School Academy Kallil Methala Second Midterm Exam Model Questions and Answers STD IX Social Science

November 15, 2024 - By School Pathram Academy

School Academy Kallil Methala Second Midterm Exam Model Questions and Answers STD IX Social Science 

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ കുറഞ്ഞ പ്രായം:

a) പുരുഷന് 21, സ്ത്രീക്ക് 18

b) പുരുഷനും സ്ത്രീക്കും 18

C) പുരുഷനും സ്ത്രീക്കും 21

D. ഇതൊന്നുമല്ല

2 ചുവടെ പേര് സൂചിപ്പിച്ചിട്ടുള്ളവരിൽ ആരായിരുന്നു ഗുപ്‌ത് രാജ്യം സ്‌ഥാപിച്ചത്?

a) ശ്രീഗുപ്‌തൻ

b) ചന്ദ്രഗുപ്‌തൻ ഒന്നാമൻ

C) സമുദ്രഗുപ്‌തൻ

d) സ്‌കന്ദഗുപ്‌തൻ

3.ലോക്‌സഭയുടെ അധ്യക്ഷൻ ആരാണ്?

a) രാഷ്ട്രപതി

b) ഉപരാഷ്ട്രപതി

C) സ്പ‌ീക്കർ

d) പ്രധാനമന്ത്രി

4. ചുവടെ കൊടുത്തിട്ടുള്ളവയിൽ പ്ലാസ്‌റ്റിക്‌ പണത്തിന് ഉദാഹരണം ഏത്?

a) ഇന്ത്യൻ രൂപ

b) എ.ടി.എം. കാർഡ്

സി) യൂറോ

d) ഇലക്ട്രോണിക് പണം

5. ഹിരാക്കുഡ് നദീതട പദ്ധതി നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിൽ?

a) മഹാനദി

b) ഗോദാവരി

C) കാവേരി

d) കൃഷ്‌ണ

 

Answers

1 പുരുഷനും സ്ത്രീക്കും 18

2. ശ്രീഗുപ്‌തൻ

3. സ്പീക്കർ

4. എ.ടി.എം. കാർഡ്

5. മഹാനദി

6. 1950ലെ ജനപ്രാതിനിധ്യ നിയമത്തെ വിശകലനം ചെയ്‌ത്‌ കുറിപ്പ് എഴുതുക. Answer 

6. പാർലമെൻ്റിലെയും സംസ്‌ഥാന നിയമസഭകളിലെയും തിരഞ്ഞെടുപ്പുകളിലേക്കുള്ള നിയോജകമണ്ഡ‌ലങ്ങൾ നിശ്ചയിക്കുന്നതിനും അവയുടെ അതിർത്തി പുനർനിർ ണയിക്കുന്നതിനും വോട്ടർപട്ടിക തയാറാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ക്രോഡീകരിക്കുന്ന നിയമാണ് 1950ലെ ജനപ്രാതിനിധ്യ നിയമം.

 •എല്ലാ പാർലമെന്റ് മണ്ഡലങ്ങളും ഏകാംഗ മണ്ഡലങ്ങളാണെന്ന് ഈ നിയമം അനുശാസിക്കുന്നു.

• നിയോജ കമണ്ഡലങ്ങളുടെ വിഭജനം, പുനർനിർണ്ണയം, മുഖ്യതിര ഞ്ഞെടുപ്പ് ഓഫീസർ, ജില്ലാതിരഞ്ഞെടുപ്പ് ഓഫീസർമാർ, വോട്ടർപട്ടിക തയാറാക്കുന്നതിനുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരുടെ നിയമനം, വോട്ടർപട്ടിക തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ നിയമം വ്യവസ്‌ഥ ചെയ്യുന്നു

7. ജനസംഖ്യാപഠനത്തിന് പരിഗണിക്കുന്ന മേഖലകളിൽ ഒന്നാണ് ചുവടെ നൽകിയിട്ടുള്ളത്. കൂടുതൽ മേഖലകൾ കണ്ടെത്തി പട്ടിക വിപുലപ്പെടുത്തുക.

. ജനനനിരക്ക്

Answer 

7. പ്രായവും ലിംഗപദവിയും

• ജനസംഖ്യാമാറ്റം ആഭ്യന്തരകു ടിയേറ്റം • രാജ്യാന്തരകുടിയേറ്റം

• രോഗാതുരത

8. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഒരു ബിൽ നിയമൊകുന്നത് . ഏതൊക്കെയാണ് ഈ ഘട്ടങ്ങൾ?

