Kerala PSC LDC Coaching Class,79- ഭക്ഷണവും കലോറിയും
ഭക്ഷണവും കലോറിയും
🍲 ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്ടെ അളവ് രേഖപ്പെടുത്താനുള്ള യൂണിറ്റ് ഏത്? – കലോറി
🍲 ഒരു ഗ്രാം ധാന്യത്തിൽ നിന്നും എത്ര കലോറി ഊർജ്ജം ശരീരത്തിന് ലഭിക്കുന്നു? – നാല് കലോറി
🍲 ശരീരത്തിന്ടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജം നൽകുന്ന പോഷകമേത്? – ധാന്യകം
🍲 ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകമേത്? – കൊഴുപ്പ്
🍲 ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജം ലഭിക്കുന്നു? – 9.3 കലോറി
🍲 കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന പോഷകമേത്? – മാംസ്യം
🍲 ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊർജ്ജം നൽകുന്നു? – നാല് കലോറി