LSS വീക്ക്ലി ടെസ്റ്റ്

October 20, 2024 - By School Pathram Academy

വീക്ക്ലി ടെസ്റ്റ് 

_______________________

1.കഥകളി വേഷങ്ങളില്‍ ഋഷിമാര്‍,സ്ത്രീകള്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന വേഷം ഏത് ? (1)

2.കഥകളി തുടങ്ങി കഴിഞ്ഞു എന്നറിയിക്കുന്ന കഥകളിയിലെ ചടങ്ങ് ഏത് ? (1)

A.കേളികൊട്ട്

B.അരങ്ങുകേളി

C.തോടയം

D.പുറപ്പാട്

3.Rearrange it as a meaningful word.(1)

*A G R D N L A*

4.Fill in the blank.(1)

without waiting for an __________ , he moved on.

5.Which is the capital district of Kerala?(1)

കേരളത്തിന്‍റെ തലസ്ഥാന ജില്ല ഏത് ?

6.Write the missing directions.(1)

വിട്ടു പോയ ദിശകള്‍ എഴുതുക.

7.One side of a square is 12 cm.Find its perimeter.(1)

ഒരു സമചതുരത്തിന്‍റെ ഒരു വശം 12 cm ആണ്.അതിന്‍റെ ചുറ്റളവ് കണ്ടെത്തുക.

8.Find the perimeter of the given figure.(1)

തന്നിട്ടുള്ള രൂപത്തിന്റെ ചുറ്റളവ് കണ്ടെത്തുക.

9.36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് നടന്നത് കാസര്‍ഗോഡ് ആയിരുന്നു.37-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന് വേദിയാവുന്ന ജില്ല ഏത് ? (1)

10.താഴെ പറയുന്ന ഏത് ജില്ലയിലാണ് കേരള ഹൈക്കാടതി സ്ഥിതി ചെയ്യുന്നത് ? (1)

(തിരുവനന്തപുരം,എറണാംകുളം,കോഴിക്കോട്,കണ്ണൂര്‍)

വീക്ക്ലി ടെസ്റ്റ് 

ഉത്തരസൂചിക 

___________________

1.മിനുക്ക് 

2.അരങ്ങുകേളി

3.GARLAND

4.Answer 

5.Thiruvananthapuram തിരുവനന്തപുരം 

7.48 cm

12×4=48

8.34 cm

6+8+8+6+6=34

9.തൃശൂര്‍ 

10.എറണാംകുളം

ഷെഫീഖ് മാഷ് തയ്യാറാക്കിയ

LSS വീക്ക്ലി ടെസ്റ്റ് : 01

—————————————

1.കുടയില്ലാത്തവര്‍ എന്ന കവിത ഒ.എന്‍.വിയുടെ ഏത് കൃതിയില്‍ നിന്നുള്ളതാണ് ? (1)

2.ചേര്‍ത്തെഴുതുക.

വാഴയുടെ ഇല : വാഴയില.

മഴയുടെ തുള്ളി : __________________ ?

3.Fill in the blank.(1)

King Vidhyadhara decided to find a _____________ .

(minister,teacher,successor,messenger)

4.Rearrange these a meaningful word.(1)

T O B E Q U U 

Hint:Children welcomed the guest with a ____________ of flowers.

5.Observe the given root. Which type of root system is it ?(1)

തന്നിട്ടുള്ള വേരുപടലം നിരീക്ഷിക്കുക.ഇത് ഏത്‌ തരം വേരുപടലം ആണ് ?

6.Fill in the blank.(1)

പൂരിപ്പിക്കുക.

•World earth day : April 22

(ലോക ഭൗമ ദിനം: ഏപ്രില്‍ 22)

•World Environment day : June 05

(ലോക പരിസ്ഥിതി ദിനം:ജൂണ്‍ 05

•World Wetlands Day: _______ ?

(ലോക തണ്ണീര്‍ത്തട ദിനം: ______ ?)

7.Fill in the blank.(1)

പൂരിപ്പിക്കുക.

■In 6285:-

•62 hundreds

(62 നൂറുകള്‍)

•8 tens

(8 പത്തുകള്‍)

•5 ones

(5 ഒന്നുകള്‍)

■In 4938 :-

•________ hundreds

(________ നൂറുകള്‍)

•_______ tens

(_______ പത്തുകള്‍)

•______ ones

(______ ഒന്നുകള്‍)

9.Add the smallest one-digit number to the largest four-digit number, how much will you get? (1)

ഏറ്റവും വലിയ നാലക്ക സംഖ്യയിലേക്ക് ഏറ്റവും ചെറിയ ഒരക്ക സംഖ്യ കൂട്ടിയാല്‍ എത്ര കിട്ടും ?

9.2023 നവംബറില്‍ അന്തരിച്ച,എഴുത്തുകാരി പി.വത്സലയുടെ അവസാന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങുന്നുണ്ട്.ഏതാണ് ആ നോവല്‍ ? (1)

A.കിളിക്കാലം

B.നെല്ല് 

C.ചിത്രലേഖ

D.ചാവേര്‍ 

10.2024 ജൂലൈയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വാര്‍ത്ത സമ്മേളനം നടത്തിയ ബഹിരാകാശ യാത്രിക ആര് ?(1)

വീക്ക്ലി ടെസ്റ്റ് : 

ഉത്തരസൂചിക 

______________________

1.ഞാനഗ്നി

2.മഴത്തുള്ളി 

3.Successor

4.BOUQUET

5.Tap root system 

തായ് വേരുപടലം

6.February 2

ഫെബ്രുവരി 2

7.

•49 hundreds (49 നൂറുകള്‍)

•3 tens (3 പത്തുകള്‍)

•8 ones (8 ഒന്നുകള്‍)

8.10000

9999+1=10000

9.ചിത്രലേഖ

10.സുനിത വില്യംസ്

വീക്ക്ലി ടെസ്റ്റ് : 02

_____________________

1.പിരിച്ചെഴുതുക.(1)

•ആര്‍ത്തിരമ്പുക

2.മുറ്റം – എന്ന പദത്തിന് സമാനപദമല്ലാത്തത് ഏത് ? (1)

A.ചത്വരം

B.തുഹിനം

C.അജിരം

D.അങ്കണം

3.Rearrange it as a meaningful word.(1)

R I N P E C

4.Fill in blank.

A smile ________ on king’s face.

(hugged,appeared,announced,gathered)

5.True or False ? (1)

ശരിയോ തെറ്റോ ?

•Leaves in plants with tap roots have parallel venation.

തായ്‌ വേരുള്ള സസ്യങ്ങള്‍ക്ക് സമാന്തര സിരാവിന്യാസമുള്ള ഇലകളാണ്.

6.Which of the given leaf pictures does not belong to the group? 

Write its venation (1)

തന്നിട്ടുള്ള ഇലകളുടെ ചിത്രങ്ങളില്‍ ഗ്രൂപ്പില്‍ പെടാത്ത ഇല ഏത് ?

അതിന്‍റെ സിരാവിന്യാസം എഴുതുക.(1)

7.Which is the 125th odd number? (1)

125-ാമത്തെ ഒറ്റസംഖ്യ ഏത് ?

8.8888,What is the value of leftmost 8 in this number? (1)

8888, ഈ സംഖ്യയിലെ ഏറ്റവും ഇടതുവശത്തുള്ള 8 ന്‍റെ സ്ഥാന വില എത്ര ?