Answer 

8. ഒന്നാം വായന

ധനബിൽ അല്ലാത്ത ഏതൊരു ബില്ലും ഇരുസഭകളിൽ ഏതെങ്കിലുമൊന്നിൽ മന്ത്രിയോ സ്വകാര്യ അംഗമോ അവത രിപ്പിക്കുന്നു.

രണ്ടാം വായന

ഈ ഘട്ടത്തിൽ ബിൽ കമ്മറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ സഭയിൽ തന്നെ ചർച്ച ചെയ്യുകയോ ചെയ്യുന്നു. കമ്മറ്റിഘട്ടം എന്നും ഇത് അറിയപ്പെടുന്നു. മാറ്റങ്ങളോ ഭേദഗതികളോ ഈ ഘട്ടത്തിൽ സ്വീകരിക്കാം.

മൂന്നാം വായന

ബിൽ സഭ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു

9. ഗുപ്‌തകാലത്തെ നഗരങ്ങളുടെ പട്ടികയിൽ കൂടുതൽ എണ്ണം കൂട്ടിച്ചേർക്കുക.

ഗുപ്‌തകാല നഗരങ്ങൾ

. പാടലീപുത്രം

. ശ്രാവസ്ത‌ി

Answer

9.പാടലിപുത്രം

. ഉജ്ജയിനി

. മഥുര

. വൈശാലി

. കൗസാംബി

. ശ്രാവസ്ത്രി

10. ബാർട്ടർ സമ്പ്രദായത്തിൽ നിങ്ങൾ കണ്ട പരിമിതികൾ എന്തെല്ലാമാണ്? Answer 

10. .വസ്തു‌ക്കളുടെ വില നിർണയിക്കുന്നതിനുള്ള പ്രയാസം

.നാം ആഗ്രഹിക്കുന്ന വസ്‌തുക്കൾ വാങ്ങാൻ സാധിക്കാതെ വരുന്നു . തനിക്ക് വിൽക്കാനുള്ള സാധനം വാങ്ങാൻ ആളില്ലാത്ത അവസ‌ഥ . നിത്യോപയോഗ സാധനങ്ങൾ മാത്രമേ കമ്പോളത്തിൽ ലഭ്യമാവുകയുള്ളൂ

11. കൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന നെല്ല് ഏതെല്ലാം ആവശ്യങ്ങൾക്കായിരിക്കും ഉല്‌പാദകർ വിനിയോഗിക്കുക?

Answer 

11. • ആഹാരത്തിനായി

• വില്‌പനയ്ക്കായി

•അവിൽ ഉണ്ടാക്കുന്നു

• മലർ ഉണ്ടാക്കുന്നു

• പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്  •കൃഷിക്കുള്ള വിത്ത്

•കയറ്റുമതിക്ക്

12. മധ്യ ഉന്നതതടത്തിൻ്റെ ഭൂമിശാസ്ത്ര സവിശേഷതകൾ

Answer 

12. സത്‌പുര പർവതനിരയ്ക്ക് വടക്കുള്ള വിശാലപീഠപ്രദേശമാണ് മധ്യഉന്നതതടം. മാൾവാപീഠഭൂമി എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ പടിഞ്ഞാറേ അരിക് അരാവലി പർവതമാണ്. ദീർഘകാലമായുള്ള അപരദനപക്രിയയിലൂടെ തേയ്മാനം സംഭവിച്ച പ്രായംചെന്ന മടക്കുപർവതങ്ങൾക്ക് അഥവാ അവശിഷ്ടപർവതങ്ങൾക്ക് (Residual Mountains) ഉദാഹരണമാണ് അരാവലിനിര. പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ മൗണ്ട് അബു അരാവലി നിരയിലാണ്. മാൾവാപീഠഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും മൗണ്ട് അബുവാണ്

13. ദ്വിതീയ മേഖലയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഡയഗ്രം പൂർണ്ണമാക്കുക.

വൈദ്യുതി

⬆️

🔲⬅️ ദ്വിതീയ മേഖല ➡️🔲

⬇️

🔲

Answer

13. നിർമ്മാണപ്രവർത്തനങ്ങൾ

• ജലവിതരണം • വ്യവസായം

14.ഥാർ മരുഭൂമിയുടെ രൂപീകരണത്തിൽ അരാവലി പർവത നിരയുടെ പങ്ക് വ്യക്തമാക്കുക.

