School Academy Kallil Methala USS പഠനമുറി Basic Science
1.വിളയിക്കാം നൂറുമേനി
1) താഴെ പറയുന്നവയിൽ സങ്കരയിനം നെല്ലിനങ്ങളുടെ കുട്ടം ഏത്?
A) അന്നപൂർണ, പവിത്ര, ജ്യോതി
B) ഉജ്ജ്വല, ജ്വാലാമുഖി, അനുഗ്രഹ
C) ജ്യോതിക, ഭാഗ്യലക്ഷ്‌മി, മാലിക
D) സൽകീർത്തി, കിരൺ, അനാമിക
ഉ. അന്നപൂർണ, പവിത്ര, ജ്യോതി
2) താഴെ പറയുന്ന സൂചനകളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക
ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
ഭാരതരത്ന നേടിയ രണ്ടാമത്തെ മലയാളി
ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലാണ് തറവാട് വീട്
ഗോതമ്പിന്റെയും അരിയുടെയും അത്യുല് പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചു.
2023 സെപ്തംബർ 28ന് അന്തരിച്ചു.
A) സുന്ദർലാൽ ബഹുഗുണ
B) കർപ്പൂരി ഠാക്കൂർ
C) വിക്രംസാരാഭായ്
D) എം.എസ്. സ്വാമിനാഥൻ
ഉ. എം.എസ്. സ്വാമിനാഥൻ
3) താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് കമ്പോസ്റ്റ് വളം, എല്ലുപൊടി, യൂറിയ, കോഴിക്കാഷ്‌ഠം
A) എല്ലുപൊടി
B) കമ്പോസ്റ്റ് വളം
C) യൂറിയ
D) കോഴിക്കാഷ്‌ഠം
ഉ: യൂറിയ
4) സമ്മിശ്ര വളപ്രയോഗം എന്നാൽ ?
A) ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുന്നത്
B) ജൈവവളം കൂടുതലും രാസവളം കുറവും ഉപയോഗിക്കുന്നത്
C) രാസവളം മാത്രം ഉപയോഗിക്കുന്നത്
D) ഒരു വളവും ഉപയോഗിക്കാത്തത്
ഉ: ജൈവവളം കൂടുതലും രാസവളം കുറവും ഉപയോഗിക്കുന്നത്
5) ജീവാണു വളത്തിന് ഉദാഹരണമാണ് ?
എ) എൻപികെ വളം
B) ചാണകം
C) കോഴിക്കാഷ്‌ഠം
D) സ്യൂഡോമോണസ്
ഉ: സ്യൂഡോമോണസ്
6) സ്‌കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിലെ ഒരു പേരയിൽ നിന്നും കുട്ടികൾ വിത്തു മുളപ്പിച്ചും പതിവെച്ചും തൈച്ചെടികൾ ഉല്‌പാദിപ്പിച്ചു. ഈ തൈച്ചെടികൾ ഒരേ സയമം ഉദ്യാനത്തിന് നട്ടു. താഴെ പറയുന്ന ഏതെല്ലാം പ്രസ്‌താവനകൾ ശരിയാണ്?
1) രണ്ടു രീതിയിലും ഉല്‌പാദിപ്പിച്ച പേരകളിൽ കായ് ഉണ്ടാകുന്നതിന് വേണ്ടി വരുന്ന കാല യളവ് തുല്യമായിരിക്കും
ii) രണ്ടു രീതിയിലും ഉല്‌പാദിപ്പിച്ച പേരകളിൽ ഉണ്ടാകുന്ന പേരയ്ക്ക മാതൃസസ്യത്തിലെ പേരയ്ക്ക പോലെ തന്നെ ആയിരിക്കും.
iii) രണ്ടു രീതിയിലും ഉല്‌പാദിപ്പിച്ച പേരകളുടെ ആയുർ ദൈർഘ്യം ഒരുപോലെയായിരിക്കും
iv) പതിവയ്ക്കലിലൂടെ ഉല്‌പാദിപ്പിച്ച പേരമരത്തിന് തായ്പേര് ഉണ്ടാകില്ല
A) പ്രസ്‌താവന (1), (2), (3)
B) പ്രസ്താവന (2) മാത്രം
C) പ്രസ്‌താവന (2), (4)
D) പ്രസ്താവന (4)മാത്രം
ഉ: പ്രസ്‌താവന (4) മാത്രം
7) ജൈവ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന മിത്ര കീടമാണ്
A) വെള്ളീച്ച
B) (ശലഭ പുഴു)
C) ഇലചുരുട്ടിപ്പുഴു
D) വട്ടച്ചാഴി
ഉ: വട്ടച്ചാഴി (ലേഡി ബഗ്)
8) കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI). സ്ഥിതി ചെയ്യുന്നത്
A) കാസർഗോഡ്
B) കോട്ടയം
(C) ശ്രീകാര്യം
D) മണ്ണുത്തി
ഉ: കാസർഗോഡ്
9) താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
A) കായിക പ്രജനനത്തിൽ വിത്തിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നു
B) തണ്ട്, ഇല എന്നിവയിൽ നിന്ന് പുതിയ സസ്യ ങ്ങൾ ഉണ്ടാകുന്നതാണ് ലൈംഗിക പ്രത്യുല്പാദനം
C) മുരിങ്ങയിൽ കായിക പ്രജനനം വഴി മാത്ര മാണ് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത്
D) വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയ യാണ് കായിക പ്രജനനം
ഉ: വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയ യാണ് കായിക പ്രജനനം
10) ഇഞ്ചിയുടെ ഏതു ഭാഗത്തു നിന്നാണ് പുതിയ സസ്യം ഉണ്ടാകുന്നത്?
