Sixthworking Day 2023-24 സമ്പൂർണ്ണയിൽ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
Sixthworking Day 2023-24
സമ്പൂർണ്ണയിൽ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
2023-24 അധ്യയന വർഷം ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ഡി.ജി.ഇ ഉത്തരവിനനുസരിച്ച് സമ്പൂർണ്ണ എന്ന ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ് വെയർ മുഖേന ശേഖരിക്കുന്നു.
സമ്പൂർണ്ണയിൽ ഉൾപ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങൾക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം ഉൾപ്പെടുന്ന റിപ്പോർട്ട് ലഭിക്കുന്നത്.
സ്കൂളിൽ 2023 -24 അദ്ധ്യയന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക.
Student transfer നടത്തിയിട്ടുണ്ടെന്ന്ഉറപ്പാക്കുക.
പുതിയതായി സ്കൂളിൽ ചേർന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങൾ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സ്കൂൾ തുറന്നത് ജൂൺ 1 ആയതിനാൽ ജൂൺ 7 ( 07/06/2023 ) ആറാം പ്രവർത്തിദിനം ആണ്.
കുട്ടിയുടെ പ്രൊഫൈൽ തെറ്റില്ലാത്ത രീതിയിൽ അപ്ഡേറ്റ് ചെയ്യുക. eg. ലിംഗപദവി (gender), മതം, ജാതി വിഭാഗം, ഒന്നാം ഭാഷ പേപ്പർ ഒന്ന്, ഒന്നാം ഭാഷ പേപ്പർ രണ്ട്, പഠനമാധ്യമം, additional language (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം), യു ഐ ഡി.
ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നൽകിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേർത്ത് സമ്പൂർണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Sixth Working Day ലിങ്കിലെ proforma 1 തെറ്റില്ലാതെ ലഭിക്കണമെങ്കിൽ സമ്പൂർ ണ്ണയിലെ school details update ചെയ്യുക.
കുട്ടിയുടെ യുഐഡി വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റൊരു സ്കൂളിൽ രേഖപ്പെടുത്തിയതായി കാണുകയും എന്നാൽ ആ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നല്കുക.