15. എ കോളത്തിൽ നൽകിയിട്ടുള്ളവയ്ക്കനുസരിച്ച് ബി കോളത്തിലെ വിവരങ്ങളെ ക്രമപ്പെടുത്തി എഴുതുക.

എ                                                 ബി

കാളിദാസൻ                       ത്രികാണ്ഡി

ശൂദ്രകൻ                സ്വപ്‌നവാസവദത്തം

ഭാസൻ                                  മൃച്ഛകടികം

ഭർത്യഹരി                        കുമാരസംഭവം

A                                           B

കാളിദാസൻ –              കുമാരസംഭവം

ശൂദ്രകൻ –                      മൃച്ഛകടികം

ഭാസൻ –                     സ്വപ്‌നവാസവദത്തം

ഭർത്യഹരി –                         ത്രികാണ്ഡി

16. ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

Answer 

16.

ഈ നിയമത്തിൽ മനുഷ്യാവകാശകോടതി, ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവ നിർവചിച്ചിരി ക്കുന്നു.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ രൂപീകരണം, ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള അംഗങ്ങളുടെ നിയമനം, നീക്കംചെയ്യൽ, കാലാവധി, കമ്മീഷൻ്റെ പ്രവർത്തനങ്ങൾ, അധികാരങ്ങൾ തുടങ്ങിയവ ഈ നിയമത്തിൽ പ്രതിപാദിക്കുന്നു.

കമ്മീഷന്റെ അന്വേഷണ നടപടിക്രമം, റിപ്പോർട്ട് സമർപ്പിക്കൽ, സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ രൂപീകരണം പ്രവർത്തന അന്വേഷണ നടപടിക്രമങ്ങൾ എന്നിവയും ഈ നിയമത്തിൽ നിഷ്‌കർഷിക്കുന്നു.

17. ഇന്ത്യൻ പാർലമെൻ്റ് നിർവഹിക്കുന്ന ഏതെങ്കിലും നാല് ചുമതലകൾ എഴുതുക.

Answer 

17. നിയമനിർമ്മാണം

. എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കുക.

. പൊതുഖജനാവിൻ്റെ സംരക്ഷകനായി പ്രവർത്തിക്കുക.

. ഇംപിച്ച്‌മെൻറ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക.

• ഭരണഘടനാഭേദഗതി പരിഗണിക്കലും അംഗീകരിക്കലും

18. കുറയുന്ന സ്ത്രീ – പുരുഷാനുപാതം എന്തൊക്കെ സാമൂഹിക പ്രശ്‌നങ്ങളാണ് സ്യഷ്‌ടിക്കുന്നത്?

Answer 

18.• വിവാഹയോഗ്യരായ സ്ത്രീകളുടെ കുറവ് • സ്ത്രീകൾ വിലപ്പെട്ടതല്ലാത്ത വരാണ് എന്ന നിലപാട് • പ്രായപൂർത്തിയാകാത്ത വിവാഹം.•സ്ത്രീകളുടെ കുറവ് അവരുടെ സുരക്ഷയെ ബാധിക്കുന്നു      നസംഖ്യാവളർച്ചയിൽ മാറ്റം സൃഷ്‌ടിക്കുന്നു.

19. ഗുപ്ത‌കാലത്ത് ഭൂമിദാന പ്രക്രിയ‌യിലൂടെ ഉണ്ടായ നാല് മാറ്റങ്ങൾ എഴുതുക.

Answer 

19.ദാനം ചെയ്യപ്പെട്ട ഭൂമിയിലെ രാജാവിൻ്റെ സ്വാധീനം കുറഞ്ഞു.ദാനം ചെയ്യപ്പെടുന്ന ഭൂമിയിൽ നിന്നുള്ള നികുതിപിരിവിനും നീതിന്യായനിർവഹണത്തിനുമുള്ള അധികാരം ഭൂവുട മസ്ഥതയ്ക്കൊപ്പം കൈമാറ്റം ചെയ്യപ്പെട്ടു.

-ദാനമായി കിട്ടുന്ന ഭൂമി തങ്ങൾക്ക് ഇഷ്‌ടമുള്ളവർക്ക് വീണ്ടും ദാനമായി നല്കാനുള്ള അവകാശവും ഭൂമി ദാനമായി കിട്ടിയവർക്ക് ലഭിച്ചു.

ക്രമേണ രാജാവും പ്രഭുക്കളും തങ്ങൾക്ക് ലഭിക്കുന്ന സേവ നങ്ങൾക്കുള്ള പ്രതിഫലം പണമായി നല്‌കാതെ ഭൂമിദാനത്തി ൻ്റെ രൂപത്തിൽ നൽകിത്തുടങ്ങി.

