School Academy Kallil Methala USS പഠനമുറി Malayalam
School Academy Kallil Methala USS പഠനമുറി Malayalam
പകരം പദങ്ങൾ
ആഗ്രഹം – അഭിലാഷം, ഇച്ഛ, വാഞ്ഛ, ആശ
വർഷം – ആണ്ട്, അബ്ദം, കൊല്ലം, വൽസരം, സംവത്സരം
ആന – ദന്തി, ഹസ്തി, വാരണം, കരി, മാതംഗം
ആഭരണം – അലങ്കാരം, വിഭൂഷണം, ഭൂഷണം
ഇരുട്ട് – അന്ധകാരം, തമസ്സ്, തിമിരം
ഉറക്കം – നിദ്ര, സുപ്തി, സുഷുപ്തി
എല്ലാം – സർവ്വം, സകലം, അഖിലം, സമസ്തം
ശബ്ദം – രവം, ആരവം, നാദം, നിനദം, സ്വനം
ഇല – പത്രം, പലാശം, ദലം, പർണ്ണം
ഉപ്പ് – ലവണം, സാമുദ്രം, വസിരം
കടൽ – ആഴി, സമുദ്രം, അബ്ധി, പാരാവാരം, വാരിധി, ജലധി, അർണവം
കട്ടിൽ – മഞ്ചം, പര്യങ്കം, തല്പം
കണ്ണുനീർ -അശ്രു ബാഷ്പം, നേത്രാംബു
കണ്ണ് – നയനം, ലോചനം, നേത്രം, അക്ഷി
കരച്ചിൽ – രോദനം, വിലാപം, പരിദേവനം, ക്രന്ദനം
കല്ല് – ശില, പാഷാണം, ഉപലം
കഴുത്ത് – ഗളം, കണ്ഠം, കന്ധരം, ഗ്രീവം
അഗ്നി- വഹ്നി, പാവകൻ, അനലൻ, ദഹനൻ, ജ്വലനൻ
അച്ഛൻ – പിതാവ്, താതൻ, ജനകൻ, ജനയിതാവ്
അടയാളം – അങ്കം, കളങ്കം, ചിഹ്നം, ലക്ഷണം
അതിഥി – വിരുന്നുകാരൻ, ആഗന്തുകൻ, ഗൃഹാഗതൻ
അത്ഭുതം – – വിസ്മയം, ആശ്ചര്യം, വിചിത്രം
അനുജൻ – – കനിഷ്ഠൻ, അവരജൻ, അനുജന്മാവ്
അമ്പ് – ശരം, ബാണം, സായകം
അമ്മ – ജനനി, ജനയിത്രി, ജനിത്രി, മാതാവ്
അരയന്നം – ഹംസം, അന്നം, മരാളം
അഹങ്കാരം – ഗർവ്വ്, അഹന്ത, ഡംഭ്
ആകാശം – അംബരം, അഭ്രം, വാനം, ഗഗനം, വ്യോമം