NMMS സ്കോളർഷിപ്പ് അപേക്ഷ തിയതി നീട്ടി

October 16, 2024 - By School Pathram Academy

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; NMMS സ്കോളർഷിപ്പിന് ഒക്ടോബർ 19 വരെ അപേക്ഷിക്കാം

_________________________

നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് (NMMSE) അപേക്ഷിക്കാനുള്ള തീയതി നീട്ടി.

•അവസാന തീയതി;

2024 ഒക്ടോബർ 19 (ശനി) 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിൽ 2024-25 അധ്യയന വർഷം 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMS പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം

•മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതാം

•അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്. (മൊത്തം: 48,000 രൂപ) 

•അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ;

•ആധാർ കാർഡ്

•ഫോട്ടോ 

•വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്)

• ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം)

•ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാത്രം)

•അഡ്മിഷൻ നമ്പർ

• ഏഴാം ക്ലാസ് മാർക്ക്‌ ലിസ്റ്റ്

__________________________

Category: News