NAS പരീക്ഷ 2024; സ്കൂൾ, ക്ലസ്റ്റർ , ബിആർസി , ജില്ലാ , സംസ്ഥാനതല പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ

August 12, 2024 - By School Pathram Academy

സർക്കുലർ

വിഷയം:- പൊതുവിദ്യാഭ്യാസം – National Achievement Survey (NAS/PRSS) 2024- അക്കാദമികതല മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച്

സൂചന :- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 29.07.2024 ൽ ചേർന്ന യോഗ തീരുമാനം.

2024 ലെ NAS പരീക്ഷ നവംബർ 19ന് നടത്തുമെന്നാണ് NCERT യിൽ നിന്ന് അറിയിച്ചിട്ടുള്ളത്. ഈ പരീക്ഷയുടെ ഇപ്പോഴത്തെ NCERT PRSS (PARAKΗ Rashtriya Shaikshik Sarvekshan 2024) എന്നാണ്. 3, 6, 9 ക്ലാസുകളിൽ ആണ് പരീക്ഷ നടത്തുന്നത്. 3,6 ക്ലാസുകളിൽ ഭാഷ, ഗണിതം, പരിസരപഠനം (The World Around us) എന്നീ വിഷയങ്ങളും ഒമ്പതാം ക്ലാസ്സിൽ ഭാഷ, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളും ആണ് പരിശോധിക്കുന്നത്.

NAS/PRSS ന് തയ്യാറെടുക്കുന്നതിലേക്ക് സംസ്ഥാനത്തെ 3.6.9 ക്ലാസ്സുകളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. 20-7-2024ൽ നടന്ന ക്ലസ്റ്റർ പരിശീലനത്തിൽ NAS ന്റെ മാതൃകാ ചോദ്യങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ 3, 6, 9 ക്ലാസുകളിൽ എല്ലാ ആഴ്ചയും അഞ്ചുമുതൽ പത്തു വരെ ചോദ്യങ്ങൾ പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നു. NAS/PRSS പരീക്ഷയ്ക്ക് മുമ്പ് 3 മാതൃകാ പരീക്ഷയും ഏഴു പ്രതിവാര പരീക്ഷയും നടത്തുന്നതാണ്. NAS/PRSS പരീക്ഷയുടെ തയാറെടുപ്പിന് വേണ്ടി സംസ്ഥാന, ജില്ലാ, ബി.ആർ.സി. സ്കൂൾ തലങ്ങളിൽ താഴെ വിവരിക്കും പ്രകാരം NAS/PRSS സെല്ലുകൾ രൂപീകരിക്കേണ്ടതായിട്ടുണ്ട്.

1. സ്കൂൾതലം

സ്കൂൾ തലത്തിൽ പ്രഥമാധ്യാപകൻ ചെയർ പേഴ്സൺ ആയും എസ്.ആർ.ജി കൺവീനർ കൺവീനറായും 3,6,9 ക്ലാസ്സുകളിലെ ഭാഷ, ഗണിതം, പരിസരപഠനം, സയൻസ്, സോഷ്യൽ സയൻസ് അധ്യാപകർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എന്നിവർ അംഗങ്ങളായും NAS/PRSS സെൽ രൂപീകരിക്കേണ്ടതാണ്.

എല്ലാ ആഴ്ചയും 10 മുതൽ 15 വരെ NAS മാതൃക ചോദ്യങ്ങൾ 3,6,9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും കൊണ്ട് എഴുതിക്കുകയും സ്കൂളിലെ NAS/PRSS Cell വിശകലനം ചെയ്യുകയും DIET അധിക പിന്തുണ തേടേണ്ടതാണ്.

2. ക്ലസ്റ്റർ തലം

DIET ഫാക്കൽറ്റി, SRG കൺവീനർമാർ. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എന്നിവർ ചേർന്ന് സെൽ രൂപീകരിക്കുകയും ഒരുമിച്ചിരുന്ന് ക്ലസ്റ്ററിൻ്റെ കീഴിലുള്ള എല്ലാ സ്കൂ‌ളുകളുടെയും പുരോഗതി വിലയിരുത്തേണ്ടതുമാണ്.

3. ബി.ആർ.സി തലം

ബി.പി.സി ഭരണനിർവഹണത്തിൻറെയും ΑΕΟ അക്കാദമിക വിഭാഗത്തിൻറെയും കൺവീനർമാരായും, ട്രെയിനർ, DIET ഫാക്കൽറ്റി എന്നിവർ അംഗങ്ങളായും ഒരു സെൽ രൂപീകരിക്കേണ്ടതും രണ്ടാഴ്ചയിൽ ഒരിക്കൽ കൂടി പിന്തുണസംവിധാനം പരിശോധിക്കേണ്ടതുമാണ്.

