Onam Exam Model Questions and Answers STD VII Malayalam

August 31, 2024 - By School Pathram Academy

Onam Exam Model Questions and Answers STD VII Malayalam 

നിർദ്ദേശം

താഴെ കൊടുത്തിട്ടുള്ള ആറു പ്രവർത്ത നങ്ങളിൽ ഒന്നാമത്തെ പ്രവർത്ത നത്തിന് നിർബന്ധമായും ഉത്തരം എഴുതണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലുപ്രവർ ത്തനങ്ങൾക്ക് മാത്രം ഉത്തര മെഴുതിയാൽ മതി.

പ്രവർത്തനം 1

വായിക്കാം എഴുതാം

ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഏറ്റവും യോജിച്ച ഉത്തരം കണ്ടെത്തി എഴുതൂ.

ഒരുപാട് സസ്യ-ജന്തുവർഗങ്ങൾ പരസ്‌പരാശ്രയത്തോടെ കഴിയുന്നതും ഇവയുടെയെല്ലാം നിലനില്പ്‌പിന് അനുകൂല സാഹചര്യമുള്ളതുമായ ഭൂമിയിലെ ഏറ്റവും വലിയ ആവാ സവ്യവസ്ഥയാണ് വനങ്ങൾ. ജൈവവൈവിധ്യത്തിൻ്റെ കലവ റകളായ വനങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‌പിന് അത്യന്താപേക്ഷിതമാണ്. കാലാവസ്‌ഥാവ്യതിയാനം തടയുന്ന (- തിലും വനങ്ങൾക്ക് വലിയ പങ്കാണുള്ളത്. പ്രകൃതിയുടെ ഓക്സി ജൻ സിലിണ്ടറുകളായ മഴക്കാടുകളെ ഭൂമിയുടെ ശ്വാസ കോശം എന്നും വിളിക്കാറുണ്ട്. വനങ്ങൾ വൻതോതിൽ നശി പ്പിക്കപ്പെട്ടുകൊണ്ടി രിക്കുകയാണിന്ന്. അൻപതു വർഷംമുമ്പ് ഭൂമിയിലുണ്ടായിരുന്നതിൻ്റെ പകുതിയോളം കാടുകൾ പോലും ഇന്ന് ലോകത്ത് അവശേഷിക്കുന്നില്ല. വനശോ ഷണത്തെക്കുറിച്ചുള്ള അവബോധം ലോകജനതയെ ഓർമപ്പെടുത്താനാണ് വനദിനം ആചരിക്കാൻ ഐക്യരാ ഷ്ട്രസഭ തീരുമാനിച്ചത്. 2012 നവംബറിൽ ചേർന്ന യോ ഗത്തിൽ മാർച്ച് 21 ലോക വനദിനമായി കൊണ്ടാടാൻ ഐക്യരാ ഷ്ട്രസഭ തീരുമാനിച്ചു. ഒരു രാജ്യത്തിൻ്റെ മൂന്നിലൊന്നെങ്കിലും ഭൂപ്രദേശം വനഭൂമിയാകണമെന്നാണ് ശാസ്ത്രീയമായ കണക്ക്. എന്നാൽ ഇത് പലരാജ്യങ്ങളിലും പാലിക്കപ്പെടുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം റഷ്യയാണ്. വനങ്ങളെ അവയുടെ വൃക്ഷസാ ന്നിധ്യത്തിന്റെ അടിസ്‌ഥാനത്തിൽ തരംതിരിക്കാറുണ്ട്. 70 ശതമാനത്തിൽ കൂടുതൽ വൃക്ഷങ്ങൾ നിറഞ്ഞതാണ് നിബിഡവനം.

(എ) ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്‌ഥ എന്നറിയപ്പെ ടുന്നത്?

• കടൽ . വനങ്ങൾ . കുളം

(ബി) ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?

. ആമസോൺ വനങ്ങൾ . മഴക്കാടുകൾ

. സൈലന്റ് വാലി • നഗരങ്ങൾ

(സി) വനശോഷണത്തെക്കുറിച്ചുള്ള അവബോധം ലോകജനതയെ ഓർമപ്പെടുത്താൻ ആചരിക്കുന്നത്? 

പരിസ്ഥിതിദിനം . ഭൗമദിനം • വനദിനം • ജലദിനം

(ഡി) ലോകത്ത് ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം?

