Kerala PSC LDC Coaching Class,119; പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

April 12, 2024 - By School Pathram Academy

പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

 

1. എത്ര വ്യവസായികള്‍ യോജിച്ചാണ്‌ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി മുംബൈ പദ്ധതി തയ്യാറാക്കിയത്‌? – എട്ട്

 

2. 1944ല്‍ പീപ്പിള്‍സ്‌ പ്ലാന്‍ ഫോര്‍ ഇന്ത്യ തയ്യാറാക്കിയത്‌ ആര്‌? – എം.എന്‍.റോയ്

 

3. ഔദ്യോഗികാധികാരം നിമിത്തം പ്ലാനിംഗ്‌ കമ്മീഷന്റെ ചെയര്‍മാന്‍ ആര്‌? – പ്രധാനമന്ത്രി

 

4. പ്ലാനിംഗ്‌ കമ്മീഷന്‍ രൂപീകരിച്ചതെന്ന്‌? – 1950ല്‍

 

5. ആസൂത്രണത്തിന്‌ വേണ്ടി കേന്ദ്രം തെരഞ്ഞെടുക്കുന്ന നിയമപ്രകാരമല്ലാത്ത കമ്മീഷന്റെ പേരെന്ത്‌? – പ്ലാനിംഗ്‌ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ

 

6. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ ആരിൽനിന്നുമാണ് കടമെടുത്തിരിക്കുന്നത്‌ – യു.എസ്‌.എസ്‌.ആര്‍

 

7. പഞ്ചവത്സര പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നതാര്‌? – നാഷണല്‍ ഡെവലപ്പ്മെന്റ്‌ കൗണ്‍സില്‍

 

8. ആസൂത്രണ കമ്മീഷൻ വിഭാവനം ചെയ്ത പദ്ധതികൾ അറിയപ്പെടുന്നത് – പഞ്ചവത്സര പദ്ധതികൾ

 

9. പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം – ഒരു പ്രത്യേകമേഖലയ്ക്ക് മുൻഗണന നൽകി അഞ്ച് വർഷം കൊണ്ട് ലക്ഷ്യം നേടുക

 

10. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചത് – ജവാഹർലാൽ നെഹ്‌റു

 

11. പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് – ജോസഫ് സ്റ്റാലിൻ

 

 

Category: LDCNews