School Academy Kallil Methala USS പഠനമുറി Basic Science

October 21, 2024 - By School Pathram Academy

School Academy Kallil Methala USS പഠനമുറി Basic Science 

ആസിഡുകളും ബേസുകളും എന്ന അധ്യായത്തെ  ആസ്പദമാക്കി തയ്യാറാക്കിയത് – Chapter II 

1) സോപ്പുനിർമാണത്തിന് ഉപയോഗിക്കുന്ന ബേസ് ഏത്?

A) സോഡിയം ഹൈഡ്രോക്സൈസ്

B) മെഗ്നീഷ്യം ഹൈഡ്രോക്സൈഡ്

C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

D) കാൽസ്യം ഹൈഡ്രോക്സൈഡ്

ഉ: കാൽസ്യം ഹൈഡ്രോക്സൈഡ്

2) മാജിക്കുകാരൻ വെള്ളക്കടലാസിൽ തൂവാല കൊണ്ടു തുടച്ചപ്പോൾ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു. അയാൾ ഉപയോഗിച്ചിരിക്കാവുന്ന വസ്‌തുക്കൾ ഏവ?

A) മീഥൈൽ ഓറഞ്ച്, സൾഫ്യൂരിക് ആസിഡ്

B) വിനാഗിരി, മഞ്ഞൾ

C) സോപ്പ്, ചെമ്പരത്തിപ്പൂവിൻ്റെ നീര്

D) ചുണ്ണാമ്പുവെള്ളം, ഫിറോൾഫ്‌തലീൻ

ഉ: മീഥൈൽ ഓറഞ്ച്, സൾഫ്യൂരിക് ആസിഡ്

3) താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

A) മോര്

B) സോപ്പുവെള്ളം

C) വിനാഗിരി

D) നാരങ്ങാവെള്ളം

ഉ: സോപ്പുവെള്ളം

4) ആമാശയത്തിലങ്ങിയിരിക്കുന്ന ആസിഡ് ?

A) അസെറ്റിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) സൾഫ്യൂരിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

ഉ: ഹൈഡ്രോക്ലോറിക് ആസിഡ്

5) പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ആഹാരാവശിഷ്‌ടങ്ങളിൽ ബാക്‌ടീരിയ പ്രവർത്തിച്ചുണ്ടാകുന്ന ആസിഡ്

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) ഫോർമിക് ആസിഡ്

C) ലാക്‌ടിക് ആസിഡ്

D) അസെറ്റിക് ആസിഡ്

ഉ: ലാക്‌ടിക് ആസിഡ്

6) നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചുണ്ണാമ്പ് ഏതു രാസവസ്‌തുവാണ്?

A) സോഡിയം ഹൈഡ്രോക്സൈഡ്

B) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

C) മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

D) കാൽസ്യം ഹൈഡ്രോക്സൈഡ്

ഉ: കാൽസ്യം ഹൈഡ്രോക്സൈഡ്

6) റബർ പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) ഫോർമിക് ആസിഡ്

(C) സൾഫ്യൂരിക് ആസിഡ്

(D) അസെറ്റിക് ആസിഡ്

ഉ: ഫോർമിക് ആസിഡ്

7) ഉറുമ്പു കടിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതിനു കാരണമായ ആസിഡ്

A) ഫോർമിക് ആസിഡ്

B) ലാക്ട‌ിക് ആസിഡ്

C) സിട്രിക് ആസിഡ്

D) നൈട്രിക് ആസിഡ്

ഉ ഫോർമിക് ആസിഡ്

8.പാൽ തൈരാകുമ്പോൾ ഉണ്ടാകുന്ന ആസിഡ്

A) മാലിക് ആസിഡ്

B) സിട്രിക് ആസിഡ്

C) അസെറ്റിക് ആസിഡ്

D) ലാക്‌ടിക് ആസിഡ്

ഉ: ലാക്ട‌ിക് ആസിഡ്

9) ആമാശയത്തിൽ ഏത് ആസിഡിന്റെ ഉല്പ്‌പാദനം കുടുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്?

A) സൽഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) അസെറ്റിക് ആസിഡ്

ഉ ഹൈഡ്രോക്ലോറിക് ആസിഡ്

10) ഒരു വാതകം കത്താൻ സഹായിക്കും. മറ്റൊരു വാതകം സ്വയം കത്തും. മറ്റൊരു വാതകം തീ കെടുത്തും. ഈ വാതകങ്ങൾ ക്രമത്തിൽ എഴു തിയിരിക്കുന്നത് തിരഞ്ഞെടുക്കുക.

A) ഹൈഡ്രജൻ, ഓക്‌സിജൻ, കാർബൺഡൈ ഓക്സൈഡ്

B) ഓക്‌സിജൻ, നൈട്രജൻ, കാർബൺഡൈ ഓക്സൈഡ്

C) ഓക്‌സിജൻ, ഹൈഡ്രജൻ, കാർബൺഡൈ ഓക്സൈഡ്

D) ഹൈഡ്രജൻ, നൈട്രജൻ, കാർബൺഡൈ ഓക്സൈഡ്

ഉ: ഓക്‌സിജൻ, ഹൈഡ്രജൻ, കാർബൺഡൈ ഓക്സൈഡ്

11) പഞ്ചസാരയിൽ ഗാഢസൾഫ്യൂരിക് ആസിഡ് ചേർത്താൽ കരിയായി മാറുന്നു. ഇത് ആസിഡി ൻ്റെ ഏതു സ്വഭാവത്തെ കാണിക്കുന്നു?

A) കരിയുാക്കാനുള്ള കഴിവിനെ

B) ജലം വലിച്ചെടുക്കാനുള്ള കഴിവിനെ

C) ആസിഡിന്റെ ഗാഢതയെ

D) ഇവയെല്ലാം

ഉ: ജലം വലിച്ചെടുക്കാനുള്ള കഴിവിനെ

12) ചുണ്ണാമ്പു വെള്ളത്തിൽ നിറമില്ലാത്ത ദ്രാവകം ചേർത്തപ്പോൾ ചുണ്ണാമ്പുവെള്ളം വെള്ള നിറമായി. ചേർത്ത ദ്രാവകം ഏത്?

A) ഫിനോൾഫ്‌തലീൻ

B) മീഥൈൽ ഓറഞ്ച്

C)  മഞ്ഞൾ

D) മുളക് പൊടി

ഉ. മുളക് പൊടി

13) മഷി, തുകൽ എന്നിവയുടെ നിർമാണത്തിന് ഉപയയോഗപ്പെ ടുത്തുന്ന ആസിഡ്

A) സിട്രിസ് ആസിഡ്

B) ടാനിക് ആസിഡ്

C) അസെറ്റിക് ആസിഡ്

D) നൈട്രിക് ആസിഡ്

ഉ: ടാനിക് ആസിഡ്

14) ആസിഡിൻ്റെ സൂചകമായി ഉപയോഗിക്കാവുന്നത്

A) മഞ്ഞൾ

B) പതിമുകം

C) ചുവന്ന ലിറ്റ്‌മസ് പേപ്പർ

D) ഫിനോൾഫ്‌തലീൻ

ഉ: പതിമുകം

14) ഓട്ടോമൊബൈൽ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ?

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) സൾഫ്യൂരിക് ആസിഡ്

D) ഫോർമിക് ആസിഡ്

ഉ: സൾഫ്യൂരിക് ആസിഡ്

15) താഴെ പറയുന്നവയിൽ ബേസുകൾക്ക് യോജിക്കാത്ത പ്രസ്‌താവന ഏത്?