4. ജില്ലാതലം

DDE കൺവീനറായും ഡി.പി.സി ജോയിൻറ് കൺവീനറായും കൺവീനർമാരായും DIET പ്രിൻസിപ്പൽ, DPO മാർ, BPC മാർ എന്നിവർ അംഗങ്ങളുമായ സെൽ രണ്ടാഴ്ചയിലൊരിക്കൽ ജില്ലയിലെ സ്കൂളുകളുടെ അക്കാദമിക പുരോഗതിയും പരിശോധിച്ച് ബോധ്യപ്പെടേണ്ടതുമാണ്.

5. സംസ്ഥാനതലം

SCERT ഡയറക്ടർ അക്കാദമിക കോ-ഓർഡിനേറ്ററും SSK, SPD അഡ്മിനിസ്ട്രേറ്റീവ് കോ ഓർഡിനേറ്ററുമായി താഴെ പറയും പ്രകാരം സംസ്ഥാന സെൽ രൂപീകരിക്കുന്നു.

സെല്ലിലെ അംഗങ്ങൾ:

1. ശ്രീ.ഷൈൻ മോൻ എം കെ (ASPD, SSK),- Additional State Co-ordinator)

2.ശ്രീ. ഷിബു ആർ എസ്(ADGE – General) Additional State Co-ordinator)

3.ശ്രീ സി എ സന്തോഷ് (ADGE-Acad) Additional State Co-ordinator)

4. ശ്രീ. ഡോ. അഭിലാഷ് (റിസർച്ച് ഓഫീസർ, SCERT)

5. ഡോ. രഞ്ജിത്ത് (റിസർച്ച് ഓഫീസർ, SCERT)

6. ശ്രീ. ഷൂജ എസ്.വൈ (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, SSK)

7. ശ്രീ. അമുൽ റോയ് (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, SSK)

8. ശ്രീ. എ.കെ. സുരേഷ്‌കുമാർ (കൺസൽട്ടൻറ്, SSK)

9. ശ്രീമതി. രശ്മി റ്റി.എൽ (പ്രോഗ്രാം ഓഫീസർ, SSK)

എല്ലാ മാസവും സംസ്ഥാന പരിശോധിക്കേണ്ടതാണ്. സെൽ NAS/PRSS തയ്യാറെടുപ്പിൻ്റെ പുരോഗതി

പ്രവർത്തന കലണ്ടർ

1. 7.8.2024: വൈകിട്ട് 5 മണിക്ക് ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശിക്ഷക് സദനിൽ വെച്ച് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം

2. 9.8.2024: ജില്ലാതല കമ്മിറ്റികൾ രൂപീകരിക്കുകയും ആദ്യയോഗം ചേർന്ന് സംസ്ഥാന സെല്ലിന് റിപ്പോർട്ട് ചെയ്യുക.

3. 12.8.2024 : ബി.ആർ.സിതല കമ്മിറ്റികൾ രൂപീകരിച്ച് യോഗം ചേരേണ്ടതും ജില്ലാ സെല്ലിന് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

4. 13.8.2024: സ്കൂൾ, ക്ലസ്റ്റർ തല കമ്മിറ്റികൾ രൂപീകരിച്ച് ബി.ആർ.സി സെല്ലിന് റിപ്പോർട്ട് ചെയ്യുക.

5. 14.8.2024: 2.00 മണിക്ക് ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതല അവലോകന യോഗം.

6. 17.8.2024: ക്ലാസുകളിലെ അധ്യാപകർക്കുള്ള സ്പെഷ്യൽ ക്ലസ്റ്റർ ട്രെയിനിംഗ് മീറ്റിംഗുകൾ.

7. 07.09.2024 : രാവിലെ 10 മണിക്ക് ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഒന്നാം മോഡൽ പരീക്ഷയുടെ റിസൽറ്റ് വിശകലവും ബി.ആർ.സി സെല്ലിൻറെ അവലോകനയോഗവും, കൂടുന്നു.

മോഡൽ പരീക്ഷാ കലണ്ടർ

ഒന്നാം മോഡൽ പരീക്ഷ – 31.08.2024

രണ്ടാം മോഡൽ പരീക്ഷ – 03.10.2024

മൂന്നാം മോഡൽ പരീക്ഷ – 11.11.2024

പ്രതിവാര പരീക്ഷ കലണ്ടർ:

ഒന്നാം പ്രതിവാര പരീക്ഷ – 16/08/2024

രണ്ടാം പ്രതിവാര പരീക്ഷ- 24/08/2024

മൂന്നാം പ്രതിവാര പരീക്ഷ 26/09/2024

നാലാം പ്രതിവാര പരീക്ഷ 9/10/2024

അഞ്ചാം പ്രതിവാര പരീക്ഷ -15/10/2024

ആറാം പ്രതിവാര പരീക്ഷ-21/10/2024

ഏഴാം പ്രതിവാര പരീക്ഷ-7/11/2024

മോഡൽ പരീക്ഷകളും പ്രതിവാര പരീക്ഷകളും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മൂന്നാമത്തെ പിരിയഡ് മുതൽ നടത്തേണ്ടതാണ്. ചോദ്യപേപ്പറിൻ്റെ ലഭ്യത, പരീക്ഷയുടെ ദൈർഘ്യം തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.