NEET UG 2024 Result:നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

June 04, 2024 - By School Pathram Academy

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. http://exams.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നീറ്റ് യുജി 2024 പരീക്ഷാ ഫലം ലഭ്യമാകും. ചൊവ്വാഴ്ച പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ വർഷം 9.96,369 ആൺകുട്ടികളും, 13,31,321 പെൺകുട്ടികളും, 17 ട്രാൻസ് ജെൻഡർ വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി മെയ് 5-നാണ് പരീക്ഷ നടന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കായി 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

നീറ്റ് യുജി 2023 പരീക്ഷാ ഫലം: എപ്പോൾ, എങ്ങനെ അറിയാം

നീറ്റ് യുജി 2024 പരീക്ഷാ ഫലം പരിശോധിക്കാനായി വിദ്യാർത്ഥികൾ http://neet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക. അപ്പോൾ പരീക്ഷാ ഫലം നിങ്ങൾക്ക് കാണാനാകും. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Category: News