കാനഡ . റഷ്യ . ഇന്ത്യ – ചൈന

(ഇ) ലോകവനദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

 സെപ്റ്റംബർ 5 . ജൂൺ 5 • മാർച്ച് 21 മാർച്ച് 22

പ്രവർത്തനം 1- ഉത്തരം

(എ) വനങ്ങൾ

(ബി) മഴക്കാടുകൾ

(സി) വനദിനം

(ഡി) റഷ്യ

(ഇ) മാർച്ച് 21

പ്രവർത്തനം 2 കത്ത്

‘എത്ര വാഴ്ത്തിയാലും മതിയാവാത്ത ഒരു വിസ്‌മയദൃശ്യ മാണത്. മൂന്നാറിലെ മലനിരകൾ മുഴുവൻ ഒരു പൂങ്കടൽ… കാറ്റുവീശുമ്പോൾ തിരയടിച്ചിളകുന്നപോലെ അവ ഒന്നിച്ചു നൃത്തം വയ്ക്കുന്നു!(ഭൂമിക്കുവേണ്ടിയൊരു ലാവണ്യദ്യശ്വോത്സവം)

(എ) ഇതുപോലെ വിസ്മ‌യിപ്പിക്കുന്ന, മറക്കാനാവാത്ത കാഴ്ചകൾ നിങ്ങളും കണ്ടിട്ടുണ്ടാവില്ലേ?നിങ്ങൾ കണ്ട ഒരു കാഴ്‌ചയെക്കുറിച്ച് സുഹൃത്തിന് കത്ത് തയാറാക്കൂ.

(ബി) ഇനിയൊരു പന്തീരാണ്ടുകാലം കഴിയണം. അതുവരെ നീണ്ട തപസ്സിലാണ്. ഇവിടെ സൂചിപ്പിക്കുന്നത് എന്തിനെക്കുറിച്ചാണ്?

. ദേശാടനപ്പക്ഷികൾ. മാമാങ്കം

. കുറിഞ്ഞിച്ചെടികൾ . ആറ്റുവഞ്ചികൾ

പ്രവർത്തനം 2 ഉത്തരം

(എ )                                                     സ്ഥലം

തീയതി

പ്രിയപ്പെട്ട ചാരു, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിങ്ങൾ വിനോദ യാത്രപോയ വിശേഷങ്ങൾ കത്തിലൂടെ വായിച്ചു. സന്തോഷം തോന്നി. അടുത്തകാലത്ത് ഞങ്ങളും ഒരു യാത്ര പോയി. കോട്ടയം ജില്ലയിലെ കൊല്ലാട് എന്ന സ്‌ഥലത്തെ ആമ്പൽപ്പൂവസന്തം കാണാനായിരുന്നു ആ യാത്ര. പത്ര ങ്ങളിൽ നിറഞ്ഞ വാർത്ത വായിച്ചപ്പോൾ ആ മനോഹര കാഴ്‌ച ഒന്നു നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി. ഞാനും അമ്മയും അച്ഛനും അനുജനും കൂടിയാണ് പോയ ത്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം നിറയെ ചുവന്ന പൂക്കൾ വിരിഞ്ഞുനില്ക്കുന്നു. ജൂലൈ-ആ ഗസ്‌റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാട ത്ത് വസന്തം തീർക്കുന്നത്. ഞങ്ങൾ വൈകുന്നേരമാണ് പാടത്തെത്തിയത്. ചുവന്നുകിടക്കുന്ന ആകാശത്തിനു കീഴെ ചുവന്ന പൂക്കൾ നിറഞ്ഞ പാടവുംകൂടി കണ്ടപ്പോൾ എന്തൊരു ഭംഗിയായിരുന്നെന്നോ! ഒരു കാറ്റുവരുമ്പോൾ ചുവന്ന ഓളങ്ങൾ തീർത്തുകൊണ്ട് ആമ്പൽപ്പൂക്കൾ ഇളകിയാടും. എത്രമാത്രം ആളുകളാണെന്നോ ഈ കാഴ്ച കാണാനായി ഇവിടേക്കു വരുന്നത്! ഒരു തവണ കണ്ട ആർക്കും മറക്കാനാവാത്ത കാഴ്‌ചയാണിത്. ഒരു ദിവസം നീയും വരണം ഈ കാഴ്‌ച കാണാൻ.

