U DISE പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
സുചന (2) പ്രകാരം UDISE Plus വഴി നിലവിൽ ശേഖരിച്ചിരുന്ന സ്കൂൾ ഡാറ്റ, അധ്യാപക ഡാറ്റ എന്നിവയ്ക്കുപുറമേ പ്രീ-പ്രൈമറി മുതൽ സീനിയർ സെക്കന്ററി വരെ സംസ്ഥാനത്ത് പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ഡാറ്റ് അടങ്ങുന്ന ഫീൽഡുകൾ UDISE Plus ലോഗിനിൽ അപ്ഡേറ്റ് ചെയ്യുവാൻ നിർദ്ദേശിച്ചിരുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ, കേന്ദ്ര സർക്കാർ റാങ്കിംഗുകൾ എന്നിവയ്ക്ക് UDISE Plus ഡാറ്റ ആധാരമാക്കുന്നതു കൊണ്ട് കൃത്യതയോടെയും സമയ ബന്ധിതമായും DISE Plus പോർട്ടലിൽ വിവരങ്ങൾ നൽകേണ്ടതുണ്ട്.
01/09/2023 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനപ്രകാരം പ്രസ്തുത വിവരങ്ങൾ 02/09/2023 ന് 5.00 മണിയ്ക്കുമുമ്പായി, അതീവ ശ്രദ്ധയോടുകൂടി പൂർത്തീകരിക്കുവാൻ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തിരം എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള സാങ്കേതിക പിന്തുണയും സേവനവും അതാത് ബി.ആർ.സി കളിൽ നിന്നും ലഭ്യമാണ്. രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതില്ല.
എല്ലാ പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും UDISE Plus പോർട്ടലിൽ അവരവരുടെ സ്കൂളുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ 2023 സെപ്റ്റംബർ 2 ന് 5.00 PM. ന് മുമ്പായി അപ്ലോഡ് ചെയ്തു എന്ന് ഉറപ്പാക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