School Academy Kallil Methala USS പഠനമുറി Social Science

October 24, 2024 - By School Pathram Academy

School Academy Kallil Methala USS പഠനമുറി Social Science –       ഭക്ഷ്യോത്പാദനം മുതൽ ഭക്ഷ്യ സുരക്ഷ വരെ – 7

1. സിന്ധുനദീതട നാഗരികതയിലെ ജനങ്ങൾ എന്തു കൃഷി ചെയ്‌തിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്?

A. നെല്ല്

B. ഗോതമ്പ്

C.  തെങ്ങ്

D. കുരുമുളക്

ഉ: ഗോതമ്പ്

2. താഴെ കൊടുത്തിരിക്കുന്ന ഉപജീവനകൃഷിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക.

1) കർഷകർ തങ്ങളുടെ കുടുംബത്തിൻ്റെ ഉപജീവ നത്തിനാവശ്യമായ ഉല്‌പന്നങ്ങൾ മാത്രം ഉല്‌പാദി പ്പിച്ച് ഉപയോഗിക്കുന്ന രീതി.

2) ലാഭം നേടുകയെന്നത് ഈ കൃഷിരീതിയുടെ ലക്ഷ്യമല്ല.

3) മിച്ചം വരുന്ന കാർഷികോല്‌പന്നങ്ങൾ മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി വില്പ‌ന നടത്തിയിരുന്നു.

4) പരമ്പരാഗത കൃഷി ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്

A. പ്രസ്താവന 1, 4 എന്നിവ മാത്രം ശരിയാണ്.

B. പ്രസ്താവന 1, 2, 3 എന്നിവ മാത്രം ശരിയാണ്.

C. പ്രസ്ത‌ാവന 1, 3, 4 എന്നിവ മാത്രം ശരിയാണ്.

D. പ്രസ്താവന 1, 2, 3, 4 എന്നിവയെല്ലാം ശരി യാണ്

ഉ: പ്രസ്താവന 1, 2, 3, 4 എന്നിവയെല്ലാം ശരിയാണ്.

3. ഒരു നിശ്ചിത കൃഷിയിടത്തിൽ ഒരേ സമയം ഒന്നിലധികം വിളകൾ കൃഷിചെയ്യുന്ന രീതി?

A. സമ്മിശ്രകൃഷി

B. ഉപജീവന കൃഷി

C. തോട്ടവിള കൃഷി 

D. വാണിജ്യവിള കൃഷി

ഉ: സമ്മിശ്രകൃഷി 

4. ദീർഘകാല വരുമാനവും താരതമ്യേന കുറഞ്ഞ ഉല്പാദനച്ചെലവും ഏതു കൃഷിരീതിയുടെ പ്രത്യേകതയാണ് ?

A. ഉപജീവന കൃഷി

B. സമ്മിശ്രകൃഷി

C. തോട്ടവിള കൃഷി

D. വാണിജ്യവിളകൃഷി

ഉ: തോട്ടവിള കൃഷി

5. ഉയർന്ന മൂലധന നിക്ഷേപവും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ആവശ്യമായിവരുന്ന കൃഷി ഏത് ?

A. ഉപജീവനകൃഷി

B. തോട്ടവിള കൃഷി

C. സമ്മിശ്ര കൃഷി

D. വാണിജ്യകൃഷി

ഉ: വാണിജ്യകൃഷി

6. താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്‌താവന ഏത്?