A) മീഥൈൽ ഓറഞ്ച് ചേർത്താൽ ഇളം പിങ്ക് നിറം ലഭിക്കും

B) ചുവപ്പു ലിറ്റ്‌മസിനെ നീലയാക്കും

C) കാരരുചിയുണ്ട്

D) വഴുവഴുപ്പുണ്ട്

ഉ: മീഥൈൽ ഓറഞ്ച് ചേർത്താൽ ഇളം പിങ്ക് നിറം ലഭിക്കും

16) താഴെ പറയുന്നവയിൽ ആസിഡുകൾക്ക് യോജിക്കാത്ത പ്രസ്‌താവന ഏത്?

A) നീല ലിറ്റ്‌മസിനെ ചുവപ്പാക്കും

B) പുളിരുചിയുണ്ട്

C) ലോഹങ്ങളുമായി ചേർന്ന് ഹൈഡ്രജൻ ഉണ്ടാകും

D) ഫിനോൾഫ്ത്‌തലീൻ ചേർത്താൽ പിങ്ക് നിറമാകും

ഉ: ഫിനോൾഫ്ത്‌തലീൻ ചേർത്താൽ പിങ്ക് നിറമാകും

17) മോരുകൊണ്ടുള്ള കറികൾ മൺപാത്രങ്ങളിൽ ഉണ്ടാക്കാൻ കാരണം?

A) രുചികൂട്ടാൻ

B) മോരിലെ ആസിഡ് ലോഹപാത്രവുമായി പ്രവർത്തിക്കുന്നതിനാൽ

C) കറി കേടുവരാതിരിക്കാൻ

D) മോര് തിളയ്ക്കുമ്പോൾ കേടവരാതിരിക്കാൻ

ഉ: മോരിലെ ആസിഡ് ലോഹപാത്ര വുമായി പ്രവർത്തിക്കുന്നതിനാൽ

18) ശരീരത്തിൽ ആസിഡ് വീണ് പൊള്ളലേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ

A) പൊള്ളലേറ്റ ഭാഗത്ത് മഷിപുരട്ടണം.

(B) പൊള്ളലേറ്റ ഭാഗത്ത് തൈലംപുരട്ടണം.

(C) പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം കുറെ സായം ഒഴിക്കണം.

D) പൊള്ളലേറ്റ ഭാഗത്ത് ഉടൻ തുണികൊണ്ട് മുടി കെട്ടണം

ഉ പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം കുറെ സമയം ഒഴിക്കണം

19) താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കാൻ കഴിയുന്ന വസ്‌തു ഏത്?

A) കഞ്ഞിവെള്ളം

B) തേങ്ങാവെള്ളം

C) കട്ടൻചായ

D) തക്കാളിനീര്

ഉ: തക്കാളിനീര്

20) താഴെ പറയുന്നവയിൽ ചേരാത്ത ജോടി ഏത്?

A) ചെറുനാരങ്ങ നീര് –

സിട്രിക് ആസിഡ്

B) സൂചകം –

ഫിനോൾഫ്‌തലീൻ

C) ചുണ്ണാമ്പുവെള്ളം –

കാത്സ്യം ഹൈഡ്രോക്സൈഡ്

D) അപ്പക്കാരലായനി – 

സോഡിയം ഹൈഡ്രോക്സൈഡ്

ഉ: അപ്പക്കാരലായനി

(അപ്പക്കാരലായനിയിൽ അടങ്ങിയിരിക്കുന്നത് സോഡിയം ബൈകാർബണേറ്റ് ആണ്)

21) താഴെ പറയുന്നവയിൽ സൂചകമായി ഉപയോഗിക്കാനാവാത്തത് എത്?

A) നീല ശംഖുപുഷ്‌പം

B) ബീറ്റ്റൂട്ട്

C) മഞ്ഞൾ

D) ചേന

ഉത്തരം ചേന

22) ആസിഡ് നേർപ്പിക്കുമ്പോൾ ചെയ്യേണ്ടത് ?