8.കേരളത്തില്‍ 2018,2021,2023 എന്നീ വര്‍ഷങ്ങളില്‍ കോഴിക്കോട്ടും 2019 ല്‍ എറണാംകുളത്തും നിപ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.2024 ജൂലൈയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ജില്ല ഏത് ?(1)

9.കേരള സംസ്ഥാന മ്യൂസിയം – മൃഗശാല വകുപ്പുകളുടെ കീഴില്‍ സംസ്ഥാനത്തെ ആദ്യ സൂ കം സഫാരി പാര്‍ക്ക് വരുന്നത് എവിടെ ? (1)

A.മൂന്നാര്‍

B.തളിപറമ്പ്

C.മുത്തങ്ങ 

D.കോന്നി

വീക്ക്ലി ടെസ്റ്റ് : 02

ഉത്തരസൂചിക 

____________________

1.ആര്‍ത്ത് + ഇരമ്പുക

2.തുഹിനം

3.PRINCE

4.appeared 

5.False തെറ്റ്

6.b.Parallel venation 

(സമാന്തര സിരാവിന്യാസം )

7.249

125+125=250

250-1=249

8.8000

9.മലപ്പുറം

10.തളിപറമ്പ് (കണ്ണൂര്‍)

വീക്ക്ലി ടെസ്റ്റ് :03

_________________________

1.നോക്കി നോക്കി മനം കുളിര്‍പ്പിക്കുവാന്‍ – ഈ വരികളില്‍ മനം കുളിര്‍പ്പിക്കുക എന്നാല്‍ അര്‍ത്ഥമാക്കുന്നത് എന്ത് ?(1)

A.നാമ്പ് കിളുര്‍ക്കുക

B.കാറ്റിലാടുക

C.സന്തോഷിക്കുക

D.ചിന്തയിലാവുക

2.കൂട്ടത്തില്‍ പെടാത്ത പദം ഏത് ? (1)

A.സുമം

B.പുഷ്പം

C.ലത

D.മലര്‍

3.Fill in the blank.(1)

If sow roasted seeds, they will never ________ .

(hatch,grow,cover,bloom)

4.Rearrange it as a meaningful word.(1)

*T S M R E A*

Hint:Anna sat near the ___________.

5.Find out odd one.(1)

ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.

A.Paddy’s root നെല്ലിന്റെ വേര്

B.Jack tree’s root പ്ലാവിന്‍റെ വേര് 

C.Bamboo’s root മുളയുടെ വേര്

D.Coconut tree’s root

തെങ്ങിന്‍റെ വേര്

6.Which is the wrong one.(1)

തെറ്റായ ഒന്ന് ഏത് ?

A.Maize – Parallel venation 

ചോളം – സമാന്തര സിരാവിന്യാസം 

B.Mango – Reticulate venation 

മാവ് – ജാലിക സിരാവിന്യാസം 

C.Nut grass – Fibrous root system.

മുത്തങ്ങ – നാര് വേരുപടലം

D.Sugarcane – Reticulate venation 

കരിമ്പ് – ജാലിക സിരാവിന്യാസം 

7.What is the smallest four digit number that can be formed using only the digits 0 and 8? (1)

0,8 എന്നീ സംഖ്യകള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത് ?

8.What is the next number in the pattern?(1)

പാറ്റേണിലെ അടുത്ത സംഖ്യ ഏത് ?

•8700,8500,8300,______

9.ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ,ചൂരല്‍മല എന്നീ പ്രദേശങ്ങള്‍ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? (1)

10.2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലെ പരേഡില്‍ ഇന്ത്യന്‍ പതാക വഹിച്ച വനിത ബാഡ്മിന്റണ്‍ താരമാര് ? (1)

വീക്ക്ലി ടെസ്റ്റ് : 03

ഉത്തരസൂചിക 

_________________________

1.സന്തോഷിക്കുക

2.ലത

3.grow

4.STREAM

5.Jack tree’s root

പ്ലാവിന്റെ വേര്

6.Sugarcane – Reticulate venation 

കരിമ്പ് – ജാലിക സിരാവിന്യാസം 

7.8000

8.8100

9.വയനാട് 

10.പി.വി.സിന്ധു

വീക്ക്ലി ടെസ്റ്റ് : 4

_________________________

1.തെറ്റായ പദമേത് ?(1)

A.ഉപായം

B.ദൃഷ്ഠി

C.അപാരം

D.പരിഭ്രമം

2.പിണ്ടാണി.എന്‍.ബി.പിള്ളയുടെ ഏത് കൃതിയില്‍ നിന്നുള്ളതാണ് ഞാവല്‍ക്കാട് എന്ന കഥ ? (1)

3.Fill in the blank.(1)

•Anna stared __ the boy.

4.Which is the wrong one.(1)

A.Launch – Launched

B.Walk – Walked 

C.Pounce – Pounced

D.Bend – Bended

5.A thick leaf-like part can be seen in the pea plant that grows from the seed. What is its name?(1)

വിത്ത് മുളച്ച് വളരുന്ന പയര്‍ ചെടിയില്‍ കട്ടിയുള്ള ഇല പോലെയുള്ള ഭാഗം കാണാം.അതിന്‍റെ പേരെന്ത് ?

6.Which seed is not included in the group of seeds?(1)

വിത്തുകളില്‍ കൂട്ടത്തില്‍ പെടാത്തത് ഏതിന്റെ വിത്താണ് ?

A.Mango മാങ്ങ

B.Jack fruit ചക്ക

C.Paddy നെല്ല് 

D.Cashew കശുവണ്ടി

7.What is the time shown on the clock? (1)

ക്ലോക്കില്‍ കാണിച്ചിരിക്കുന്ന സമയം എത്ര ?

8.Fill in the blank.(1)

•500th even number : 1000

(•500-ാമത്തെ ഇരട്ടസംഖ്യ: 1000)

•________ even number : 600

(•_____-ാമത്തെ ഇരട്ട സംഖ്യ : 600)

9.വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം വേഗത്തില്‍ നിര്‍മ്മിച്ച പാലത്തിന്റെ പേരെന്ത് ?(1)

10.ഈയിടെ അന്തരിച്ച ബുദ്ധദേവ് ഭട്ടാചാര്യ ഏത് സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി ആയിരുന്നു ? (1)

A.ബംഗാള്‍

B.ത്രിപുര

C.ആന്ധ്രപ്രദേശ്

D.കര്‍ണാടക

വീക്ക്ലി ടെസ്റ്റ് :4

ഉത്തരസൂചിക 

_________________________

1.ദൃഷ്ഠി

2.കാടുണരുന്നു

3.at

4.Bend – Bended

5.Cotyledon ബീജപത്രം

6.Paddy നെല്ല്

7.11.35

8.300

9.ബെയിലി

10.ബംഗാള്‍

വീക്ക്ലി ടെസ്റ്റ് : 5

_________________________

1.മാതൃക നോക്കി തന്നിട്ടുള്ളത് പൂരിപ്പിക്കുക.(1)

•പക്ഷികളുടെ കലപില ശബ്ദം.

•ഹൃദയം ____________ മിടിച്ചു.

(ചറപറാ,പടപടാ,കിലുകിലെ,പരപരാ)

2.പിരിച്ചെഴുതുക.(1)

•വൃക്ഷത്തലപ്പ്

3.Fill in the blank.

