Onam Exam Model Questions and Answers STD III EVS

August 30, 2024 - By School Pathram Academy

Onam Exam Model Questions and Answers STD III EVS

പരിസരപഠനം

നിർദ്ദേശങ്ങൾ

(1) 2 മുതൽ 6 വരെയുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതിയാൽ മതി.

(2) തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളുടെ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

പ്രവർത്തനം 1

ചിത്തിരപുരം സ്കൂ‌ളിലെ കൂട്ടുകാർ ജൈവ വൈവിധ്യ ഉദ്യാനം നിരീക്ഷിച്ച് തയാറാക്കിയ സസ്യങ്ങളുടെ പട്ടികയാണ് താഴെ കാണുന്നത്

(എ) സവിശേഷതകൾക്കനുസരിച്ച് ഈ സസ്യങ്ങളെ തരംതിരിച്ച് പട്ടികയിൽ എഴുതു.

പ്രവർത്തനം ഒന്ന് – ഉത്തരം

പ്രവർത്തനം 2

ചിത്തിരപുരത്തെ ഒരു കുളത്തിലെ മീൻ പറയുന്നത് വായിച്ചു നോക്കൂ.

(എ) ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജലസ്രോതസുകൾ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

(ബി) മീനുമോൾ മഴ അളക്കുന്നതിനുവേണ്ടി സ്‌കൂളിൽ നിർമ്മിച്ച ഉപകരണമാണിത്. എന്താണിതിന്റെ പേര്.

പ്രവർത്തനം: 2- ഉത്തരം

(എ), ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ജലജീവികളെ ഉപദ്രവിക്കരുത്. ജലാശയങ്ങൾ മണ്ണിട്ട് നികത്തരുത്

(ബി) മഴമാപിനി

പ്രവർത്തനം 3

(എ) മനുവും കൂട്ടുകാരും ജലം ശുദ്ധീകരിക്കാനുള്ള ലളിതമായ മാർഗം തയാറാക്കിയത് നോക്കൂ. ഇതിൽ ശരിയായ രീതിയിൽ തയ്യാറാക്കിയത് ഏതെന്ന് കണ്ടെത്തി എഴുതുക.

ബി) മണ്ണിൽ വീണ് കലങ്ങിയ മഴവെള്ളം കിണറ്റിലേക്കെത്തുമ്പോൾ തെളിഞ്ഞു വരുന്നത് എങ്ങനെയാണ്?

പ്രവർത്തനം : മൂന്ന് – ഉത്തരം

പ്രവർത്തനം 4

റാഹില തയാറാക്കിയ ജീവികളുടെ ആൽബത്തിലെ ചിത്രങ്ങൾ നോക്കൂ.

(എ) സഞ്ചാരരീതിയനുസരിച്ച് ഈ ജീവികളെ തരംതിരിച്ച് പട്ടികയിൽ എഴുതു.

(ബി) ജീവികളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് റഹിമും റാഹിലയും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാമോ

പ്രവർത്തനം നാല് – ഉത്തരം

പ്രവർത്തനം 5

(എ) എബിമോൻ പരിസരപഠന പുസ്‌തകത്തിൽ വരച്ച ചിത്രശലഭത്തിൻ്റെ ചിത്രം നോക്കു. ചിത്രത്തിലെ പുമ്പാറ്റയ്ക്ക് നിറംനൽകു

ബി) പൂമ്പാറ്റയുടെ ജീവിതചക്രത്തിലെ നാലു ഘട്ടങ്ങളും എബിമോൻ പുസ്‌തകത്തിൽ വരച്ചിട്ടുണ്ട്. ചിത്രങ്ങൾ നിരീക്ഷിച്ച് ഘട്ടങ്ങൾ എഴുതിച്ചേർക്കു

സി) നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിലും പൂമ്പാറ്റകൾ വന്നെത്താറില്ലേ? നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും രണ്ടിനം പുമ്പാറ്റകളുടെ പേര് എഴുതു.

ഡി) ചിത്രത്തിൽ കാണുന്ന സസ്വങ്ങളുടെ പ്രത്യേകത താഴെ പറയുന്നവയിൽ ഏതാണ്?

(i) നമ്മുടെ പ്രദേശത്ത് കണ്ടുവരാത്ത സസ്യങ്ങൾ

(ii) പൂക്കൾ ഉണ്ടാകാത്ത സസ്യങ്ങൾ

(iii) പൂമ്പാറ്റകളെ ആകർഷിക്കുന്ന സസ്യങ്ങൾ

(iv) വള്ളികളായി പടരുന്ന സസ്വങ്ങൾ

(ബി) താഴെപ്പറയുന്ന ജീവികളെ നിങ്ങൾക്ക് പരിചിതമാണ്. ഈ ജീവികളുടെ ശാരീരിക പ്രത്യേകതകൾ എന്തെല്ലാമാണ്?

പ്രവർത്തനം 5 ഉത്തരം

(എ) കുട്ടുകാർ സ്വയം നിറം നൽകു

(ബി) മുട്ട ,ലാർവ ,പ്യൂപ്പ ,ശലഭം

(സി) നാട്ടുകോമാളി, ചക്കരശലഭം

(ഡി) (ii) പുമ്പാറ്റകളെ ആകർഷിക്കുന്ന സസ്യങ്ങൾ

പ്രവർത്തനം : 6

(ബി )

താറാവ്

•എണ്ണമയമുള്ള തൂവലുകൾ

•തുഴപോലുള്ള കാലുകൾ

•പരന്ന ചുണ്ടുകൾ

പരുന്ത്

• വിസ്താരവും ശക്തിയുള്ളതുമായ ചിറകുകൾ

•മികച്ച കാഴ്ച്‌ചശക്തി

• വളഞ്ഞുകൂർത്ത നഖങ്ങൾ, ചുണ്ടുകൾ