A. ഉപജീവനകൃഷിക്ക് കുറഞ്ഞ കൃഷിഭൂമി മതി.

B. ബ്രിട്ടീഷുകാർ അവരുടെ ആവശ്യത്തിനുവേണ്ട കാർഷിക അസംസ്കൃത ഉല്‌പന്നങ്ങൾക്കു വേണ്ടി സമ്മിശ്രകൃഷി പ്രോത്സാഹിപ്പിച്ചു.

C. തോട്ടവിളകൾ വിശാലമായ സ്ഥലത്ത് വൻതോതിൽ ഉല്‌പാദനം നടത്തുന്നു.

D. വാണിജ്യവിള കൃഷി വ്യവസായ ത്തിനുവേണ്ട അസംസ്കൃത വസ്‌തുക്കൾ പ്രദാനം ചെയ്യുന്നു.

ഉ: ബ്രിട്ടീഷുകാർ അവരുടെ ആവശ്യത്തിനുവേണ്ട കാർഷിക അസംസ്കൃത ഉല്‌പന്നങ്ങൾക്കുവേണ്ടി സമ്മിശ്രകൃഷി പ്രോത്സാഹിപ്പിച്ചു. (തോട്ടവിള കൃഷി യെയാണ് ബ്രിട്ടീഷുകാർ പ്രോത്സാഹിപ്പിച്ചത്)

7. താഴെ പറയുന്നവയിൽ വാണിജ്യവിള കൃഷിക്ക് ഉദാഹരണമേത്?

A. നെല്ല്

C. ഗോതമ്പ്

B. തുവരപരിപ്പ്

D. കരിമ്പ്

ഉ: കരിമ്പ്

8. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും കോഴി വളർത്തലും മീൻ വളർത്തലും സംയോജിപ്പിച്ച് നടത്തുന്ന കൃഷിരീതി?

A. തോട്ടവിള കൃഷി

B. വാണിജ്യവിള കൃഷി

C. സമ്മിശ്ര കൃഷി

D. ഉപജീവന കൃഷി

ഉ: സമ്മിശ്ര കൃഷിക്ക്

9. താഴെ പറയുന്നവയിൽ തുണി വ്യവസായവുമായി ബന്ധപ്പെട്ട കൃഷി ഏത്?

A. ചണം

B. പരുത്തി

C. കരിമ്പ് 

D. റബ്ബർ

ഉ: പരുത്തി

10. താഴെ പറയുന്നവയിൽ ഭക്ഷ്യവിള ഏത്?

A. നെല്ല്

B. പരുത്തി

C. റബർ

D. ചണം

ഉ: നെല്ല്

11. ഇന്ത്യയിൽ ഗോതമ്പ് ഉല്‌പാദനത്തിൽ മൂന്നിൽ ന ിൽക്കുന്ന സംസ്ഥാനം ഏത്?

A. കർണ്ണാടക

B. ഉത്തർപ്രദേശ്

C. ആന്ധ്രാപ്രദേശ്

D. തമിഴ്‌നാട്

ഉ: ഉത്തർപ്രദേശ്

12. പരുത്തി ഉല്പ്‌പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ഏതു സംസ്ഥാനത്തിനാണ്?

A. ബീഹാർ

B. തമിഴ്‌നാട്

C. കർണ്ണാടക

D. മഹാരാഷ്ട്ര 

ഉ: മഹാരാഷ്ട്ര

13. ഇന്ത്യയിൽ നെല്ല് ഉല്‌പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം ഏത്?

A. കേരളം

B. കർണ്ണാടക

C. പശ്ചിമബംഗാൾ

D. മഹാരാഷ്ട്ര

ഉ: പശ്ചിമബംഗാൾ

14. കരിമ്പിൻ്റെ ഉല്‌പാദനവുമായി ബന്ധപ്പെട്ട വ്യവസായം ഏത്?

A. തുണിവ്യവസായം

B. പഞ്ചസാര വ്യവസായം

C. വളം വ്യവസായം

D. ഇരുമ്പുരുക്കു വ്യവസായം

ഉ: പഞ്ചസാര വ്യവസായം

15. ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ് എന്നീ ധാതുക്കൾ ഏതു വ്യവസായത്തിന്റെ അസംസ്‌കൃതളാണ്?

A. ഇരുമ്പുരുക്കു നിർമ്മാണം

B. അലൂമിനീയ വ്യവസായം

C. ആഭരണ നിർമാണം

D. ഗ്ലാസ് നിർമാണം.

ഉ: ഇരുമ്പുരുക്കു നിർമ്മാണം.