സ്നേഹപൂർവം മാളു

(ബി) കുറിഞ്ഞിച്ചെടികൾ

പ്രവർത്തനം 3 വിശകലനക്കുറിപ്പ്

‘വനനിഗൂഢതകളുടെ ആഴം തിരിച്ചറിയാനാകാതെ ഞാൻ ആ കയത്തിൽ മുങ്ങിപ്പോയി എനിക്കതിൽ നിന്ന് കരകയാണ മെന്ന ആഗ്രഹം ലവലേശമില്ലായിരുന്നു’ – പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ കാടിനുനടുവിലെത്തിയ ലേഖകനെ അത്രയേറെ ആകർ ഷിച്ച എന്ത് അനുഭവമാണ് ഉണ്ടായത്? വിശകലനം ചെയിത് കുറിപ്പെഴുതു.

പ്രവർത്തനം 3 ഉത്തരം

മഴക്കാടിന്റെ മധ്യഭാഗത്തെത്തിയപ്പോൾ പുമ്പാറ്റക്കൂട്ടം ലേഖകനെയും കുട്ടുകാരെയും പൊതിഞ്ഞു. ലേഖകൻ അവയുടെ സാന്നിധ്യം ആസ്വദിച്ചു നില്ക്കുകയാണ്. തൻ്റെ സങ്കല്‌പത്തിനുമേലെ ആ പൂമ്പാറ്റക്കൂട്ടം ചിറകുവിരിച്ച് നൃത്തം ചെയ്‌തതായാണ് അദ്ദേഹം പറയുന്നത്. കാട്ടുപൂ ക്കളുടെ വർണവും സുഗന്ധവുമുള്ള പൂമ്പാറ്റകളായിരുന്നു അവ. ബാല്യകാല സ്വപ്‌നങ്ങളിലേക്ക് അവ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. പൂമ്പാറ്റകൾക്കൊപ്പം പറന്നുയ രുന്നതായി അദ്ദേഹത്തിനു തോന്നി. ലക്ഷക്കണക്കിനു പൂമ്പാ റ്റകൾക്കൊപ്പം യാത്രികനും ഒരു കുഞ്ഞുപൂമ്പാറ്റയായി. അവയുടെ മൃദുലമായ ചിറകുകൾ അദ്ദേഹത്തിൻ്റെ മുഖത്തും ശരീരത്തിലുമൊക്കെ ഉരുമി തഴുകി നടന്നു. ആഴം തിരിച്ചറി യാനാകാത്ത ഒരു കയത്തിൽ മുങ്ങിപ്പോയ പ്രതീതിയാണ് അദ്ദേഹത്തിന് ഈ സമയത്തുണ്ടായത്. വനനിഗൂഢതകൾ ആസ്വദിച്ചിരുന്ന ആളായതുകൊണ്ട് അദ്ദേഹത്തിന് അതിൽനി ന്ന് കരകയറണമെന്ന ആഗ്രഹം ഇല്ലായിരുന്നു.

പ്രവർത്തനം 4

കഥാപാത്രനിരൂപണം

 പക്ഷിമൃഗാദികളോട് സസ്നേഹം

സൂക്ഷ്മനിരീക്ഷണ പാടവം

ജീവജാലങ്ങളെ ഉപദ്രവിക്കുന്ന തിനോടും കൂട്ടിലടയ്ക്കുന്നതി നോടും എതിർപ്പ്

പിക്‌ലു

(എ) ‘മനസ്സിലെ കിളി’ എന്ന പാഠഭാഗത്തെ പികവിനെ ഓർമ യില്ലേ. തന്നിരിക്കുന്ന സൂചനകളും മറ്റു വിവരങ്ങളും കുടി ഉൾപ്പെടുത്തി ഒരു കഥാപാത്രനിരൂപണം തയാറാക്കുക.