A) ജലം എടുത്ത് അല്‌പം ആസിഡ് അതിലേക്ക് സാവധാനം ചേർത്ത് ഇളക്കണം

B) ആസിഡ് എടുത്ത് അല്‌പം ജലം അതിലേക് സാവധാനം ചേർത്ത് ഇളക്കണം

C) ജലവും ആസിഡും ഒരുമിച്ച് മറ്റൊരു പാത്രത്തിലേക്ക് സാവധാനം ഒഴിക്കണം

D) ജലം ആസിഡിലേക്ക് തുള്ളിതുള്ളിയായി ചേർക്കണം

ഉ: ജലം എടുത്ത് അല്‌പം ആസിഡ് അതിലേക്ക് സാവധാനം ചേർത്ത് ഇളക്കണം

23) മീഥൈൽ ഓറഞ്ചിന് ബേസിലെ നിറമെന്ത്?

A) ഇളം പിങ്ക്

B) ഇളം മഞ്ഞ

C) നിറമില്ല

D) ചുവപ്പ്

ഉത്തരം : ഇളം മഞ്ഞ

24) അസിഡിറ്റിക്ക് ഡോക്‌ടർമാർ ശുപാർശ ചെയ്യുന്ന മരുന്ന്

A) ആൻറിബയോട്ടിക്ക്

B) ആൻ്റിസെപ്റ്റിക്

C) അന്റാസിഡ്

D) ആന്റിവെനം

ഉ: അൻ്റാസിഡ്

25) ലഘുപരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുട്ടി ടെസ്റ്റ് ട്യൂബിലെ വിനാഗിരിയിലേക്ക് മെഗ്നീഷ്യം റിബണിൻറെ ഏതാനും കഷണങ്ങൾ ഇട്ടപ്പോൾ കുമിളകൾ ഉണ്ടാകുന്നതായി കണ്ടു. ഏതു വാതകത്തിൻ്റെ സാന്നിധ്യ മാണ് ഇവിടെ സൂചിപ്പിക്കുന്നത്?

A) ഹൈഡ്രജൻ

B) നൈട്രജൻ

C) കാർബൺഡൈ ഓക്സൈഡ്

D) കാർബൺ മോണോക്സൈഡ്

ഉ: ഹൈഡ്രജൻ

26) സോഡാജലത്തിൻ്റെ രാസനാമം?

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) സൾഫ്യൂരിക് ആസിഡ്

C) കാർബോണിക് ആസിഡ്

D) നൈട്രിക് ആസിഡ്

ഉ: കാർബോണിക് ആസിഡ്

27) പെയിന്റ്, ചായങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

A) നൈട്രിക് ആസിഡ്

B) ടാനിക് ആസിഡ്

C) ഫോർമിക് ആസിഡ്

D) മാലിക് ആസിഡ്

ഉ: നൈട്രിക് ആസിഡ്

28) രാജു ഹൈഡ്രോക്ലാറിക് ആസിഡ് ഉപയോഗിച്ച് ഒരു ബലൂൺ വീർപ്പിക്കാനുള്ള ശ്രമമാണ്. ഇതിനായി അവൻ ആസിഡിൽ ഒരു വസ്‌തു ചേർത്തു. അപ്പോൾ ഉണ്ടായ വാതകത്തെ ഒരു ബലൂണിൽ ശേഖരിച്ചു. നൂലുകൊണ്ട് ചുറ്റിക്കെട്ടി. കൈയിൽ നിന്ന് വിട്ടപ്പോൾ ബലൂൺ മുകളിലേക്ക് ഉയർന്നു. എങ്കിൽ രാജു ആസിഡിൽ ചേർത്ത വസ്‌തു ഏതായിരിക്കും?

A) മാർബിൾ കഷണങ്ങൾ

B) സിങ്ക് കഷണങ്ങൾ

C) അപ്പക്കാരം

D) ചോക്ക്

ഉ: സിങ്ക് കഷണങ്ങൾ

 

Category: NewsUSS Padanamuri

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More