Anna _________ her lips and said.

(pounced,pouted,consoled,taught)

4.Which is the wrong pair.(1)

A.Boy – Boys

B.Story – Storys

C.Eye – Eyes

D.Flower – Flowers

5.From what does the seed get the food it needs to germinate and initially grow? (1)

വിത്ത് മുളക്കാനും തുടക്കത്തില്‍ ആ സസ്യത്തിന് വളരാനും ആവശ്യമായ ഭക്ഷണം ലഭിക്കുന്നത് എന്തില്‍ നിന്നാണ് ?

A.Radicle ബീജമൂലം 

B.Cotyledon ബീജപത്രം

C.Plumule ബീജശീര്‍ഷം 

D.Stem തണ്ട്

6.National Expatriate Day is celebrated in India to commemorate whose return to India? (1)

ഇന്ത്യയില്‍ ദേശീയ പ്രവാസി ദിനം ആചരിക്കുന്നത് ആരുടെ ഇന്ത്യയിലേക്കുള്ള തിരിച്ച് വരവിനെ സ്മരിക്കുന്നതാണ് ?

7.What is the second of time in a given clock? (1)

തന്നിട്ടുള്ള ക്ലോക്കില്‍ സമയത്തിലെ സെക്കന്‍റ് എത്ര ?

8.What is the sum of the largest four-digit number and the smallest one-digit number?(1)

ഏറ്റവും വലിയ നാലക്കസംഖ്യയും ഏറ്റവും ചെറിയ ഒരക്ക സംഖ്യയും ചേര്‍ന്ന സംഖ്യ എത്ര ?

9.2024 പാരീസ് ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യമേത് ?(1)

A.അമേരിക്ക

B.ചൈന

C.ഇന്ത്യ

D.ജപ്പാന്‍ 

10.2024 പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തില്‍ ഇന്ത്യക്ക് ലഭിച്ച മെഡലേത് ? (1)

വീക്ക്ലി ടെസ്റ്റ് : 5

ഉത്തരസൂചിക 

 ________________________

1.പടപടാ

2.വൃക്ഷ + തലപ്പ്

3.pouted

4.Story – storys

5.Cotyledon ബീജപത്രം

6.Gandhiji ഗാന്ധിജി 

7.45 Second (സെക്കന്റ്)

8.10000

9999+1=10000

9.അമേരിക്ക

10.വെങ്കലം

വീക്ക്ലി ടെസ്റ്റ് : 6

____________________

1.ആനക്കാരന്‍ അപ്പുണ്ണി – എന്ന കൃതി രചിച്ചതാര് ? (1)

2.ക്ഷുദ്രകീടം – എന്നാല്‍ അര്‍ത്ഥമാക്കുന്നത് എന്ത് ? (1)

A.ചെറിയ ഇലകള്‍

B.ചെറിയ പ്രാണികള്‍

C.ചെറിയ മൊട്ടുകള്‍ 

D.ചെറിയ തുള്ളികള്‍

3.Which word is not related with Eye? (1)

A.Look

B.Observe

C.Taste

D.Stare

4.Write the opposite word of fast.(1)

A.Short

B.Slow

C.Huge

D.Little

5.Where did Gandhi’s first satyagraha in India take place? (1)

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം നടന്നത് എവിടെയാണ്?

A.Kheda ഖേഡ 

B.Amritsar അമൃത്‌സര്‍

C.Champaran ചമ്പാരന്‍ 

D.Ahammedabad അഹമ്മദാബാദ്

6.Who was the British officer who ordered the Jallianwala Bagh massacre in Punjab? (1)

പഞ്ചാബില്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആര് ?

A.General Loke

ജനറല്‍ ലോക്ക്

B.General Dyer 

ജനറല്‍ ഡയര്‍

C.General William 

ജനറല്‍ വില്യം

D.General Paul

ജനറല്‍ പോള്‍ 

7.Meena drew a picture of Gandhi in 2 minutes 30 seconds.

 How many seconds did it take? (1)

മീന 2 മിനുറ്റ് 30 സെക്കന്റ് കൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ചു.

ആകെ എത്ര എത്ര സെക്കന്‍റുകളിലാണ് അത് പൂര്‍ത്തിയാക്കിയത് ? 

8.Which is most short time ? (1)

ഏറ്റവും കുറഞ്ഞ സമയം ഏതാണ്? 

A.120 sec

B.2 min 20 sec

C.1 min 55 sec

D.160 sec

9.മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2024 ലെ ലതാ മങ്കേഷ്കര്‍ പുരസ്കാരം നേടിയ മലയാളിയായ ഗായിക ആര് ? (1)

10.2024 പാരീസ് ഒളിംബിക്സില്‍ ഇന്ത്യന്‍ കായിക താരമായ നീരജ് ചോപ്ര വെള്ളി മെഡല്‍ കരസ്ഥമാക്കിയല്ലോ.ഏത് ഇനത്തിലാണ് അദ്ദേഹം ആ നേട്ടം കൈവരിച്ചത് ? (1)

വീക്ക്ലി ടെസ്റ്റ് : 6

ഉത്തരസൂചിക 

___________________

1.പിണ്ടാണി.എന്‍.ബി.പിള്ള

2.ചെറിയ പ്രാണികള്‍

3.Taste

4 .Slow

5.Champaran ചമ്പാരന്‍ 

6.General Dyer ജനറല്‍ ഡയര്‍

7.150 sec

60+60+30=150 

8.1min 55 sec

9.കെ.എസ്.ചിത്ര

10.ജാവലിന്‍ ത്രോ

വീക്ക്ലി ടെസ്റ്റ് : 7

_______________________

1.ശരിയായി എഴുതിയത് ഏത് ? (1)

A.ചാദുര്യം

B.ഘതകാലം

C.സംബരണി

D.തിരുശേഷിപ്പ്

2.ശരിയായത് ?(1)

A.സംസ്കൃദി

B.സംസ്കൃതി

C.സംസ്കൃധി

D.സംസ്ക്യതി

3.Fill in the blank.(1)

•Big : Small

•Long : Short

•Day : ________

4.Fill in the blank.(1)

•Aunt Arundhati was sitting ___ an armchair.

(in,on,at)

5.Who is known as Kerala Gandhi? (1)

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെ ? 

6.Which was the first nationwide struggle led by Gandhiji in India ? (1)

ഗാന്ധിജി ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ആദ്യത്തെ ദേശ വ്യാപക സമരം ഏത് ?

7.Which of the following is wrong? (1)

തന്നിട്ടുള്ളതില്‍ തെറ്റായത് ഏത് ?

A.Morning 7.45 : AM

എ.രാവിലെ 7.45 :AM

B.Noon 1.30 :PM

ബി.ഉച്ച 1.30 : PM

C.Night 10.00 : PM

സി.രാത്രി 10.00 :PM

D.Morning 11.45 :PM

ഡി.രാവിലെ 11.45 PM

8.Which of the following is not included in the number of days?(1)

ദിനങ്ങളുടെ എണ്ണത്തില്‍,കൂട്ടത്തില്‍ പെടാത്തത് ഏത് ?

