School Academy Kallil Methala Science Quiz

September 24, 2024 - By School Pathram Academy

Science Quiz 

1. നമ്മുടെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്.

സൂര്യൻ

2. ഇന്ത്യയിൽ താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം.

കൽക്കരി

3. സാധാരണ വൈദ്യുത ബൾബ്(ഇൻകാൻഡസന്റ്) പ്രകാശിക്കുമ്പോൾ സംഭവിക്കുന്ന ഊർജ്ജമാറ്റം.

വൈദ്യുതോര്ജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും മാറുന്നു.

4. മാലിന്യത്തിൽ നിന്നും ഊർജ്ജം ഉദ്പാദിപ്പിക്കുന്ന സംവിധാനം.

ബയോഗ്യാസ് പ്ലാന്റ്

5. താഴെ പറയുന്നവയിൽ ഏതാണ് പാരമ്പര്യേതര ഊർജസ്രോതസ്സ്

ഡീസൽ, കൽക്കരി,

 തിരമാല, വിറക്. (തിരമാല)

6. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം

ഏവിയേഷൻ പെട്രോൾ

7. ഒരു യൂണിറ്റ് വൈദ്യുതി വീടുകളിൽ ഉപയോഗിക്കുമ്പോൾ kseb ക്ക് ലഭിക്കുന്ന ശരാശരി വില

3.75 രൂപ

8. പാരമ്പര്യേതര ഊർജ്ജ പ്രോത്സാഹനത്തിനു ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി .

അനെർട്ട് (ANERT )

9. വീടുകളുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ബദൽ രീതി.

സോളാർ പവർ പ്ലാന്റ് ( സൗരവൈദ്യുത സംവിധാനം)

10. കേരളത്തിൽ രാമക്കൽമേട്ടിലും (ഇടുക്കി) തമിഴ്നാട് നിരവധി പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ഉത്പാദന സംവിധാനം .

വിൻഡ്മിൽ (കാറ്റിൽ നിന്നു വൈദ്യുതി ).

11. ഭൗമോപരിതലത്തിനടിയിൽ നിന്നുള്ള ഊർജ്ജത്തെ വിളിക്കുന്ന പേര്.

ഭൗമ താപോർജം.

12. അടുക്കളയിലെ വിറകുപയോഗം കുറയ്ക്കുന്നതിനുള്ള സംവിധാനം . പുകയില്ലാത്ത അടുപ്പ് ,

ചൂടാറാപ്പെട്ടി.

13. ഏറ്റവും കുറച്ചു വൈദ്യുതി ഉപയോഗിക്കുന്ന ബൾബുകൾ .

LED ബൾബുകൾ

14. തമിഴ്നാട്ടിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അണു വൈദ്യുത നിലയം (atomic energy plant) സ്ഥാപിക്കപ്പെട്ട സ്ഥലം

കൂടംകുളം

15. ഒരു ലിറ്റർ പെട്രോളിന്റെ ഇപ്പോഴത്തെ വില . 84.73

(84/85 ശരി നൽകാം)

16. ഭൂമിയിലെ നിലവിലുള്ള ഫോസിൽ ഇന്ധനങ്ങളുടെ കലവറ അവസാനിക്കുവാൻ ഇന്നത്തെ ഉപയോഗക്രമം അനുസരിച്ച് എത്ര വർഷം വേണം?

28.

17. ആഗോള താപനത്തിന്റെ പ്രധാന കാരണം.

കാർബൺ ഡൈ ഓക്സൈഡ് എന്നോ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമെന്നോ എഴുതാം

18.ലോക ഊർജ്ജസംരക്ഷണ ദിനം.

ഡിസംബർ 14.

19. ആറ്റങ്ങളിലെ ഊർജ്ജത്തിന്റെ അപാര സ്രോതസ്സ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ .

ആൽബർട്ട് ഐസ്റ്റീൻ

20. പൂർണ്ണ രൂപമെന്ത്- CFL.

Compact fluorescent light.

Category: NewsQUIZ