School Academy Kallil Methala സോഷ്യൽ സയൻസ് നോട്ട്സ് STD V
Unit – 4 വസ്ത്രത്തിൻ്റെ നാൾ വഴികൾ
✓.കടുത്ത ചൂട് അസഹനീയമായ തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ ഈ ജീവജാലങ്ങൾ എങ്ങനെ അതിജീവിക്കുന്നു ?
Answer
ആടിന്റെ രോമാവരണവും തത്തയുടെ തൂവലുകളും ആമയുടെ പുറം തോടും പ്രതികൂല കാലാവസ്ഥയിൽ ഒരു വസ്ത്രം പോലെ സംരക്ഷണം ഒരുക്കുന്നു
✓. മനുഷ്യർ അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ച രീതിയെക്കുറിച്ച് എഴുതുക ?
Answer:
മനുഷ്യർക്ക് ആവശ്യമായ വസ്ത്രങ്ങൾ പ്രകൃതിയിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട്രൂ രൂപപ്പെടുത്തേണ്ടി വന്നു
✓. ഇന്ന് മനുഷ്യർ ഏതെല്ലാം തരത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത് ?
Answer:
ആളുകൾ അവരുടെ സംസ്കാരം, കാലാവസ്ഥ, തൊഴിൽ, പ്രതിരോധശേഷി എന്നിവയെ ആശ്രയിച്ച് പരുത്തി, ചണം, കമ്പിളി, പട്ട് തുടങ്ങിയ വസ്തുക്കളാൽ നിർമ്മിച്ച വിവിധ തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു
✓. വസ്ത്രം നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നു ?
Answer:
തണുപ്പിൽ നിന്ന് സംരക്ഷണം, ചൂടിൽ നിന്ന് സംരക്ഷണം, ശരീരത്തിലെ ചൂട് നിലനിർത്തുന്നു, പ്രാണികളിൽ നിന്ന് സംരക്ഷണം
✓.ഏതെല്ലാം വസ്തുക്കളാണ് ആദിമ മനുഷ്യർ വസ്ത്രം ആയി ഉപയോഗിച്ചിരുന്നത്?
Answer:
മരങ്ങളുടെ പുറംതൊലി, മൃഗങ്ങളുടെ തൊലി, ഇലകൾ
✓.ആദിമ മനുഷ്യരുടെ വസ്ത്രനിർമ്മാണം ഇന്നത്തെ പോലെ ആയിരുന്നില്ല.എന്തായിരിക്കും കാരണം ?
Answer:
തുണി നിർമ്മാണത്തിൽ വിവിധ തരത്തിലുള്ള മെറ്റീരിയലുകളുടെയും സാങ്കേതികവിദ്യയുടെയും അഭാവമാണ് ഇതിന് കാരണം
✓.നെയ്ത് എന്നാൽ എന്ത് ?
Answer:
നാരുകൾ കൂട്ടിച്ചേർത്ത് പിരിച്ച നീളമുള്ള നൂലുകളാക്കി ആ നൂല് ഉപയോഗിച്ച് തുണിയുണ്ടാക്കുന്ന വിദ്യയാണ്
✓.നെയ്ത്ത് വസ്ത്രങ്ങളുടെ വ്യാപനത്തിന് കാരണമായതെന്ത് ?
Answer:
മൃഗങ്ങളുടെ തോലിനേക്കാൾ മെച്ചപ്പെട്ടതാണ് നൂൽ കൊണ്ട് നെയ്തെടുത്ത തുണികൾ എന്ന തിരിച്ചറിവ്
✓.കൈത്തറിത്തുണികൾ എന്നാൽ എന്ത് ?
Answer:
നൂൽ ഉപയോഗിച്ച് കൈത്തറിയിൽ തുണികളാണ് കൈത്തറിത്തുണികൾ
✓.തുണി നെയ്യുന്ന വിദ്യ കൂടുതൽ പ്രചാരത്തിലാകാൻ കാരണമെന്ത്
Answer:
കൈത്തറിയുടെ കണ്ടുപിടിത്തം വസ്ത്ര നിർമ്മാണ രംഗത്ത് മുന്നേറ്റം ഉണ്ടാക്കി. നീലം ചെടിയിൽ നിന്നുണ്ടാക്കിയ ചായം കൊണ്ട് വസ്ത്രങ്ങൾക്ക് നിറം നൽകി. ഇത് തുണി നെയ്യുന്ന വിദ്യ കൂടുതൽ പ്രചാരത്തിലാകാൻ കാരണമായി
✓. കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ഏതെല്ലാം ?
Answer:
കണ്ണൂർ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം തൃശൂർ ജില്ലയിലെ കുത്താംമ്പുള്ളി എന്നിവ പ്രധാന കൈത്തറികേന്ദ്രങ്ങളാണ്
✓• വസ്ത്ര നിർമ്മാണത്തിനായി കണ്ടുപിടിച്ച യന്ത്രത്തിൻ്റെ പേര് ?
Answer . സ്പിന്നിംഗ് ജെന്നി