A.May മെയ്

B.July ജൂലൈ 

C.September സെപ്റ്റംബര്‍

D.October ഒക്ടോബര്‍ 

9.കേരള 

മന്ത്രിസഭയിലെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ? (1)

10.ഈയിടെ വിരമിച്ച താരമായ ശിഖര്‍ ധവാന്‍ ഏത് കായികയിനത്തിലാണ് പ്രശസ്തന്‍ ?(1)

വീക്ക്ലി ടെസ്റ്റ് :7

ഉത്തരസൂചിക 

______________________

1.തിരുശേഷിപ്പ്

2.സംസ്കൃതി

3.Night

4.in

5.K.Kelappan 

കെ.കേളപ്പന്‍ 

6.Non Cooperation Movement (Struggle)

നിസ്സഹകരണ പ്രസ്ഥാനം (സമരം)

7.D 

8.September സെപ്റ്റംബര്‍

9.സജി ചെറിയാന്‍

10.ക്രിക്കറ്റ്

വീക്ക്ലി ടെസ്റ്റ് :8

______________________

1.മുരളീധരന്‍ തഴക്കര എന്ന എഴുത്തുകാരന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ? (1)

A.ഇന്ത്യന്‍ തപാല്‍

B.ആകാശവാണി

C.എല്‍.ഐ.സി

D.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

2.കൂട്ടത്തില്‍ പെടാത്തത് ഏത് ? (1)

A.പറ

B.കലപ്പ

C.എഴുത്താണി

D തേക്കുക്കൊട്ട

3.Write the opposite word of ‘Dawn’.(1)

A.Desk

B.Dask

C.Dusk

D.Dosk

4.Rearrange it as a meaningful word.(1)

*P P H A Y*

5.Mobile library ? (1)

സഞ്ചരിക്കുന്ന ലൈബ്രറി ?

A.Bhagat Singh ഭഗത് സിങ് 

B.Gopala Krishna Gokhale

ഗോപാലകൃഷ്ണ ഗോഖലെ 

C.K.Kelappan

കെ.കേളപ്പന്‍ 

D.Chandra Sekar Azad

ചന്ദ്രശേഖര്‍ ആസാദ്

6.Do you know the wagon tragedy incident?

 Where did the train journey start from?(1)

വാഗണ്‍ ട്രാജഡി സംഭവം അറിയാമല്ലോ ?

എവിടെ നിന്നാണ് ആ തീവണ്ടി യാത്ര ആരംഭിച്ചത് ?

7.Write in 24 hour clock time.(1)

24 hour ക്ലോക്ക് സമയത്തില്‍ എഴുതുക

4.20 PM: ________

8.January 1st is Monday. Then January 29th will be on which day?(1)

ജനുവരി 1 തിങ്കള്‍ ആണേല്‍ ജനുവരി 29 ഏത് ദിവസം ആകും ?

9.വയനാട് ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസ്‌.എസിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഇപ്പോള്‍ നടക്കുന്ന വിദ്യാലയം ഏത് ? (1)

10.ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് ആദരസൂചകമായി പണിത ഏകതാപ്രതിമ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? (1)

വീക്ക്ലി ടെസ്റ്റ് : 8

07.09.2024

ഉത്തരസൂചിക 

___________________

1.ആകാശവാണി

2.എഴുത്താണി (മറ്റെല്ലാം കാര്‍ഷിക ഉപകരണങ്ങള്‍ )

3.Dusk

4.HAPPY

5.Bhagat Singh ഭഗത് സിങ് 

6.Tirur തിരൂര്‍ 

7.16.20

8.Monday തിങ്കള്‍ 

(എല്ലാ മാസത്തിലും ഒന്നാം തിയ്യതി ഏത് ദിവസമാണോ അത് തന്നെയാകും29-ാം തിയ്യതിയും )

9.ജി.എച്ച്.എസ് മേപ്പാടി

10.ഗുജറാത്ത്

വീക്ക്ലി ടെസ്റ്റ് : 9

____________________

1.കടങ്കഥയുടെ ഉത്തരമെന്ത് ? (1)

*•നിവര്‍ത്തി വെച്ചാല്‍ തോളില്‍ കയറും.മടക്കി വെച്ചാല്‍ തോളില്‍ തൂങ്ങും.*

2.മുകില്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത് ? (1)

3.Rearrange it as a meaningful word.(1)

*R B I D*

4.Fill in the blank.(1)

Anna has an aunt._____ name is Arundhati.

(her,his,your,its)

5.Which bird uses wings to swim?

ചിറക് നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി ഏതാണ് ?

6.Find out odd one.(1)

ഒറ്റപ്പെട്ടത് ഏതെന്ന് കണ്ടെത്തുക.

A.Kiwi കിവി

B.Humming bird തേന്‍കുരുവി

C.Cuckoo കുയില്‍ 

D.Parrot തത്ത

7.Ramya bought a printer worth Rs 5450 and a keyboard worth Rs 2750. How much will be the total bill?(1)

രമ്യ 5450 രൂപയുടെ ഒരു പ്രിന്‍ററും 2750 രൂപയുടെ കീ ബോര്‍ഡും വാങ്ങി.ആകെ എത്ര രൂപ ബില്ല് ഉണ്ടാകും ? 

8.2024 is a leap year. Which year was the leap year before this?(1)

2024 ഒരു അധിവര്‍ഷമാണ്.ഇതിന് മുമ്പ് അധിവര്‍ഷമായത് ഏത് വര്‍ഷമാണ് ?

9.ഹരണി അമരസൂര്യയെ കുറിച്ച് കേട്ടിരിക്കുമല്ലോ.അദ്ദേഹം ഏത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയിട്ടാ ണ് ഈയിടെ സ്ഥാനമേറ്റത് ? (1)

10.ഷിരൂര്‍ മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ സങ്കടകരമായ വാര്‍ത്തകളും വായിച്ചറിഞ്ഞില്ലേ.

ലോറി കണ്ടെത്തിയ പുഴയുടെ പേരെന്ത് ?(1)

വീക്ക്ലി ടെസ്റ്റ് : 9

28.09.2024 

ഉത്തരസൂചിക

_____________________

1.കുട

2.മേഘം

3.BIRD

4.Her

5.Penguin പെന്‍ഗ്വിന്‍

6.Kiwi കിവി

7.8200

8.2020

2024-4=2020

9.ശ്രീലങ്ക

10.ഗംഗാവലി

വീക്ക്ലി ടെസ്റ്റ് : 10

_____________________

1.നവഭാരത ശില്‍പ്പി എന്നറിയപ്പെടുന്നത് ആരെ ? (1)

2.ശരിയായ പദം ? (1)

A.ജലനൗഗ

B.ജലനൗഖ

C.ജലനൗക

3.Rearrange it as a meaningful word.(1)

*A A L G G N E U*

Hint:Ivan wished to lern the __________ of birds.

4.Write the opposite word of dusk.(1)

5.Find out odd one.(1)

ഒറ്റപ്പെട്ടത് ഏത് ?

A.Indian paradise fly catcher നാകമോഹന്‍ 

B.Sparrow കുരുവി

C.Crow pheasant ചെമ്പോത്ത്

D.Parrot തത്ത

6.Is the given statement true or false? (1)

തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ?

•Eagles and owls helps to reduce number of rats.

•എലികളുടെ എണ്ണം കുറയുന്നതിന് പരുന്തും മൂങ്ങയും സഹായിക്കുന്നു.

