Onam Exam Model Questions and Answers STD V Basic Science
അടിസ്ഥാനശാസ്ത്രം
എട്ട് പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു. അതിൽനിന്നും ഏതെങ്കിലും ആറ് പ്രവർത്തനങ്ങൾക്ക് ഉത്തരമെഴുതുക.
പ്രവർത്തനം 1
എ . ആഹാരശ്യംഖലാജാലം എന്തെന്ന് വിശദീകരിക്കുക.
ബി. പ്ലവകങ്ങൾ, സ്രാവ്, മത്തി, കണവ. കടലാട എന്നിവയെ ഉൾപ്പെടുത്തി ഒരു ലഘുഭക്ഷ്യശൃംഖലാജാലം തയ്യാറാക്കക്കുക
സി ആഹാരശൃംഖലകളുടെ ആദ്യകണ്ണി എപ്പോഴും ഏതിനം ജീവികളാകും?
പ്രവർത്തനം ഒന്ന് – ഉത്തരം
എ. ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ഈ പരസ്പരബന്ധമാണ് ആഹാര ശൃംഖലാജാലം.
സി. ഹരിതസസ്യങ്ങൾ
പ്രവർത്തനം 2
താഴെ കൊടുത്ത ചിത്രീകരണം നിരീക്ഷിക്കു.
എ. ഇലകളുടെ ഈ രീതിയി ലുള്ള ക്രമീകരണത്തിന് പറയുന്ന പേരെന്ത്?
ബി. ഇതും എതിർവിന്യാസ വും തമ്മിലുള്ള സാമ്യ വും വ്യത്യാസവും എന്ത്?
സി. എന്തിനാണ് സസ്യങ്ങളിൽ ഇങ്ങനെ വ്യത്യസ്ത രീതികളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്?
പ്രവർത്തനം 2 – ഉത്തരം
എ. സർപ്പിളവിന്യാസം
ബി. ഒരു പർവത്തിൽ രണ്ടിൽ കൂടുതൽ ഇലകൾ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് സർപ്പിളവിന്യാസം. ഒരു പർവത്തിന്റെ ഇരുവശത്തുമായി രണ്ട് ഇലകൾ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് എതിർവിന്യാസം.
സി. പ്രകാശസംശ്ലേഷണം നടത്താനായി സൂര്യപ്രകാശം ലഭിക്കാൻ
പ്രവർത്തനം 3
ചിത്രീകരണം നിരീക്ഷിക്കു.
എ. ഇത് എന്തിൻ്റെ ചിത്രീകരണമാണ്?
ബി. ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം?ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം?
സി. ഈ പ്രക്രിയകൊണ്ട് സസ്വങ്ങൾക്ക് മാത്രമാണോ പ്രയോ ജനം? വിശദീകരിക്കുക.
പ്രവർത്തനം 3 – ഉത്തരം
എ. പ്രകാശസംശ്ലേഷണം
ബി. ആവശ്യമായ ഘടകങ്ങൾ – കാർബൺ ഡൈ ഓക്സൈ ഡ്, ജലം, സൂര്യപ്രകാശം, ഹരിതകം.
ഉൽപ്പന്നങ്ങൾ – ഗ്ലൂക്കോസ്, ഓക്സിജൻ
സി.അല്ല.ജന്തുക്കൾക്ക്ശ്വസിക്കാനാവശ്യമായ ഓക്സിജനും കഴിക്കാനാവശ്യമായ ആഹാരവും ഇതുവഴി ലഭിക്കുന്നു.
പ്രവർത്തനം 4
അക്കു ചില രോഗങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത് നോക്കൂ.
എ. അനു തരംതിരിച്ചതിന്റെ മാനദണ്ഡങ്ങൾ എഴുതുക.
ബി. അനു തരംതിരിച്ചതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടോ?
സി. രണ്ട് കുട്ടങ്ങളിലേക്കും രണ്ട് വീതം ഉദാഹരണങ്ങൾ കുടി എഴുതുക.
പ്രവർത്തനം 4- ഉത്തരം
എ. (1) പകരാത്ത രോഗങ്ങൾ
(2) പകരുന്ന രോഗങ്ങൾ ബി. ഉണ്ട്. മഞ്ഞപ്പിത്തം പകരുന്ന രോഗവും വിളർച്ച പകരാത്ത രോഗവുമാണ്.
സി. പകരാത്ത രോഗങ്ങൾ – കിഡ്നി സ്റ്റോൺ, ഫാറ്റിലിവർ.
പകരുന്ന രോഗങ്ങൾ – എയ്ഡ്സ്, കോളറ,
പ്രവർത്തനം 5
എ. രോഗങ്ങൾ പകരുന്നതുമായി ബന്ധപ്പെട്ട് താഴെ നൽകയിട്ടുള്ള പട്ടിക പൂർത്തിയാക്കുക.
ബി. മണ്ണിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗ ങ്ങൾ തടയാൻ എടുക്കേണ്ട എല്ലെങ്കിലും രണ്ടു മുൻകരുതലുകൾ എഴുതുക.
പ്രവർത്തനം 5 ഉത്തരം
ബി. ചെരുപ്പ് ഉപയോഗിക്കുക, ശരീരത്തിലെ മുറിവുകൾ മലിന ജലവുമായി സമ്പർക്കത്തിൽ വരാതെ നോക്കുക
പ്രവർത്തനം 6
എ. എന്താണ് ആർജ്ജിത രോഗപ്രതിരോധശേഷി?
ബി. പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
പ്രവർത്തനം 6,ഉത്തരം
എ. പ്രതിരോധകുത്തിവയ്പ്പുകൾ വഴി ആർജ്ജിക്കുന്ന രോ ഗപ്രതിരോധശേഷിയാണ് ആർജ്ജിതരോഗപ്രതിരോധ ശേഷി.
സി. വസൂരി, പ്ലേഗ്
പ്രവർത്തനം 7
എ. താഴെ കൊടുത്ത പട്ടിക അപഗ്രഥിച്ച് എത്തിച്ചേരാവുന്ന മൂന്ന് നിഗമനങ്ങൾ എഴുതുക.
ബി. ലീനം, ലായകം. ലായനി എന്നിവ എന്തെന്ന് ഉദാഹരണ സഹിതം വിശദീകരിക്കുക
പ്രവർത്തനം 7 – ഉത്തരം
എ. തന്നിട്ടുള്ള ദ്രാവകങ്ങളിൽ കൂടുതൽ ലായകശേഷി ജലത്തിനാണ്.
വെള്ളത്തിൽ ലയിക്കുന്ന ചില വസ്തുക്കൾ മണ്ണെണ്ണയിലും വെളിച്ചെണ്ണയിലും ലയിക്കുന്നില്ല.
വെള്ളത്തിൽ ലയിക്കാത്ത ചില വസ്തുക്കൾ മണ്ണെണ്ണയിലും വെളിച്ചെണ്ണയിലും ലയിക്കുന്നു.
ബി. ലയിച്ചുചേരുന്ന വസ്തുവിനെ ലീനം എന്നും എന്തി ലാണോ ലയിച്ചുചേരുന്നത് ആ വസ്തുവിനെ ലായകം