രാദേശിക വിഭവശേഖരണം നടത്തിയിട്ടില്ല
പ്രവർത്തനപദ്ധതി വിശകലനം (പരിഹാരപ്രവർത്തനങ്ങൾ-വിശദാംശങ്ങൾ) പദ്ധതികൾ -പ്രവർത്തനങ്ങൾ – കാലദൈർഘ്യം ലക്ഷ്യം
സാമൂഹ്യശാസ്ത്രലാബ് സജ്ജമാക്കൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയിൽ സ്ക്കൂളിലെ പര്യാപ്തമായ പഠനാനുഭവങ്ങളുടേയും പഠനസംവിധാനങ്ങളുടേയും കുറവ് ചർച്ചചെയ്തുന്നു.SRG meeting, മേഖല ,ഉപമേഖല തിരിക്കൽ, SS club രൂപീകരണം, (pretest, Quiz competitionവഴി,)പ്രവർത്തന പാക്കേജ് തയ്യാറാക്കൽ, Local Resource ഉപയോഗിക്കൽ, ICT യിലൂടെ ഉചിതമായ ക്ലാസ്സുകൾ നിരീക്ഷണ വിധേയമാക്കൽ, ICT സാധ്യതയോടു കൂടിയ SS lab എന്ന സംരഭം വിദ്യാലയ വികസനസമിതിയിൽ അവതരിപ്പിക്കൽ, ഗ്രാമപഞ്ചായത്തുമായി ചേർന്ന്സ്പോൺ സർമാരെ കണ്ടെത്തൽ, ലാബിനുവേണ്ടി മാനേജർക്ക് നിവേദനം നൽകൽ, അവശ്യഫണ്ട്, പ്രവർത്തനകാലാവധി, സാമൂഹ്യപിൻതുണ എന്നിവ ചർച്ച ചെയ്യൽ, ലാബിൽ ഉണ്ടാകേണ്ട വിഭവങ്ങൾ ലിസ്റ്റ്ചെയ്യൽ (ശേഖരിക്കേണ്ടവ, നിർമ്മിക്കേണ്ടവ,വാങ്ങേണ്ടവ)പഴയകാല ഉപകരണങ്ങളും നിർമ്മാണത്തിനാ വശ്യമായ ചെലവുകുറഞ്ഞ ഉല്പന്നങ്ങളും ശേഖരിക്കൽ, പഴയനാണയങ്ങൾ കറൻസികൾ എന്നിവ ശേഖരിക്കൽ
പ്രാദേശിക പത്രം പ്രാദേശിക വാർത്തകൾ ശേഖരിച്ച് ആഴ്ചയിൽ ഒരു പത്രം രൂപപ്പെടുത്തൽ, സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചിട്ടപ്പെടുത്തൽ,
- ICT പ്രവർത്തനമാതൃകകൾ
ICT, വിഷയവുമായി ബന്ധപ്പെടുത്തി എങ്ങനെ ഉപയോഗിക്കാം എന്ന് SRG യിൽ ചർച്ച, ട്രൈ ഔട്ട്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സാമൂഹ്യശാസ്ത്ര റൂം സജ്ജീകരിക്കൽ
Field trip പ്രകൃതി ക്ഷോഭമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കൽ,ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളുടെ സി.ഡി. പ്രദർശനം, മുൻകാല ങ്ങളിലെ ഗ്രാമീണ സന്ദർശനങ്ങൾ
- ചിത്രപ്രദർശനം/ചിത്രഗ്യാലറി
ക്ഷേത്രോൽസവങ്ങൾ ആഘോഷപൂർവം കൊണ്ടാടുന്ന വിവിധ മതസ്ഥരുടെ കൂട്ടായ്മ, സന്ദർശനം, ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാ മതക്കാരുടേയും ചിത്രങ്ങൾ,സ്കിറ്റ്,നാടകങ്ങൾ,കഥകൾ-കുട്ടികളുടെ രചന,ചരിത്രകാരൻമാരുടെ ചിത്രങ്ങൾ ,മഹദ്വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കൽ.