( ബി) പൂമരക്കൊമ്പ് എന്ന പദം വികസിപ്പിച്ചാൽ

 പൂമരത്തിലെ കൊമ്പ് • പൂമരത്തിൻ്റെ കൊമ്പ്. കൊമ്പുള്ള പൂമരം. പൂമരം ആകുന്ന കൊമ്പ്

പ്രവർത്തനം 4; ഉത്തരം

(എ) ‘മനസ്സിലെ കിളി’ എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് പിക്ഷു, പക്ഷികളെ അവൻ അതിയായി സ്നേഹിച്ചിരുന്നു. പ്രക്യതിയിലെ മറ്റു ജീവജാലങ്ങളോടും സ്നേഹ ത്തോടെയും കാരുണ്യത്തോ ടെയുമാണ് അവൻ പെരുമാറുന്നത്. പക്ഷികളുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന അവൻ എന്നും രാവിലെ നേരത്തേ ഉണർന്ന് പൂന്തോട്ടത്തിലെത്തി കിളികളെ നിരീക്ഷിക്കും. കിളികളും മറ്റു ജീവജാലങ്ങളും അവനെ സന്തോഷത്തോടെ എതിരേൽക്കു മായിരുന്നു. കിളികളെ കൂട്ടിലടച്ച് വളർത്തുന്നതിനോട് പിക‌വിന് എതിർ പ്പായിരുന്നു. പിക്‌വിൻ്റെ ചേട്ടനായ ടോട്ടൻ ഒരിക്കൽ ഒരു മൈനയെ പിടിച്ച് കൂട്ടിലടച്ചു. പിറ്റേന്ന് ഉറക്കമുണർന്ന് പക്ഷികളുടെ സ്വരം കേൾക്കാനിറങ്ങിയ പിക്‌ലു കേട്ടത് ഒരു മൈനയുടെ ദീനരോദനമാണ്. കാലിൽ ചങ്ങലകെട്ടി കൂട്ടിലിട്ട മൈനയെ അവൻ മോചി പ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തു. പറന്നുപോയ മൈന അമ്മയെ കണ്ടെത്തുമോ.വീട്ടിലെത്തുമോ എന്നല്ല ഓർത്ത് ദുഃഖിതനായിരുന്നോ. പിക്ലു. പിറ്റേന്ന് അതിനെ അമ്മയോടൊപ്പം കണ്ടപ്പോഴാണ് അവന് സന്തോഷമായത്. പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം അവയുടെ തനതായ ഇടങ്ങളിലാണ് ജീവിക്കേണ്ട തെന്നും അവയെ കൂട്ടിലടയ്ക്കുന്നത് സ്വാതന്ത്ര്യനിഷേധമാണെന്നും തിരിച്ചറിയുന്ന കുട്ടിയാണ് പിക്ലു

(ബി) പുമരത്തിൻ്റെ കൊമ്പ്

പ്രവർത്തനം : 5

ഡയറിക്കുറിപ്പ്

പ്രകൃതിയിലെ സുന്ദരദ്യശ്യങ്ങൾ പലതാണ്. ഏതെങ്കിലും ഒരു സുന്ദരദ്യശ്യം ആസ്വദിച്ച ദിവസം നിങ്ങൾ ഡയറിയിൽ എഴുതാനിടയുള്ള കുറിപ്പ് തയാറാക്കുക.

പ്രവർത്തനം 5; ഉത്തരം

തീയതി

അമ്മയുടെ നാടായ തെളിക്കാട് ഗ്രാമത്തിലാണ് ഇന്ന് വിടിന്റെ പിന്നിലായി മനോഹരമായൊരു കുന്നുണ്ട്. നെല്ലി ക്കുന്ന് എന്നാണ് ഈ കുന്നിൻ്റെ പേര്. ഇന്നു ഞാൻ അവിടെ പ്പോയി. കുന്നിൻമുകളിൽ കയറിയാൽ താഴെ പച്ചപുതച്ച നെല്‌പാടങ്ങൾ കാണാം. വെള്ളിക്കൊലുസുപോലെ പുഴ യൊഴുകുന്ന മനോഹരക്കാഴ്‌ച ഞാൻ ആദ്യമായാണ് കാ ണുന്നത്. കുന്നിൻമുകളിലായി ചെറിയ ചെറിയ പൊന്തക്കാടുകളുണ്ട്. അവിടെ ഞാനൊരു കിളിക്കൂടു കണ്ടു. കൂട്ടിൽ കിളിക്കുഞ്ഞുങ്ങൾ ഉറക്കമായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ധാരാളം പൂക്കളും ആ കുന്നിൻപുറത്തുണ്ട്. കാറ്റിനുപോലും ഒരു സുഗന്ധം ഉള്ളതുപോലെ എനിക്കു തോ ന്നി. ഇലഞ്ഞിപ്പൂവിൻ്റെയും പാലപ്പൂവിൻ്റെയും എല്ലാം മണം ഞാൻ ആസ്വദിച്ചു.അങ്ങനെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്ന്.