16. ബോക്സൈറ്റ് അസംസ്കൃത വസ്‌തുവായി ഉപയോഗപ്പെടുത്തുന്ന വ്യവസായം?

A. ചെമ്പ് വ്യവസായം

B. അലൂമിനിയം വ്യവസായം

C. ഇരുമ്പുരുക്കു വ്യവസായം

D. ഇന്ധന വ്യവസായം

ഉ: അലൂമിനിയം വ്യവസായം

17. താഴെ കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതു ഏത്?

A. ബോക്‌സൈറ്റ്

B. പെട്രോളിയം

C. മാംഗനീസ്

D  വജ്രം

ഉ : വജ്രം

18. അത്യുല്‌പാദന ശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, പുത്തൻസാങ്കേതിക വിദ്യകൾ, ശാസ്ത്രീയ ജലസേചനം എന്നിവ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം വൻതോതിൽ വർദ്ധിപ്പിച്ച പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു?

A. ധവള വിപ്ലവം

B. ഹരിതവിപ്ലവം

C. നീലവിപ്ലവം

D. മഞ്ഞവിപ്ലവം

ഉ: ഹരിതവിപ്ലവം

19. ‘ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ്” എന്നറിയപ്പെടുന്നത് ആരെ?

A. നോർമൻ ബർലോഗ്

B. വർഗീസ് കുര്യൻ

C. MS സ്വാമിനാഥൻ

D. എ പി ജെ അബ്ദുൽ കലാം

ഉ: എം. എസ്. സ്വാമിനാഥൻ

20. പ്രാഥമിക വ്യവസായം എന്നും വ്യവസായ മേഖലയുടെ നട്ടെല്ല് എന്നും വിശേഷിപ്പിക്കുന്ന വ്യവസായം ഏത്?

A. അലൂമിനിയം വ്യവസായം

B. ഇന്ധന വ്യവസായം

C. ചെമ്പു വ്യവസായം

D. ഇരുമ്പുരുക്കു വ്യവസായം

ഉ: ഇരുമ്പുരുക്കു വ്യവസായം

21. താഴെ കൊടുത്തിരിക്കുന്ന സൂചനകളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക.

•ലോകമെമ്പാടുമുള്ള അനേകായിരങ്ങളെ പട്ടിണിയിൽനിന്നു രക്ഷിച്ച ‘ഹരിതവിപ്ലവത്തിന്റെ പിതാവ്’

•1914 മാർച്ച് 25 ന് അമേരിക്കയിൽ ജനിച്ചു.

• പട്ടിണിയിൽ നിന്നുള്ള മോചനമാണ് സമാധാനത്തിലേയ്ക്കുള്ള ആദ്യപടിയെന്ന് വിശ്വസിച്ചു.

• 1970 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.

A. എം. എസ്. സ്വാമിനാഥൻ

B. നോർമൻ ഇ ബാർലോഗ്

C. ശ്രീനിവാസ രാമാനുജൻ

D. ചാൾസ് ഡാർവിൻ

ഉ: നോർമൻ ഇ ബാർലോഗ്

22. ഹരിതവിപ്ലവത്തിന്റെ നേട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?

A. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദന വർദ്ധനവ്

B. ഭക്ഷ്യസ്വയംപര്യാപ്ത‌ത ഉറപ്പാക്കി.

C. ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.

D. രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്‌ഠത കുറച്ചു.

ഉ: രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിൻ്റെ സ്വാഭാവിക ഫലഭൂയിഷ്‌ഠത കുറച്ചു.

23. നീതി ആയോഗ് അംഗീകരിച്ച 2019-21 വർഷ ങ്ങളിലെ ബഹുമുഖ ദാരിദ്ര്യസൂചിക അനുസരിച്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്? A.മഹാരാഷ്ട്ര

B. കേരളം

C. തമിഴ്നാട്

D.ഉത്തരപ്രദേശ്

ഉത്തരം :കേരളം

Category: NewsUSS Padanamuri

Recent

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം

December 22, 2024

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024
Load More