- ഡോക്യുമെന്ററി പ്രദർശനം
സമൂഹത്തിനായി പ്രവർത്തിച്ച വ്യക്തി കളുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിപ്രദർശനം, സാമൂഹീ കരണ സഹായികളെക്കുറിച്ചുള്ള പ്രബ ന്ധങ്ങൾതയ്യാറാക്കിഅവതരിപ്പിക്കൽ,സ്കൂളും ക്ലാസ്സും പരിസരവും പ്ലാസ്റ്റിക് വിമുക്തമേഖലയാക്കൽ, പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ ശേഖരണം, പാഴ്വ സ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം, പ്രബന്ധങ്ങൾ തയ്യാറാക്കി അവതരിപ്പിക്കൽ
ക്ലാസ്സ് ലൈബ്രറി-വായനശാല സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സാമൂഹ്യശാസ്ത്രവുമായി ബന്ധമുള്ള പുസ്ത കങ്ങളുടെ ശേഖരണം, ഭവനങ്ങളിൽനിന്ന് പുസ്തകശേഖരണം, ജന്മദിനത്തിൽ സാമൂഹ്യശാസ്ത്രപുസ്തകങ്ങൾ, ഭൂപടങ്ങൾ എന്നിവ നൽകൽ, ശേഖരിക്കൽ, അറ്റ്ലസ്, ഗ്ലോബുകൾ എന്നിവ ആകർഷകമായ രീതിയിൽ ക്രമീകരിക്കൽ
- CWSN കുട്ടികളെ പരിഗണിക്കൽ
സാമൂഹ്യശാസ്ത്രമൂലയിൽ മെറ്റീരിയലുക ളുടെ ലിസ്റ്റ് തയ്യാറാക്കൽ, ആശയങ്ങൾ ചിത്രങ്ങളിലൂടെയും മോഡലുകളിലൂടെയും ശ്രദ്ധയിൽപ്പെടുത്തൽ, ICT സാധ്യത ഉപയോഗിച്ച്പഠനംആകർഷകമാക്കൽ,ഒഴിവുദിനങ്ങളിൽ പഠനോൽസവം സംഘടിപ്പിക്കൽ,
ലഹരി വിരുദ്ധമനോഭാവം മദ്യ, പുകയില, മയക്കുമരുന്ന്, ലഹരിപദാർ ത്ഥങ്ങൾ എന്നിവയുടെ ഉപയോഗം പുതുതലമുറയുടെ ആരോഗ്യം തകർക്കുന്നു എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുവാനായി ലഘുകുറിപ്പുകൾ, ദൃശ്യങ്ങൾ, റാലി തുടങ്ങിയവ സംഘടിപ്പിക്കൽ.പ്രത്യേക അക്കാദമിക കലണ്ടർ തയ്യാറാക്കൽ സോഷ്യൽസയൻസ് ഫെസ്റ്റ് നാടകം,പ്രസംഗം,സ്കിറ്റ്,ക്വിസ്,തുടങ്ങിയ പ്രദർശനങ്ങൾ സംഘടിപ്പിക്കൽ
സെമിനാർ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ ,വിഷയങ്ങൾ മുൻകൂട്ടി നൽകൽ, വിവര ങ്ങൾ ശേഖരിക്കൽ, അവതരണം,ചർച്ച,
- പ്രതികരണപ്രവർത്തനങ്ങൾ
ഡിജിറ്റൽ ആൽബം ഡിജിറ്റൽ ആൽബം വ്യക്തിഗതമായും ഗ്രൂപ്പായും തയ്യാറാക്കി പ്രദർശനങ്ങൾ സംഘടിപ്പിക്കൽ, സാമൂഹ്യ ശാസ്ത്രപഠന പരിപോഷണത്തിന് അനിവാര്യമായ പ്രാദേശിക വിഭവഭൂപടനിർമ്മാണം,ദിനാചരണങ്ങൾ ജൂൺ മുതൽ മാർച്ച് വരെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ SRG യിൽ രൂപപ്പെടുത്തൽ, നിശ്ചിത ദിവസങ്ങളിൽ സംഘടിപ്പിക്കൽ
- ആവശ്യമായ ഭൗതികസൗകര്യങ്ങൾ
