LSS പഠനമുറി പൊതു വിജ്ഞാനം

October 10, 2024 - By School Pathram Academy

LSS പഠനമുറി പൊതു വിജ്ഞാനം

1.ഭിന്നസംഖ്യകളെ ഹരണക്രിയ എന്ന രീതിയിൽ നിർവചിച്ച ശാസ്ത്രജ്ഞൻ ആര് ?

റോബർട്ട് റെക്കോർഡെ

2. സിദ്ധാന്ത ശിരോമണിയുടെ കർത്താവാര്?

ഭാസ്ക്‌കരാചാര്യർ

3. അരിമെറ്റിക്ക ആരുടെ ഗ്രന്ഥമാണ്?

ഡയോഫാൻറസ്

4. അടിസ്ഥാനതത്വങ്ങൾ (Elements) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?

യൂക്ലിഡ്

5. ആദ്യത്തെ യാന്ത്രിക കാൽക്കുലേറ്റർ നിർമിച്ചതാര്?

വില്യം ഷിക്കാർഡ്

6. ഗണിതത്തിലെ ആദ്യത്തെ അച്ചടിച്ച പുസ്‌തകമേത്?

ട്രെവിസോ അരിമെറ്റിക്.

7. ‘ശാസ്ത്രങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏത്?

ഗണിതശാസ്ത്രം

8. പ്രപഞ്ചമെല്ലാം സംഖ്യാമയമാണെന്ന് പ്ര ഖ്യാപിച്ച ഗണിതശാസ്ത്രജ്ഞൻ ആര്?

പൈഥാഗറസ്

9. സംഖ്യാശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവ് ?

പിയറി ദെ ഫെർമ

10. ‘ജ്യാമിതി അറിയാത്തവൻ എന്റെ സൃഷ്ട‌ികൾ നോക്കരുത്’ എന്നു പറഞ്ഞതാര്?

ലിയോനാർഡോ ഡാവിഞ്ചി

11. ഗണിതശാസ്ത്രത്തിൻ്റെ പിതാവ് എന്ന റിയപ്പെടുന്നത് ആര്?

ഥേൽസ്

12. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടു ന്നത് ആര്?

യൂക്ലിഡ്

13. ഗണിതശാസ്ത്രത്തിലെ അത്ഭുത വനിത ആര്?

ശകുന്തളാദേവി

14. ‘മനുഷ്യ കമ്പ്യൂട്ടർ’ എന്നറിയപ്പെടുന്നത് ആര്?

ശകുന്തളാദേവി

15. യൂക്ലിഡിൻ്റെ പ്രശസ്‌തമായ ഗണിതശാ സ്ത്രഗ്രന്ഥത്തിന്റെ പേര്?

എലമെൻറ്സ്

16. ‘ഗണിതശാസ്ത്രത്തിലെ രാജകുമാരൻ’ എന്നറിയപ്പെടുന്നത് ആര്?

കാൾ ഫ്രെഡറിക് ഗോസ്

17. “ഭാരതത്തിലെ യൂക്ലിഡ്’ എന്നറിയപ്പെടുന്നത് ആര്?

ഭാസ്കരാചാര്യർ

18. ആദ്യമായി കണക്കുകൂട്ടൽ യന്ത്രം നിർമ്മിച്ചതാര്?

പാസ്ക‌ൽ

19. ഗണിതശാസ്ത്ര ബൈബിൾ എന്നറിയ പ്പെടുന്ന ഗ്രന്ഥം?

എലമെന്റ്സ്

20. ഭൂമിയുടെ വലിപ്പം ആദ്യമായി നിർണ യിച്ച ഗണിതശാസ്ത്രജ്ഞൻ?

ഇറാത്തോസ്തനെസ്

21. തമിഴ്‌നാട്ടുകാരനായ ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ? 

ശ്രീനിവാസ രാമാനുജൻ

22. രാമാനുജൻ്റെ ജന്മസ്ഥലം ഏത്?

തമിഴ്‌നാട്ടിലെ കുംഭകോണം

23. രാമാനുജൻ സംഖ്യ എത്ര?

1729

24. ഇന്ത്യയുടെ ഒന്നാമത്തെ ഉപഗ്രഹം ഏത് ശാസ്ത്രജ്ഞന്റെ പേരിലാണ്?

ആര്യഭടൻ

25. ഭാസ്ക്കരാചാര്യരുടെ പ്രസിദ്ധമായ കൃതി?

ലീലാവതി

26. നിഴലിന്റെ നീളം അളന്ന് പിരമിഡിന്റെ ഉയരം കണക്കാക്കിയ ഗണിതശാസ്ത്രജ്ഞൻ ?

ഥേൽസ്

27. പൂജ്യം കണ്ടുപിടിച്ചത് ഏത് രാജ്യത്ത്?

ഇന്ത്യ

28. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ഏത്?

റോമൻ സംഖ്യാസമ്പ്രദായം

29. ഒന്നിനുശേഷം 100 പൂജ്യങ്ങൾ ചേർ ത്താൽ കിട്ടുന്ന സംഖ്യയുടെ പേര്?

ഗൂഗോൾ

30. ഒന്നു മുതൽ നൂറുവരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എളുപ്പത്തിൽ ആദ്യമായി കണ്ടുപിടിച്ച ഗണിതശാ സ്ത്രജ്ഞൻ ആര്?

കാൾ ഫ്രെഡറിക് ഗോസ്

31. കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ചാൾസ് ബാബേജ്

32. ഒരു ടൺ എത്ര കിഗ്രാം?

1000

33. ഒരു ക്വിന്റൽ എത്ര കിലോഗ്രാം?

100

34. ഒരു ലിറ്റർ എത്ര ഘന സെ.മീ.?

1000

35. ഒരു പവൻ എത്ര ഗ്രാം?

8

36. ഒരു വ്യാഴവട്ടം എത്ര വർഷം?

12

37. എത്രാമത്തെ വർഷമാണ് സിൽവർ ജൂബിലി?

25

38. എത്രാമത്തെ വർഷമാണ് ഗോൾഡൻ ജൂബിലി?

50

39. എത്രാമത്തെ വർഷമാണ് ഡയമണ്ട് ജൂബിലി?

60

40. ഒരു ഡസൻ എത്ര എണ്ണം?

12

41. ഗണിതശാസ്ത്രത്തിൻ്റെ പുരാതന ഇന്ത്യൻ പേരെന്ത്

ഗണിത

Category: LSS PadanamuriNews