A) വേര്
ബി) തണ്ട്
C) ഭൂകാണ്ഡം
ഡി) ഇല
ഉ: ഭൂകാണ്ഡം
11) സസ്യങ്ങളുടെ വേര്, തണ്ട്, ഇല, ഭൂകാണ്ഡം തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്ന രീതി?
A) ലൈംഗിക പ്രത്യുല്പാദനം
B) കായിക പ്രജനനം
C) വർഗസങ്കരണം
D) മുകുളം ഒട്ടിക്കൽ
ഉ: കായിക പ്രജനനം
12) മാവിനങ്ങളിൽ റൂട്ട് സ്റ്റോക്കായി തിരഞ്ഞെടു ക്കുന്നത് ഏതിനെയാണ്?
A) നീലം
B) മൽഗോവവ
C) നാടൻമാവ്
D) ബാംഗ്ലോറ
ഉ: നാടൻമാവ്
13) ഗ്രാഫ്റ്റിംഗിൽ ഒട്ടിക്കുന്ന കമ്പിനെ പറയുന്ന പേര്?
A) സയൺ
B) റൂട്ട് സ്റ്റോക്ക്
C) ബഡ്
D) ഗ്രാഫ്റ്റ്
ഉ: സയൺ
14) പ്രജനനരീതിക്കനുസരിച്ച് കൂട്ടത്തിൽപെടാത്തത് ഏത്?
A) മഞ്ഞൾ
ബി) ചേന
സി)ഇഞ്ചി
D) കരിമ്പ്
ഉ: കരിമ്പ്
15) താഴെ കൊടുത്തവയിൽ നാഗപതിവയ്ക്കലിന് അനുയോജ്യമായ ചെടിയേത്?
എ) സപ്പോട്ട
B) റോസ്
C) ബോഗൺവില്ല
D) ബദാം
ഉ: ബോഗൺവില്ല
16) മാതൃസസ്യത്തിൻ്റെ കമ്പുകളിൽ വേരുകൾ മുളപ്പിച്ച് അതിൽ നിന്നും പുതിയ സസ്യം ഉല്പാദിപ്പിക്കുന്ന രീതി ?
A) ടിഷ്യുകൾച്ചർ
B) പതിവയ്ക്കൽ
C) മുകുളം ഒട്ടിക്കൽ
D) വർഗസങ്കരണം
ഉ: പതിവയ്ക്കൽ
17) പതിവെച്ചുണ്ടാകുന്ന സസ്യങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത്?
A) വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും
B) തായ്‌വേര് പടലം ഉണ്ടായിരിക്കും
C) മാതൃസസ്യത്തിൻ്റെ ഗുണങ്ങൾ ഉണ്ടാകും
D) ചെടിയുടെ വലിപ്പവും ആയുർദൈർഘ്യവും കുറവായിരിക്കും
ഉ: തായ്വേര് പടലം ഉണ്ടായിരിക്കും
18) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?
A) പയർ – ജ്യോതിക
B) വെണ്ട – കിരൺ
C) മുളക് – അന്നപൂർണ
D) തെങ്ങ് – ചന്ദ്രലേഖ
ഉ: മുളക് – അന്നപൂർണ
19) കൂട്ടത്തിൽപ്പെടാത്തത് ഏത്?
A) കിരൺ
B) സൽകീർത്തി
C) അനാമിക
D) ജ്യോതിക
ഉ: ജ്യോതിക
20) ‘പ്രിയങ്ക’ ഏതിനം വിത്തിനം ആണ്?
A) പയർ
B) പാവൽ
C) പടവലം
D) പച്ചമുളക്
ഉ: പാവൽ
21) ജൈവ കൃഷിരീതി ഇഷ്ട്‌ടപ്പെടുന്ന ഒരു കർഷകൻ തൻ്റെ കൃഷിയിടത്തിൽ ഏതു തരം വളപ്രയോഗമാണ് ചെയ്യുന്നത്?
എ) NPK വളം
16) രാസവളം
C) കമ്പോസ്റ്റ് വളം
(D) യൂറിയ
ഉ: കമ്പോസ്റ്റ് വളം
22) കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
A) പന്നിയൂർ
B) വാഴക്കുളം
C) കണ്ണാറ
D) ശ്രീകാര്യം
ഉ ശ്രീകാര്യം (തിരുവന്തപുരം)
23) റൂട്ട് സ്റ്റോക്ക് എന്നത്
A.) ഒട്ടിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന
B) ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടി
C) പതിവയ്ക്കലിനായി തിരഞ്ഞെടുക്കുന്ന മാത്യ സസ്യത്തിൻ്റെ കമ്പ്
D)ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേമോടു
ഉ) ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടി
24) ഏതു വിളയുടെ സങ്കരയിനം വിത്താണ് ഭാഗ്യ ലക്ഷ്മി
എ) പയർ
ബി) വെണ്ട
C) മത്തൻ
D) മുളക്
25) ഗുണമേന്മയുള്ള ഒരു സസ്യത്തിൻ്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചു ചേർത്ത് മികച്ച ഇനം തൈ ഉല് ഫിപ്പിക്കുന്ന രീതിയാണ്?
A) വർഗസങ്കരണം
B) പതിവയ്ക്കൽ
C) കമ്പൊട്ടിക്കൽ
D) ടിഷ്യുകൾച്ചർ
ഉ കമ്പൊട്ടിക്കൽ
26) ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്തിത ഗുണങ്ങ ളുള്ളതുമായ രണ്ടു ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി രണ്ടിൻ്റെയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉല്‌പാദിപ്പിക്കുന്ന രീതി ?
A) പതിവയ്ക്കൽ
B) വർഗസങ്കരണം
C) ഗ്രാഫ്റ്റിങ്
D) ടിഷ്യുകൾച്ചർ
ഉ : വർഗ്ഗസങ്കരണം