പ്രവർത്തനം 6

ആസ്വാദനം തയാറാക്കുക

താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ച് ആസ്വാദനം തയാറാക്കുക.

സഞ്ചാരികൾ

ഒന്നു ചോദിക്കട്ടെ നിത്യസഞ്ചാരിക- ളെന്നു തോന്നുന്നു. ഹാ! കണ്ടിട്ടു നിങ്ങളെ കണ്ണു ചിമ്മാതെ ഞാൻ നോക്കിനില്ക്കും നിങ്ങൾ വിണ്ണിൻ വളവുകൾ കേറിമറിയവേ വാനങ്ങൾ ചുറ്റിനടന്നു കാണാനെന്തൊ രാനന്ദമയ്യാ! വരട്ടെയോ കൂടെ ഞാൻ? അന്തിതളിർക്കും തടങ്ങളും, താരകൾ പൊന്തിവിടരുന്ന നീലക്കുളങ്ങളും കണ്ടു കണ്ടെങ്ങോട്ടു പോകുന്നു? കൗതുകം-കൊണ്ടു ചോദിച്ചു പോകുന്നു ഞാനിങ്ങനെ സഞ്ചിയിൽ ദാഹം ശമിപ്പിക്കുവാൻ പളു കഞ്ചിടും വെള്ളമുണ്ടെപ്പൊഴുമില്ലയോ?മിണ്ടുകില്ലേ കൊച്ചനിയനോടത്തം കൊണ്ടു ചോദിക്കുകയാണു മേഘങ്ങളെ!

ജി. ശങ്കരക്കുറുപ്പ്

പ്രവർത്തനം 6; ഉത്തരം

മേഘങ്ങളെ സഞ്ചാരികളായി സങ്കല്‌പിച്ചുകൊണ്ട് ജി. ശങ്കരക്കുറുപ്പ് എഴുതിയ കവിതയാണ് സഞ്ചാരികൾ. ഒരു കുട്ടി മേഘത്തോട് സംസാരിക്കുന്ന രീതിയിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. നിത്യസഞ്ചാരി കളാണെന്ന് മേഘങ്ങളെ കണ്ടിട്ടുതോന്നുന്നു എന്നാണ് കുട്ടി പറയുന്നത്. മേഘങ്ങൾ ആകാശത്തിൻറെ വളവുകൾ കയറി മറിഞ്ഞുപോകുമ്പോൾ കണ്ണുചിമ്മാതെ നോക്കി നിൽക്കാറുണ്ട് കുട്ടി. അവരോടൊപ്പം സഞ്ചരിക്കാൻ കുട്ടിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ആകാശം ചുറ്റിനടന്നുകാണാൻ ഞാനും വരട്ടെ എന്ന് കുട്ടി ചോദിക്കുന്നത്. സന്ധ്യയെ ഒരു ചെടിയായി സങ്കല്പ‌ി ക്കുകയാണ് കവിതയിൽ. സന്ധ്യ തളിർക്കുന്ന തടങ്ങ ളും നക്ഷത്രങ്ങൾ പൊന്തിവരുന്ന നീലക്കുളങ്ങളും കണ്ടുകണ്ട് എവിടേക്കാണ് മേഘങ്ങൾ പോകുന്നതെന്നും യാത്രയിൽ ദാഹിക്കുമ്പോൾ കുടിക്കാൻ പളുങ്കുപോലുള്ള വെള്ളം കരുതി യിട്ടില്ലേ എന്നും കുട്ടി ചോദിക്കുന്നു. മേഘങ്ങൾ ജലത്തെ വഹിക്കുന്നു എന്ന സൂചനയാണിവിടെ കു ട്ടിയുടെ ചോദ്യങ്ങൾക്ക് മേഘങ്ങൾ മറുപടി പറയുന്നില്ല. അതുകൊണ്ട് എന്നോടു മിണ്ടില്ലേ എന്നും അത്ഭുതംകൊണ്ട് ചോദിക്കുന്നതാണെന്നും കുട്ടി പറയുന്നു.