രാജാവിൽ നിന്ന് ഏറ്റവുമധികം ഭൂമി ലഭിച്ചത് ബ്രാഹ്മണർ ക്കാണെങ്കിലും ക്രമേണ മറ്റു വിഭാഗങ്ങൾക്കും ഭൂമിദാനം ലഭിച്ചു തുടങ്ങി

20. ഥാർ മരുഭൂമിയുടെ സ്വാഭാവിക അതിരുകൾ ഏതെല്ലാം?

Answer 

20.

വടക്ക് – പടിഞ്ഞാറ് – സത്ലജ് നദീതടം

. തെക്ക് – റാൻ ഓഫ് കച്ച്

. കിഴക്ക് അരാവലി നിരകൾ

. പടിഞ്ഞാറ് – സിന്ധു നദീതടം

21 കേരളത്തിലെ ഉയർന്ന ആയുർദൈർഘ്യത്തിന് കാരണമാ കുന്ന ഘടകങ്ങൾ വ്യക്തമാക്കുക.

Answer 

21. • ഉയർന്ന സാക്ഷരതാനിരക്കും ഉന്നതവിദ്യാഭ്യാസവും

. വികേന്ദ്രീകൃത പൊതുജനാരോഗ്യനയം

. ശുചിത്വം

• ഭക്ഷ്യലഭ്യതയും പൊതുവിതരണവും

22. മനുഷ്യ മൂലധനത്തെ എങ്ങനെയെല്ലാം ശക്തിപ്പെടുത്താം?

Answer 

22. • മെച്ചപ്പെട്ടആരോഗ്യ സൗകര്യങ്ങൾ ഒരുക്കുക • വിദ്യാഭ്യാസ രംഗത്ത് വൻതോതിലുള്ള നിക്ഷേപം സാധ്യമാ ക്കുക • നൈപുണി വികസനത്തിന് പ്രാധാന്യം നൽകുക . സ്ത്രീ സൗഹ്യദ തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കുക

23: ഉപദ്വീപീയ പീഠഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?

Answer 

23. • ഉഷ്‌ണമേഖലയിലെ സ്‌ഥാനം • ഉപദ്വീപിൻ്റെ സവിശേഷ ആക്യതി  സമുദ്രത്തിൽ നിന്നുള്ള അകലം • പർവതനിരകളുടെ കിടപ്പ്

. മൺസൂൺകാറ്റിന്റെ ഗതി

24. ദേശീയവരുമാനം കണക്കാക്കുന്നതിലെ പരിമിതികൾ എന്തെല്ലാം?

Answer 

24 . ക്യത്യമായ സ്‌ഥിതിവിവരക്കണ ക്കുകളുടെ അഭാവം സാധനസേവനങ്ങളുടെ പണമൂല്യം ഒന്നിൽ കൂടുതൽ ഉൽപ്പാദന ഘട്ടങ്ങളിൽ രേഖപ്പെടുത്താനുള്ള സാധ്യത (Double Counting)ഉൽപ്പാദിപ്പിക്കുന്ന ഉല്‌പന്നങ്ങളും സേവനങ്ങളും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല. വിപണിയിൽ വില നിശ്ചയിക്കപ്പെടാത്ത സാധനങ്ങളും സേവനങ്ങളും സാധാരണയായി ദേശീയ വരുമാനത്തിൽ ഉൾപ്പെടുന്നില്ല. ഗാർഹികജോലി ദേശീയ വരുമാനത്തിൽ കണക്കാക്കപ്പെടുന്നില്ല.

25. ഇന്ത്യയുടെയും കേരളത്തിൻ്റെയും മൊത്ത വർധിത മു ല്യത്തിൽ തൃതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതലാണ്. എന്തൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ?

Answer 

25. ആരോഗ്യമേഖലയുടെയും വിദ്യാഭ്യാസമേഖലയുടെയും പുരോഗതി ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിച്ചുവരുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും.•രാജ്യത്തിൻ്റെ വ്യാപാര, വാണിജ്യമേഖലകളെ മുന്നോട്ടുനയി ക്കുന്ന ബാങ്കിംഗ്, ഇൻഷുറൻസ് സംവിധാനങ്ങളുടെ വളർച്ച ഗതാഗത വാർത്താവിനിമയ മേഖലയിലെ നൂതന വികസന പ്രവണതകൾ.•വിനോദ സഞ്ചാര മേഖലയുടെ വളർച്ച •അറിവധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ച