School Academy Kallil Methala Unit Test Questions STD V Basic Science

October 01, 2024 - By School Pathram Academy

യൂണിറ്റ് ടെസ്റ്റ്‌

 പ്രവർത്തനം : 1

എ. ഏതെങ്കിലും നാല് ആവാസവ്യവസ്‌ഥകളുടെ പേരെഴുതുക.

ബി. കുളം എന്ന ആവാസ വ്യവസ്‌ഥയിൽ കാണപ്പെടുന്ന ജീവിയഘടകങ്ങളെയും അജീവിയ ഘടകങ്ങളെയും പട്ടികപ്പെടുത്തുക.

സി.കുളത്തിൽ വസിക്കുന്ന ഒരു തവള അതിന്റ നില നിൽപ്പിനായി ഏതെല്ലാം ജീവിയഘടകങ്ങളെയും അജീവീയ ഘടകങ്ങളെയും ആശ്രയിക്കുന്നു?

 പ്രവർത്തനം : 2

എ. താഴെ കൊടുത്ത ജീവികൾ ഉൾപ്പെടുന്ന ഒരു ആഹാ രശ്യംഖലാജാലം തയ്യാറാക്കുക. പുല്ല്, പുൽച്ചാടി, മുയൽ. എലി, തവള കുറുക്കൻ, കഴുകൻ, പാമ്പ്

ബി. എല്ലാ ആഹാരശൃംഖലകളുടെയും ആദ്യ കണ്ണിയുടെ പൊതു പ്രത്യേകത എന്താണ്?

പ്രവർത്തനം : 3

എ. അധിനിവേശ ജീവികൾ എന്നാലെന്ത്?

ബി. അധിനിവേശ സസ്യങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.

സി. ആഫ്രിക്കൻ മുഷി നമ്മുടെ ജലാശയങ്ങളിൽ പെരുകിയാലുള്ള ദോഷമെന്ത്?

പ്രവർത്തനം : 4

എ. ചിത്രീകരണം നിരീക്ഷിക്കൂ. ഇത് എന്തിൻ്റെ ചിത്രീകരണമാണ് ?

ബി. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഈ പ്രക്രിയയ്ക്കുള്ള പ്രാധാന്യമെന്ത്?