First Midterm Exam Model Questions and Answers STD V Malayalam II

September 05, 2024 - By School Pathram Academy

First Midterm Exam Model Questions and Answers STD V Malayalam II 

നിർദ്ദേശം

താഴെ കൊടുത്തിട്ടുള്ള ആറു പ്രവർത്തനങ്ങളിൽ ഒന്നാമത്തെ പ്രവർത്തനത്തിന് നിർബന്ധമായും ഉത്തരം എഴുതണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലുപ്രവർത്തനങ്ങൾക്ക് മാത്രം ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1

വായിക്കാം എഴുതാം

താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

പ്രാചീനകേരളത്തിലെ ആയോധനകലയാണ് കളരിപ്പയറ്റ്. യത്തൊഴിൽ (മെയ്യടക്കം), കോൽത്താരി അങ്കത്താരി, വെറുംകൈ എന്നീ നാലു പ്രധാനചിട്ടകളാണ് കേരളത്തിലെ അഭ്യാസമുറകളിൽ അടങ്ങിയിട്ടുള്ളത്. കളരിപ്പയറ്റിന്റെ പ്രാരംഭമാണ് മെയ്ത്തൊഴിൽ. ശാരീരികമായ ചലനങ്ങളെയും വടിവിനെയും പയറ്റഭ്യാസത്തിനനുഗു ണമായി പാകപ്പെടുത്തിയെടുക്കുന്നത് മെയ്ത്തൊഴിൽ കൊണ്ടാണ്. പലവിധ വടികളെക്കൊണ്ടുള്ള അഭ്യാസ മുറകളാണ് കോൽത്താരിയിൽ അടങ്ങിയിട്ടുള്ളത്. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ടുള്ള ആയോധന മുറകളാണ് അങ്കത്താരി പരിച വാൾ, കുന്തം, ഉറുമി, കട്ടാരം തുടങ്ങിയ ആയുധങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. ആയുധങ്ങളില്ലാതെ എതിരാളിയിൽ നിന്ന് രക്ഷപ്പെടുവാനും എതിരാളിയെ വീഴ്ത്താനുമുള്ള അടവുകളാണ് വെറുംകൈ എന്ന അഭ്യാസമുറയിലുള്ളത്.

(1) കളരിപ്പയറ്റിന്റെ പ്രാരംഭമായുള്ള അഭ്യാസം ഏതാണ്? (കോൽത്താരി, അങ്കത്താരി, വെറുംകൈ. മെയ്ത്തൊഴിൽ)

(2) പലവിധ വടികൾ ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസമു റകൾക്കു പറയുന്ന പേര് ?

(കോൽത്താരി, അങ്കത്താരി, വടിചുഴറ്റൽ, മെയ്യടക്കം)

(3) അങ്കത്താരി എന്ന അഭ്യാസത്തിലെ പ്രത്യേകത എന്താണ്?

(വടികൊണ്ടുള്ള പയറ്റ്, മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള ആയോധനമുറകൾ, ആയുധമില്ലാത്ത പ്രയോഗങ്ങൾ, കളരിപ്പയറ്റിലെ തുടക്കമായിട്ടുള്ള ചിട്ട)

(4) കളരിപ്പയറ്റിലുപയോഗിക്കുന്ന ആയുധങ്ങളിൽ പെടാത്തതേത്?

(പരിച, വാൾ, ഉറുമി, ചിലങ്ക)

(5) ആയുധമില്ലാതെ എതിരാളിയെ വീഴ്ത്തുന്ന അടവ് ഏത്? (കോൽത്താരി, മെയ്യടക്കം, വെറുംകൈ, കുട്ടിക്കരണം)

പ്രവർത്തനം 1 – ഉത്തരം

(1) മെയ്ത്തൊഴിൽ

(2) കോൽത്താരി

(3) മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള ആയോധന മുറകൾ

(4) ചിലങ്ക

(5) വെറുംകൈ

പ്രവർത്തനം 2

ഡയറിക്കുറിപ്പ്

‘ഒരു വീരനായകൻ്റെ അഭിമാനത്തോടെയും സന്തോ ഷത്തോടെയുമാണ് തകാഹാഷി സമ്മാനങ്ങൾ സ്വീകരിക്കാനെത്തിയത്. എല്ലാറ്റിനും ഒന്നാമനായതിനാൽ ഒന്നിനു പിന്നാലെ ഒന്നായി സമ്മാനം വാങ്ങിക്കൊണ്ടിരുന്ന അവനെ മറ്റു കുട്ടികൾ അസൂയയോടെ നോക്കി’

(റ്റോമോയിലെ കായികമേള)

(എ) അന്നേദിവസം തകാഹാഷി എഴുതാനിടയുള്ള ഡയറിക്കുറിപ്പ് എപ്രകാരമാവാം? എഴുതു.