7.Out of 1000 newly released novels, 579 books were sold at Pavi Book Stall. How much will be left? (1)

പവി ബുക്ക് സ്റ്റാളില്‍ പുതുതായി ഇറങ്ങിയ 1000 നോവലുകളില്‍ നിന്ന് 579 പുസ്തകങ്ങള്‍ വിറ്റുപോയി. ബാക്കി എത്ര ഉണ്ടാകും ?

8.A total registration fee of Rs 8500 was received for the children’s holiday camp.Spent 4250 rupees for food from it.How much is left?

കുട്ടികളുടെ അവധിക്കാല ക്യാമ്പിന് ആകെ 8500 രൂപ രജിസ്ട്രേഷൻ ഫീസായി ലഭിച്ചു.അതില്‍ നിന്ന് 4250 രൂപ ഭക്ഷണത്തിനായി ചിലവഴിച്ചു.ബാക്കി എത്ര രൂപ ?

9.യശസ്വി ജയ്‌സ്വാൾ എന്ന യുവതാരം ഏത് കായികമേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?(1)

A.ഫുട്ബോള്‍ 

B.ഷൂട്ടിങ് 

C.ക്രിക്കറ്റ് 

D.ജാവലിന്‍ ത്രോ

10.ഉദയനിധി സ്റ്റാലിന്‍ എന്ന വ്യക്തി ഏത് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിട്ടാണ് സ്ഥാനമേറ്റത് ?(1)

വീക്ക്ലി ടെസ്റ്റ് : 10

05.10.2024

ഉത്തരസൂചിക 

______________________

1.ജവഹര്‍ലാല്‍ നെഹ്റു

2.ജലനൗക

3.LANGUAGE

4.Dawn

5.Indian Paradise fly catcher നാകമോഹന്‍ 

6.True ശരി

7.421

1000-579=421

8.4250

8000-4250=4250

9.ക്രിക്കറ്റ് 

10.തമിഴ്നാട്

വീക്ക്ലി ടെസ്റ്റ് :11

__________________

1.കൊടിയേറ്റത്തോടെ നാട്ടില്‍ ഉത്സവത്തിന് ‘നാന്ദി കുറിച്ചു’.

നാന്ദി കുറിക്കുക എന്നാല്‍ അര്‍ത്ഥമെന്ത് ? (1)

2.നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത് ? (1)

3.Fill in the blank.(1)

*Ivan was ________ to see a talking bird.*

(worried,surprised,cried,laughed)

4.Rearrange it as a meaningful word.

*O O F W D E I R*

5.Which bird uses its wings to swim? (1)

ചിറകുകള്‍ നീന്താനായി ഉപയോഗിക്കുന്ന പക്ഷിയേത് ?

6.Read the statement given below.Is this true or false ? (1)

*•Application of chemical pesticides in fields adversely affects birds.*

*•വയലുകളിലെ രാസകീടനാശിനികളുടെ പ്രയോഗം പക്ഷികളെ പ്രതികൂലമായി ബാധിക്കുന്നു.*

7.What is the difference between the largest four digit number and the largest three digit number? (1)

ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

8.Sabira bought a goat. The cost of the goat is 8500 rupees. She has 6855 rupees with her. Sabira’s sister paid the remaining amount. How much rupees did her sister pay?(1)

സാബിറ ഒരു ആടിനെ വാങ്ങി. 8500 രൂപയാണ് ആടിൻ്റെ വില. അവളുടെ കൈയിൽ 6855 രൂപയുണ്ട്. സാബിറയുടെ സഹോദരി ബാക്കി തുക നൽകി. അവളുടെ സഹോദരി എത്ര രൂപ കൊടുത്തു?

9.2024 ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹനായത് അശോകന്‍ ചരുവില്‍ എന്ന നോവലിസ്റ്റാണ്.അദ്ദേഹത്തിന്റെ ഏത് നോവലാണ് അവാര്‍ഡിന് യോഗ്യനാക്കിയത് ? (1)

10.ആശാ ശോഭന എന്ന മലയാളി വനിത പ്രശസ്തയായ മേഖലയേത് ? (1)

A.അഭിനയം

B.കായികം

C.സംഗീതം

D.മാധ്യമ പ്രവര്‍ത്തനം

വീക്ക്ലി ടെസ്റ്റ് :12

12.10.2024

ഉത്തരസൂചിക 

 ______________________

1.ആരംഭം കുറിക്കുക

2.പുന്നമടക്കായല്‍

3.Surprised 

4.FIREWOOD

5.Penguin പെന്‍ഗ്വിന്‍

6.True ശരി

7.9000

9999-999=9000

8.1645

8500-6855=1645

9.കാട്ടൂര്‍ കടവ്

10.കായികം(ക്രിക്കറ്റ്)

വീക്ക്ലി ടെസ്റ്റ് :13

_______________________

1.തെറ്റായി എഴുതിയ പദമേത് ? (1)

A.അഥിതി

B.ഹര്‍ഷാരവം

C.ജയഘോഷം

D.അഭൂതപൂര്‍വം

2.ഗുരുവിനോടൊപ്പം ഗാന്ധിജിയും ആ ആല്‍ത്തറയില്‍ ഉപവിഷ്ടനായി.

-ഉപവിഷ്ടനാവുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എ ന്ത് ? (1)

3.Rearrange these as a meaningful sentence.(1)

broken/He/voice/in/a/spoke 

4.Fill in the blank.(1)

Ivan learned the language of birds from the _____________. 

5.Thullal is mainly of three types.

1.Ottan Thullal

2.Parayan Thullal

3._____________ ?

തുള്ളല്‍ പ്രധാനമായും 3 വിധമാണ്.

1.ഓട്ടന്‍തുള്ളല്‍

2.പറയന്‍ തുള്ളല്‍

3.___________________

6.Which Kerala art form is known as the king of arts? (1)

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏത് ?

7.Out of 4800 sacks of rice in the warehouse, 3555 sacks of rice were delivered to the wholesale shop. How many sacks will be left in the warehouse?(1)

ഗോഡൗണില്‍ ഉള്ള 4800 അരിചാക്കുകളില്‍ നിന്ന് 3555 അരിചാക്കുകള്‍ ഹോള്‍സെയില്‍ കടയില്‍ എത്തിച്ചു.ഇനി ഗോഡൗണില്‍ എത്ര ചാക്ക് അരി ബാക്കിയുണ്ടാകും ?

8.Ammu and Appu decided to buy a new bicycle. Appu took Rs.2650 from his cash box and Ammu took Rs.1800 from her cash box and gave it to his father.Father bought a bicycle worth 6000 rupees. How much rupees did father add to their money?

അമ്മുവും അപ്പുവും ചേര്‍ന്ന് പുതിയ സൈക്കിള്‍ വാങ്ങാന്‍ തീരുമാനിച്ചു.അപ്പു തന്റെ കാഷ് ബോക്സില്‍ നിന്ന് 2650 രൂപയും അമ്മു 1800 രൂപയും എടുത്ത് അച്ഛന് നല്‍കി.അച്ഛന്‍ 6000 രൂപ വിലയുള്ള സൈക്കിള്‍ വാങ്ങി.അച്ഛന്‍ അവരുടെ കാശിലേക്ക് എത്ര രൂപ ചേര്‍ത്തിട്ടുണ്ടകും ?

9.63-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം ഏത് ജില്ലയില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത് ? (1)

10.2024 ഐ.സി.സി വനിത ടി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യമേത് ? (1)

വീക്ക്ലി ടെസ്റ്റ് :13

ഉത്തരസൂചിക

_____________________

1.അഥിതി

2.ഇരിക്കുക

3.He spoke in a broken voice.