സാമൂഹ്യശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്രപുസ്തകങ്ങൾ, ഭൂപടങ്ങൾ , അറ്റ്ലസ്, ഗ്ലോബുകൾ ,ഐ,സി,ടി അധിഷ്ടിത ക്ലാസ്സ് റൂം, പഴയകാല ഉപകരണങ്ങൾ,പഴയനാണയങ്ങൾ,കറൻസികൾ etc
കേരളം, ഇന്ത്യ, ലോകഭൂപടം പരിചയപ്പെടുന്നു. I C T യിൽ കേരളം ജില്ലകൾ ഗെയിം കളിക്കുന്നു.റോൾപ്ലേ, ദിവസത്തിൽ കുറച്ച് ചോദ്യങ്ങൾ ന്യൂസ് പേപ്പർ വഴി കണ്ടെത്തുന്നു. മധ്യകാലഇന്ത്യ പരിചയപ്പെടുത്തുന്നു.വിജ്ഞാനം, കല, സാഹിത്യം, നഗരം ചാർട്ട്, കളക്ഷൻ, I C T സാധ്യത ഉപയോഗിച്ച് വിവരണം.പ്രദേശത്തെ ചരിത്രസ്മാരകസന്ദർശനം,ചരിത്രപ്രാധാന്യമുള്ളസ്ഥലസന്ദർശനം ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ള മത്സരങ്ങൾ(അടിക്കുറിപ്പ്, ലേഖനം, പ്രഭാഷണം)
ഗ്ലോബ് പരിചയപ്പെടൽ, അക്ഷാംശ രേഖാംശരേഖകൾ,ആഴ്ചയിൽ 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നു. കുട്ടികൾ 10 ചോദ്യങ്ങൾ ശേഖരിക്കുന്നു, ലഘുലേ ഖകൾ നൽകുന്നു.ബോധവത്ക്കരണ ക്ലാസ്സ്, power point presentation (social teacher) ആനുകാലിക വിഷയങ്ങൾ (ഉപന്യാസം, നിമിഷപ്രസംഗം).
കേരളത്തിന്റെ ജില്ലകൾ കുട്ടികൾ കണ്ടെത്തുന്നു,ഇന്ത്യയുടെ സംസ്ഥാനങ്ങൾ കണ്ടെത്തുന്നു,ലോകം-വൻകരകൾ കണ്ടെത്തുന്നു, My social collections (coins,,stamps, soil, paper cuttings).മധ്യകാലലോകത്തിലെ നഗരങ്ങൾ ഏവയെന്നും വിവിധ മേഖലകളിലുള്ള വളർച്ച എങ്ങനെയെന്ന് കണ്ടെത്തി വിവരിക്കുന്നു വിവരണംതയ്യാറാക്കൽ, ചിത്രപതിപ്പ്,കുറിപ്പ് തയ്യാറാക്കുക,പതിപ്പ്, കാർട്ടൂൺ, flow chart.
അക്ഷാംശരേഖാംശരേഖകൾക്കനുസരിച്ചുള്ള വ്യത്യസ്ത കാലാവസ്ഥ മേഖലകൾ കണ്ടെത്തി വിലയിരുത്തുന്നു,ക്വിസ്സ് – 3 മാസത്തിലൊരിക്കൽ, ചുമർപത്രം, കൊളാഷ്, ഫീൽഡ് ട്രിപ്പ്, I S R O, മറ്റം, ഓരോ കുട്ടിയും അവരവരുടെ പ്രദേശത്തിന്റെ ചരിത്രം തയ്യാറാക്കുന്ന. ചരിത്രനേതാക്കന്മാർ- അഭിമുഖം, സംവാദം, ചോദ്യാവലി) സന്ദർശനറിപ്പോർട്ട്,അറ്റ്ലസ് നിർമാണം, ക്വിസ്സ് മത്സരം.
ഭൂപടനിർമാണം,ആൽബപ്രദർശനം,താരതമ്യക്കുറിപ്പ് (മധ്യകാലം, ആധുനിക കാലം) ചരിത്രപഠന അവലോകനം,ക്വിസ്സ് മത്സരം,ചുമർപത്രം, ആൽബം
ഭൂപടനിർമാണം (മണ്ണ്, മണൽ, കക്ക, വളപ്പൊട്ട് etc.. )ഗ്ലോബ് നിർമാണം പൊതുവിജ്ഞാനകോശം തയ്യാറാക്കുന്നു,പതിപ്പ് (പ്രാചീന, മധ്യ,ആധുനികഇന്ത്യ) റിപ്പോർട്ട്, ചരിത്രരേഖകൾ ശേഖരണം, ഡയഗ്രം തയ്യാറാക്കൽ സെമിനാർ , മാഗസിൻ, വളരുന്ന സാമൂഹ്യശാസ്ത്രപുസ്തകം, എന്റെ സോഷ്യൽ കളക്ഷൻ.