School Academy Kallil Methala LSS പഠനമുറി മുൻ വർഷത്തെ ചോദ്യങ്ങൾ
1. രാജു 8.05 am മുതൽ 3.25 pm വരെ ജോലി സ്ഥലത്തായിരുന്നു. ഇതിനിടയിൽ 1 മണിക്കൂർ 20 മിനിറ്റ് വിശ്രമിച്ചു. ബാക്കി മുഴുവൻ സമയവും ജോലി ചെയ്തു. രാജു എത്ര സമയം ജോലി ചെയ്തു.
ഉത്തരം: 6 മണിക്കൂർ
2. ആഗസ്റ്റ് 1-ാം തീയതി ശനിയാഴ്ചയും 31-ാം തീയതി തിങ്കളാഴ്‌ചയും ആണെങ്കിൽ ഈ മാസം എത്ര ഞായറാഴ്‌ചകൾ ഉണ്ടായിരിക്കും?
ഉത്തരം: ആഗസ്റ്റ് 1 ശനി ആഗസ്റ്റ് 2 ഞായർ. തുടർന്ന് 9, 16, 23, 30 ഇവയും ഞായർ ആണ്. ആകെ ഞായറാഴ്ചകളുടെ എണ്ണം = 5
3. 46 നൂറുകളും 213 പത്തുകളും 3 ആയിരവും 136 ഒന്നും ചേർന്ന സംഖ്യ ഏതാണ്?
ഉത്തരം:
3×1000 = 3000
46×100 =4600
213×10 =2130
136×1 =136
9866
4. തുടർച്ചയായ 3 നാലക്ക സംഖ്യകളുടെ തുക ഒരു ഒറ്റസംഖ്യയാണ്. താഴെകൊടുത്തവയിൽ ഏതായി രിക്കും നാലക്കസംഖ്യകളിലെ ആദ്യ സംഖ്യ?
എ. 5409
ബി. 5401
സി. 4399
ഡി. 4400
ഉത്തരം: രണ്ട് ഒറ്റസംഖ്യകളുടെ തുക = ഇരട്ട സംഖ്യ രണ്ട് ഇരട്ടസംഖ്യകളുടെ തുക = ഇരട്ട സംഖ്യ രണ്ട് ഇരട്ട സംഖ്യകളുടെയും ഒരു ഒറ്റസംഖ്യയുടെയും തുക = ഒറ്റസംഖ്യ,
തുടർച്ചയായ 3 സംഖ്യകളുടെ തുക ഒറ്റസംഖ്യയാകണ മെങ്കിൽ അവയിലെ ആദ്യസംഖ്യ ഇരട്ടസംഖ്യ ആയിരിക്കണം.
ഉത്തരം: (d) 4400
5. 525, 737, 869, 247 എന്നീ സംഖ്യകളിൽ ഏതെങ്കിലും രണ്ടെണ്ണത്തിൻ്റെ തുകയാകാത്തത് താഴെ കൊടുത്തവയിൽ ഏതാണ്?
a. 1262
b. 1394
C. 985
d. 1116
ഉത്തരം : 985
6. 120 മുട്ടകൾ 2 പെട്ടികളിലായി അടുക്കിവച്ചിരി ക്കുന്നു. ഒന്നാമത്തെ പെട്ടിയിൽ ഉള്ളതിനേ ക്കാൾ 10 മുട്ടകൾ കൂടുതലാണ് 2-ാമത്തെ പെട്ടിയിലുള്ളത്. 2-ാമത്തെ പെട്ടിയിൽ എത മുട്ടകളുണ്ട്?
ഉത്തരം : 65
7. 736 x 58 ഉം 736 x 50 ഉം തമ്മിലുള്ള വ്യത്യാസം താഴെ കൊടുത്തവയിൽ ഏതാണ്?
(എ) 736 X 8
(3) 50 X 50
(സി) 58 X 8
(ഡി) 30 X 8
ഉത്തരം:
(എ) 736 X 8
8 .12 പേർ ചേർന്ന് ഒരു ജോലി 6 ദിവസംകൊണ്ട് പൂർത്തിയാക്കി. അതേ ജോലി 6 പേർ ചേർന്ന് പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടി വരും?
ഉത്തരം :12
9.250 മില്ലിലിറ്റർ വിതം കൊള്ളുന്ന 20 കുപ്പി നിറയെ മണ്ണെണ്ണയുണ്ട്. ഇത് മുഴുവൻ ഒരു ലിറ്റർ വീതം കൊള്ളുന്ന കുപ്പികളിലാക്കാൻ എത്ര കുപ്പികൾ വേണം?
ഉത്തരം: 5 കുപ്പികൾ
10. ഒരേ അകലത്തിൽ തറയിൽ ആറു കമ്പുകൾ നാട്ടി യിട്ടുണ്ട്. ഒന്നാമത്തേതിൽനിന്ന് മൂന്നാമത്തേതി ലേക്ക് 120 മീറ്റർ അകലമുണ്ട്. ഒന്നാമത്തേതിൽ നിന്ന് ആറാമത്തേതിലേക്കുള്ള അകലം എത്ര?
ഉത്തരം: ഒന്നും രണ്ടും കമ്പുകൾ തമ്മിലുള്ള അകലം = 120 ÷ 2 = 60 മീ. ഒന്നും ആറും കമ്പുകൾ തമ്മിലുള്ള അകലം = 60 × 5 = 300