4.Mother bird

5.Seethankan Thullal ശീതങ്കന്‍ തുള്ളല്‍ 

6.Kathakali കഥകളി 

7.1245

4800-3555=1245

8.1550

2650+1800=4450

6000-4450=1550

9.തിരുവനന്തപുരം 

10.ന്യൂസിലാന്റ്

വീക്ക്ലി ടെസ്റ്റ് : 14

______________________

1.പിരിച്ചെഴുതുക.(1) 

തുള്ളിച്ചാടി

2.അനുയോജ്യമായ ചിഹ്നം ചേര്‍ത്ത് എഴുതുക.(1)

•ആരാണ് നിങ്ങളെ ഈ നാണയക്കിഴി ഏല്‍പ്പിച്ചത്

3.Who am I ? (1)

I am a big bird.

I can’t fly.

But, I can run very fast.

I have a long neck and very strong legs.

4.Find out odd one.(1)

A.Rainy

B.Foggy

C.Sunny

D.Happy

5.Dashapushpam is placed in the hair in which art form presentation?(1)

ഏത് കലാരൂപ അവതരണത്തിലാണ് മുടിയിൽ ദശപുഷ്പം വെക്കുന്നത് ?

6.Which art form starts with a dance called Chari and beating of Mizhav?(1)

ചാരി എന്ന പേരിലുള്ള നൃത്തം കൊണ്ടും മിഴാവ് കൊട്ടിയും ആരംഭിക്കുന്ന കലാരൂപം ഏത് ?

7.Aamina sold a goat bought for 6800 rupees for 8400 rupees. How much profit did Aamina get?(1)

6800 രൂപക്ക് വാങ്ങിയ ഒരു ആടിനെ ആമിന 8400 രൂപക്ക് വിറ്റു.ആമിനക്ക് കിട്ടിയ ലാഭം എത്ര?

8.will get a gift coupon if make a purchase of 10000 rupees at Donas Digi Hub. Vinu bought an induction stove worth 4650 rupees and a soda maker worth 4500 rupees.How much rupees is required to get a gift coupon for Vinu? (1)

ഡൊണാസ് ഡിജി ഹബ്ബിൽ 10000 രൂപയുടെ പർച്ചേസ് നടത്തിയാൽ സമ്മാന കൂപ്പൺ ലഭിക്കും.വിനു 4650 രൂപയുടെ ഇൻഡക്ഷൻ സ്റ്റൗവും 4500 രൂപയുടെ സോഡ മേക്കറും വാങ്ങി.വിനുവിന് ഗിഫ്റ്റ് കൂപ്പണ്‍ കിട്ടാന്‍ എത്ര രൂപയുടെ കുറവുണ്ട് ?

9.സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം 2023 ല്‍ ലഭിച്ചത് എസ്.കെ.വസന്തനാണ്.2024 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് ആരാണ് ?(1)

10.ഒളിംബിക്സ് ഹോക്കി വെങ്കലം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗം മലയാളി താരം പി.ആര്‍.ശ്രീജേഷിന് കേരള സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ പരിതോഷിക തുക എത്ര ?(1)

വീക്ക്ലി ടെസ്റ്റ് : 14

ഉത്തരസൂചിക 

___________________

1.തുള്ളി + ചാടി

2.*?*

3.Ostrich 

4.D.Happy 

5.Thiruvathirakkali തിരുവാതിരക്കളി

6.Chakkyarkooth 

ചാക്യാര്‍കൂത്ത്

7.1600 

8400-6800=1600

8.850

4650+4500=9150

10000-9150=850

9.എന്‍.എസ്.മാധവന്‍

10.രണ്ട് കോടി രൂപ

Unit 6 മാനത്തേക്ക് 

1.ചന്ദ്രന്റെ പ്രകാശത്തിന്ന് പറയുന്ന പേര് എന്ത്?

A:നിലാവ് 

2.സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്‌?

A:ബുധൻ 

3.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്‌?

A:വ്യാഴം 

4.ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?

A:സൂര്യൻ 

5.ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം ഏതാണ്?

A:പ്രോക്സിമാ സ്വഞ്ചറി 

6.സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം?

ബുധൻ 

7.നക്ഷത്രങ്ങളെ ചുറ്റുന്ന സ്വയം പ്രകാശിക്കാത്ത ഗോളങ്ങളെ എന്ത് പറയുന്നു?

A:ഗ്രഹങ്ങൾ 

8:ഭൂമിയുടെ ഭ്രമണം ഏത്‌ ദിശയിലാണ്?

A:പടിഞ്ഞാറു നിന്ന് കിഴക്കോട്ട് 

9.ഭൂമിയിൽ ഋതുക്കൾ ഉണ്ടാകാൻ കാരണം എന്ത്?

A:സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണം 

10.ഭൂമിയിൽ രാവും പകലും ഉണ്ടാകുന്നത് എന്ത് കൊണ്ട്?

A:ഭൂമിയുടെ ഭ്രമണം കാരണം

വീക്ക്ലി ടെസ്റ്റ് : 15

____________________

1.തെറ്റായി എഴുതിയത് ? (1)

A.പണ്ഡിതന്‍

B.അധ്യാപിക

C.അസാദ്യം

D.തുച്ഛം

2.ആരല്ലെന്‍ ഗുരുനാഥ-

രാരല്ലെന്‍ ഗുരുനാഥര്‍

പാരിതിലെല്ലാമെന്നെ

പഠിപ്പിക്കുന്നുണ്ടെന്തോ! 

-ഇത് ആരുടെ വരികളാണ് ? (1)

3.Find out odd one.(1)

A.Foggy

B.Rainy

C.Funny

D.Cloudy

4.Which is the wrong pair?(1)

A.Waves – Sea

B.Trees – Forest 

C.Fish – Soil

D.Birds – Nest

5.Omanathinkal kidavo – who composed this song? (1)

ഓമനത്തിങ്കള്‍ കിടാവോ – ഈ പാട്ട് രചിച്ചതാര് ?

6.Which is the ritual art form of wearing Parpataka grass on the body? (1)

പര്‍പ്പടക പുല്ല് ദേഹത്ത് അണിയുന്ന അനുഷ്ഠാന കലാരൂപം ഏത് ?

7.On Kalolsava days the Scouts & Guides of the school started a snack shop on the ground.They earned Rs 6865 on the first day, Rs 5640 on the second day, Rs 4900 on the third day and Rs 7650 on the fourth day.

കലോത്സവ ദിവസങ്ങളില്‍ സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് ഒരു സ്നാക് ഷോപ്പ് ഗ്രൗണ്ടില്‍ ആരംഭിച്ചു.അവര്‍ക്ക് ആദ്യ ദിവസം 6865 രൂപയും രണ്ടാം ദിവസം 5640 രൂപയും മൂന്നാം ദിവസം 4900 രൂപയും നാലാം ദിവസം 7650 രൂപയും ലാഭമായി ലഭിച്ചു.

a.What is the difference between the last day’s amount and the first day’s number? (1)

അവസാന ദിവസത്തെ തുകയും ഒന്നാമത്തെ ദിവസത്തെ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ? 

b.Adding the second day’s amount and the third day’s amount, they gave that amount for Vivek’s treatment. How much is it? (1)

രണ്ടാം ദിവസത്തെ തുകയും മൂന്നാം ദിവസത്തെ തുകയും ചേര്‍ത്ത് അവര്‍ ആ തുക വിവേകിന്‍റെ ചികിത്സ സഹായത്തിനായി നല്‍കി.എത്ര രൂപയാണ് അത് ?

