Leave Preparatory to Retirement – വിരമിക്കുന്നതിന് മുമ്പെടുക്കുന്ന ലീവ്

December 05, 2021 - By School Pathram Academy

LPR അഥവാ Leave preparetory to retirement

ഒരു ജീവനക്കാരന് വിരമിക്കൽ തീയതി ക്കു മുൻപ് തന്നെ അദേഹത്തിൻ്റെ ക്രെഡിറ്റ് ഉള്ള ലീവ് മുഴുവൻ ആയും എടുത്ത് ലീവ് ഇൽ പോകാം. ലീവിൽ ഇരുന്നു വിരമിക്കാം.

ലീവ് തീരുന്ന തീയതി അദേഹത്തിൻ്റെ വിരമിക്കൽ തീയതി ആയിരിക്കും. അതായത് എന്ന് മുതൽ ആണോ ലീവ് എടുക്കാൻ ഉദേശിക്കുന്നത്, അന്ന് മുതൽ വിരമിക്കൽ തീയതി വരെ എടുക്കാൻ ഉള്ള അത്രയും ലീവ് ക്രെഡിറ്റിൽ ഉണ്ടാകണം. EL,HPL ഇവ ഒറ്റക്കോ ചേർത്തോ എടുക്കാം. വിരമിക്കൽ തീയതി വരെ ഉള്ള ദിവസം ലീവ് എടുക്കണം. ഈ ലീവ്ന് ഒരു പ്രത്യേകത ഉണ്ട്. സാധാരണ ലീവ് ഏത് ആണെങ്കിലും തിരികെ വന്നു ജോയിൻ ചെയ്ത ശേഷം മാത്രമേ വിരമിക്കാൻ പറ്റൂ. എന്നാല് LPR ന് അത് ആവശ്യം ഇല്ലാ. ലീവിൽ ഇരുന്നു തന്നെ വിരമിക്കാം. അങ്ങനെ ഉള്ള ജീവനക്കാരനെ വിരമിക്കുന്ന എന്ന് വരെ govt ജീവനക്കാരൻ ആയി തന്നെ പരിഗണിക്കും. ലീവ് സാലറി അദ്ദേഹത്തിന് വിരമിക്കുന്ന മാസം വരെ ലഭിക്കും. കൂടാതെ അടുത്ത ജൂനിയറിന് promotion നും ലഭിക്കും. നിലവിൽ 152/2020/ഫിൻ dt 5/11/2020 പ്രകാരം പ്രൊമോഷൻ ലഭിക്കാൻ സാധ്യത ഇല്ല

LPR ന് conditions ഉണ്ട്.

 

1. ലീവ് തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതിക്കു 3 മാസം മുന്നേ അപേക്ഷ നൽകിയിരിക്കണം.

 

അപേക്ഷ തീയതിയിൽ ആവശ്യത്തിന് ലീവ് ക്രെഡിറ്റിൽ ഉണ്ടാകണം.

 

2. അപേക്ഷ

3 എണ്ണം ഫോം 13 ഇൽ നൽകണം

3. വകുപ്പ് തലവൻ ന് അപേക്ഷയോടൊപ്പം SB ലീവ് അപേക്ഷ തീയതി വരെ ക്രെഡിറ്റിൽ ഉള്ള ലീവ് കണക്കാക്കി അയക്കണം. അന്ന് വരെ ഉള്ള സർവീസ് വെരിഫൈ ചെയ്യണം.

4. ബാധ്യത രഹിത certificate അയക്കണം.

ലീവ് പാസ്സ് ആയി വിരമിക്കൽ അംഗീകരിച്ച ശേഷം Spark ൽ , SB യിൽ ആവശ്യം ആയ എൻട്രി കൊടുക്കണം.

അതിനു ശേഷം വിരമിച്ച് കഴിയുമ്പോൾ ടെർമിനൽ സറണ്ടർ ( മിച്ചം ഉണ്ടെങ്കിൽ) തുടങ്ങി മറ്റു ആനുകൂല്യം ഒക്കെയും സാധാരണ പോലെ ലഭിക്കും.

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More