8.ഇന്ത്യന്‍ വനിത താരം ഹര്‍മന്‍ പ്രീത് കൗര്‍ മത്സരങ്ങളില്‍ നിന്ന് വിരമിച്ച വാര്‍ത്തകള്‍ കണ്ടിരുന്നില്ലേ. ഏത് കായികയിനത്തില്‍ ആണ് ഈ വനിത പ്രശസ്തനായിരുന്നത്(1)

9.അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി ആര് ? 

വീക്ക്ലി ടെസ്റ്റ് : 16

________________________

1.രുക്മിണീ സ്വയംവരം – ആരാണ് രചിച്ചത് ? (1)

2.ഉര ചെയ്യുക – എന്നാല്‍ അര്‍ത്ഥമെന്ത് ? (1)

A.ഉരക്കുക

B.പറയുക

C.പാചകം ചെയ്യുക

D.മായ്ക്കുക

3.Rearrange it as a meaningful word.(1)

T O S R M

Hint:A strong _______ blew.Trees fell down.

4.Which of the following is not a describing word? (1)

A.Little

B.Round

C.Nest

D.Small

5.Fill in the blank.(1)

പൂരിപ്പിക്കുക 

•__________ are songs that refer to heroes like Thacholi Othenan and Aromal Chekavar.

തച്ചോളി ഒതേനൻ, ആരോമൽ ചേകവർ തുടങ്ങിയ വീരനായകൻമാരെ പരാമർശിക്കുന്ന പാട്ടുകളാണ് __________ .

6.How much time does it take for the earth to complete one rotation?

ഭൂമിയുടെ ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം എത്ര ?

7.Vivek bought two pillows worth Rs 580 and two bed sheets worth Rs 350. How much is the total cost? ( 1)

വിവേക് 580 രൂപ വിലയുള്ള രണ്ട് തലയണയും 350 രൂപ വിലയുള്ള രണ്ട് ബെഡ്ഷീറ്റും വാങ്ങി.ആകെ എത്ര രൂപ വരും ?

8.Which is the smallest four digit number? (1)

ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത് ?

9.കേരള സ്കൂൾ കായികമേള അത്‌ലറ്റിക്സ് വിഭാഗത്തില്‍ ചാമ്പ്യന്മാരായ ജില്ല ഏത് ?(1)

10.ദേശീയ പക്ഷി നിരീക്ഷണ ദിനമായിരുന്നു നവംബര്‍ 12.

ഇന്ത്യയില്‍ ആരുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് ? (1)

വീക്ക്ലി ടെസ്റ്റ് : 16

ഉത്തരസൂചിക 

_______________________

1.കുഞ്ചന്‍ നമ്പ്യാര്‍ 

2.പറയുക

3.STORM

4.Nest

5.Vadakkan Pattukal വടക്കന്‍ പാട്ടുകള്‍

6.24 Hours / 1 Day 

24 മണിക്കൂര്‍ / 1 ദിവസം 

7.1860

580×2=1160

350×2=700

1160+700=1860

8.1000

9.മലപ്പുറം 

10.ഡോ.സാലിം അലി

▪️ക്വിസ് 21        

1️⃣. പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം ഏത്?

കേരളം

2️⃣. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര്?

 പ്രശാന്ത് ബാലകൃഷ്ണൻ നായർ

3️⃣ ലോകാരോഗ്യ സംഘടന അനുമതി നൽകിയ ടാക് – 003 വാക്സിൻ ഏത് വൈറസിന് എതിരെയുള്ളതാണ്?

ഡെങ്കി വൈറസ്

4️⃣എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ആര്?

കാമ്യ കാർത്തികേയൻ

5️⃣ ഇറാനിലെ ഏത് തുറമുഖമാണ് ഇന്ത്യ പാട്ടത്തിന് എടുത്തത് ?

  ചബഹർ തുറമുഖം

6️⃣ 2024-ലെ ലോക സമുദ്ര ദിനത്തിന്റെ സന്ദേശം എന്താണ്?

പുതിയ ആഴങ്ങൾ  ഉണർത്തുക.

7️⃣ലോക സമുദ്ര ദിനമായി ആചരിക്കുന്നത് എന്നാണ്?

 ജൂൺ 8

8️⃣ ജലാഭിവൃദ്ധി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽ നിന്നുള്ള നദി ഏതാണ് ?

 പെരിയാർ

9️⃣ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായ മലയാളി?

 പി.ടി.ഉഷ

🔟 സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ല ?

കൊല്ലം

1️⃣1️⃣. 2024 ജൂൺ മാസത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഫുട്ബോളർ ആരാണ്?

സുനിൽ ഛേത്രി

1️⃣2️⃣ 2023 – ലെ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ്?

 പ്രഭ വർമ്മ ( കൃതി : രൗദ്ര സാത്വികം)

1️⃣3️⃣. സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിന് തുല്യമാണ്. ആരുടെ സ്നേഹ വചനമാണിത്?

 ഗാന്ധിജി

1️⃣4️⃣. “മലയാളമാണ് എന്റെ ഭാഷ” എന്ന് തുടങ്ങുന്ന മലയാള ഭാഷ പ്രതിജ്ഞ എഴുതിയത് ആര് ?

 എം.ടി.വാസുദേവൻ നായർ

1️⃣5️⃣” ഇന്ത്യ എന്റെ രാജ്യമാണ്” എന്ന് തുടങ്ങുന്ന ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്?

 പൈദിമാരി വെങ്കിട്ട സുബ്ബറാവു

വീക്ക്ലി ടെസ്റ്റ് : 17

_________________________

1.തുവരച്ചെടി – പിരിച്ചെഴുതുക.

2.ശരിയായത് ? 

A.അത്യദികം

B.അത്യധികം

C.അത്യതികം

D.അത്യഥികം

3.Is the given statement true or false? 

All birds have webbed feet.

4.Who am I ?

•I am a bird.

•I am in green colour.

•I have red beak.

•I can imitate human sound.

5.Which was the first artificial satellite launched by India? 

ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ? 

6.Is the given statement true or false? 

തന്നിട്ടുള്ള പ്രസ്താവന ശരിയോ തെറ്റോ ? 

*•On New Moon Day. It is not possible to see the moon from the earth.*

•അമാവാസി ദിനത്തില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനെ കാണാന്‍ സാധിക്കില്ല.

7.Ammu bought 5 notebooks worth 25 rupees and 4 drawing pencils worth 12 rupees. What is the total cost? 

8.Shruti has 4 currencies of 50 rupees, 2 currencies of 20 rupees, 3 currencies of 100 rupees and 1 currency of 500 rupees in Shruti’s purse. How many rupees are there in Shruti’s purse?

ശ്രുതിയുടെ പഴ്സില്‍ 50 രൂപയുടെ 4 കറന്‍സികളും 20 രൂപയുടെ 2 കറന്‍സികളും 100 രൂപയുടെ 3 കറന്‍സികളും 500 രൂപയുടെ ഒരു കറന്‍സിയും ഉണ്ട്.ആകെ എത്ര രൂപ ശ്രുതിയുടെ പേഴ്സില്‍ ഉണ്ട് ?

9.ഇന്ത്യയിലെ ആദ്യത്തെ 24 × 7 ഓണ്‍ലൈന്‍ കോടതി പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ? 

A.കൊല്ലം 

B.എറണാകുളം 

C.തിരുവനന്തപുരം 

D.തൃശൂര്‍ 

10.സയ്യിദ് മുഷ്താഖ് അലി ട്രോഫി – ബന്ധപ്പെട്ട കായികയിനം ? 

A.ഫുട്ബോള്‍ 

B.ക്രിക്കറ്റ് 

C.വോളിബോള്‍ 

D.ഹോക്കി

വീക്ക്ലി ടെസ്റ്റ് : 17

ഉത്തരസൂചിക 

___________________

1.തുവര + ചെടി

2.അത്യധികം

3.False

4.Parrot 

5.Aryabhatta ആര്യഭട്ട

6.True ശരി

7.173 

25×5=125

12×4=48

125+48=173

8.1040

500×1=500

100×3=300

50×4=200

20×2=40

500+300+200+40=1040

9.കൊല്ലം 

10.ക്രിക്കറ്റ്

വീക്ക്ലി ടെസ്റ്റ് : 18

_________________________

1.മാതൃക പോലെ അനുയോജ്യമായ വിധം എഴുതുക.

• ശിഷ്യര്‍ ———- സമ്മതം ചോദിച്ചു. (ഗുരു)

•ശിഷ്യര്‍ ഗുരുവിനോട് സമ്മതം ചോദിച്ചു.

• കുട്ടികള്‍ ———— കയറി. (തോണി)

2.കഥകളി അവതരണത്തില്‍ ഉപയോഗിക്കാത്ത വാദ്യം ഏത് ? (1)

A.കൊമ്പ്

B.ശുദ്ധ മദ്ദളം

C.ചെണ്ട

D.ചേങ്ങില

3.Rearrange it as a meaningful word.(1)

H W E K R A 

4.Fill in the blank.(1)

The child was __________ by the toys.

(cried,fascinated,bought,Screamed)

5.Which of the given statements is not true?(1)

തന്നിട്ടുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത് ഏത് ?

A.Air needs space to exists.

എ.വായുവിന് സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമാണ്.

B.A piece of ice is a solid form of water.

ബി.ജലത്തിന്‍റെ ഖരരൂപമാണ് ഐസിന്‍റെ കഷ്ണം.

C.Air can not spread.

സി.വായുവിന് വ്യാപിക്കാന്‍ സാധിക്കില്ല.

D.When the water vapour cools, it turns into water.

ഡി.നീരാവി തണുത്താല്‍ ജലമായി മാറും.

6.Which artificial satellite was launched by India for educational purposes? (1)

വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?

7.A rectangle has four sides. Ammu drew a side of 8 cm. Gayatri drew a side of 8 cm opposite to it. Sameera drew a line of 5 cm on one side connecting these opposite sides. Then what is the length of the opposite side of the line drawn by Sameera?

നാലു വശങ്ങളാണ് ചതുരത്തിന്.അമ്മു 8 cm വരുന്ന ഒരു വശം വരച്ചു.ഗായത്രി അതിന്‍റെ നേരെ എതിരായി 8 cm വരുന്ന ഒരു വശവും വരച്ചു.സമീറ ഈ എതിര്‍ വശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയില്‍ ഒരു വശത്ത് 5 cm വരുന്ന ഒരു വര വരച്ചു.എങ്കില്‍ സമീറ വരച്ച വരയുടെ എതിര്‍വശത്തെ അളവ് ഇനി എത്രയാകും ?

8.How many corners does a rectangle have? (1)

ഒരു ചതുരത്തിന് എത്ര മൂലകള്‍ ഉണ്ടാകും ?

9.ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാര്‍ഷികം ആഘോഷമാക്കുന്നതിന് ഉള്ള പരിപാടികള്‍ക്ക് നല്‍കിയ പേര് ‘ഹമാര സംവിധാന്‍,ഹമാര സ്വാഭിമാന്‍’ എന്ന് കേട്ടിട്ടില്ലേ! ഇന്ത്യയില്‍ ഭരണഘടന ദിനമായി ആചരിക്കുന്നത് എന്ന് ? (1)

10.ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത് സോനിപത്തിലാണ്.ഏത് സംസ്ഥാനത്താണ് ഈ സോനിപത്ത് ? (1)

വീക്ക്ലി ടെസ്റ്റ് : 18

ഉത്തരസൂചിക 

____________________

1.തോണിയില്‍

2.കൊമ്പ്

3.HAWKER

4.Fascinated

5.Air can not spread.

വായുവിന് വ്യാപിക്കാന്‍ സാധിക്കില്ല 

6.EDUSAT എജ്യുസാറ്റ്

7.5 cm

8.4 

9.നവംബര്‍ 26

10.ഹരിയാന

ചോദ്യോത്തരങ്ങൾ

1.സ്ട്രോബിലാന്തസ് കുന്തിയാന കേരളത്തിൽ കാണപ്പെടുന്ന എന്തിൻ്റെ ശാസ്ത്രീയ നാമമാണ് ? 

   നീലക്കുറിഞ്ഞി

2.സുപ്രീം കോടതിയിലെ പുതിയ നീതിദേവതയുടെ ശിൽപത്തിൻ്റെ

 സവിശേഷത എന്ത്? 

ഇടതു കൈയിൽ വാളിനു പകരം ഭരണഘടന (നീതി ഉറപ്പാക്കും എന്ന സന്ദേശം )

3.ദേശീയ വനിതകമ്മീഷൻ്റെ പുതിയ ചെയർപേഴ്സൺ ആര്? 

വിജയ കിഷോർ രഹത്കാർ

4.ലോകത്തിലാദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം ഏത്? 

ജപ്പാൻ

5.2026 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ഏത് ?

 റബാത് (മൊറോക്കോ )

6.2024 ഒക്ടോബറിൽ ഓസ്കാർ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളം തിരക്കഥ? 

ഉള്ളൊഴുക്ക്

7.സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ കേരളത്തിലെ ആദ്യത്തെ ജില്ല? 

എറണാകുളം

8.2024 ആർച്ചറി വേൾഡ് കപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം 

ദീപിക കുമാരി

9.ചീരയിലയിൽ അതിൻ്റെ ചുവപ്പ് നിറത്തിനു കാരണമായ വർണവസ്തു ഏത്? 

ആന്തോസയനിൻ

10.മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണപ്പെടുന്ന ഇരട്ട നക്ഷത്രമുള്ള ആവരണം? 

പെരികാർഡിയം

11.കേരളത്തിലെ ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്? 

നിതിൻ ജാന്ദാർ

12. 2024 സെപ്റ്റംബറിൽ കർണാടക മഹാമാരിയായി പ്രഖ്യാപിച്ച രോഗം ഏത്? 

 ഡങ്കിപ്പനി

13.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നതെവിടെ? 

 ലഡാക്ക്

14. 2024 ലെ പാരിസ് ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം? 

ഫ്രിഗസ് എന്ന പക്ഷി

15. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി ആര്? 

ശ്രീ നാരായണ ഗുരു

Category: LSSNews

Recent

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം

December 22, 2024

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024
Load More