( ബി) മറ്റു സ്‌കൂളിൽ നിന്നും വ്യത്യസ്‌തമായി റ്റോമോ എലിമെൻ്ററി സ്‌കൂളിൽ നടത്തിയ കായികമത്‌സരം ഏത്?

(വടംവലി, മീൻവായിലൂടോട്ടം, റിലേ, മൂന്നുകാലിലോട്ടം)

പ്രവർത്തനം 2 – ഉത്തരം

(എ) തീയതി

എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണിന്ന്. എല്ലാവരേക്കാളും ചെറുതായതുകൊണ്ട് ഞാൻ ഒരു കളിയിലും പങ്കെടുക്കുന്നില്ല എന്നു വിചാരിച്ച് മാറി നിൽക്കുകയായിരുന്നു. കൊബായാഷി മാസ്‌റ്ററും മറ്റ് അധ്യാപകരും എന്നെ നിർബന്ധിച്ച് എല്ലാ കളികളിലും പങ്കെടുപ്പിച്ചു. ആദ്യമൊക്കെ എനിക്ക് ആവേശമൊന്നും തോന്നിയില്ല. എല്ലാവരും എന്നേക്കാൾ വലുത്. പക്ഷേ മാസ്‌റ്റർ പ്രോത്സാഹിപ്പിച്ചപ്പോൾ എന്റെ കുറിയകാ ലുകളുമായി ഞാൻ ഓടി, ചാടി, മീൻവായിലൂടോട്ടം നടത്തി, റിലേയിൽ പങ്കെടുത്തു. എല്ലാവരും വലിയ ശരീരവുമായി ഓടുകയും ചാടുകയും ചെയ്‌തപ്പോൾ ഞാൻ എല്ലാവരേക്കാളും മുന്നിലെത്തി. ഒരു തവണ വിജയിച്ചപ്പോൾ എനിക്ക് വല്ലാത്ത ആത്മവിശ്വാസം തോന്നി. എല്ലാ കളിയിലും പങ്കെടുത്തത് അങ്ങനെ യാണ്. എല്ലാത്തിലും ഞാൻ മുന്നിലെത്തി. കൂട്ടുകാ രെല്ലാം എന്നെ അത്‌ഭുതത്തോടെയും അസൂയയോ ടെയും നോക്കിയപ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നി. എനിക്കും നേട്ടങ്ങൾ കീഴടക്കാൻ കഴിയും എന്ന തോന്നൽ. എല്ലാത്തിനും നന്ദി പറയേണ്ടത് പ്രിയപ്പെട്ട കൊബായാഷി മാസ്‌റ്ററോടാണ്. അദ്ദേഹം എന്നെപ്പോലു ള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടാണ് പുതിയ പുതിയ മത്സരങ്ങൾ സംഘടിപ്പിച്ചത്.

(ബി) മീൻവായിലൂടോട്ടം

പ്രവർത്തനം 3

വിവരണം

‘അന്നങ്ങൾപോലെ നടന്നതിൻ പിന്നാലെ അന്നലെപ്പോലെ കരഞ്ഞു പിന്നെ’

(കാട്ടിലെ കളികൾ)

(എ) കണ്ണന്റെയും കൂട്ടുകാരുടെയും കാട്ടിലെ കളികൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ കൂട്ടുകാരുമായി ചേർന്ന് കളിച്ച ഒരു കളിയുടെ വിവരണം എഴുതൂ.

(ബി) പറയുക എന്നർഥം വരുന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

(പേശുക, നടന്നാർ, നണ്ണി, വിളങ്ങിന)

പ്രവർത്തനം 3 – ഉത്തരം

(എ) ഞങ്ങൾ കളിക്കാറുള്ള ഒരു കളിയാണ് ഇട്ടുലി പാത്തുലി ചൂട്, തണുപ്പ് കളി എന്നും ഇതിനു പറയാറുണ്ട്. എത്ര പേർക്കു വേണമെങ്കിലും ഈ കളിയിൽ പങ്കെടുക്കാം. എല്ലാവരും ഒരേദിശയിൽ നോക്കി കണ്ണടച്ചിരിക്കും. കൂട്ടത്തിലൊരാളെ മാറ്റിനിർത്തിയിട്ടുണ്ടാകും. ആ കുട്ടി ഒരു സേഫ്റ്റി പിൻ ആരും കാണാതെ എവിടെ യെങ്കിലും ഒളിപ്പിക്കും. ഒളിപ്പിച്ചശേഷം കണ്ണടച്ചിരിക്കു ന്നവരോട് കണ്ടുപിടിക്കാൻ പറയും. കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സമയത്ത് അതിൻ്റെ അടുത്ത് അവരെത്തുമ്പോൾ ചൂട് ചൂട് എന്ന് പറയും. അകലെയാണെ ങ്കിൽ തണുപ്പ്, തണുപ്പ് എന്നു പറയും.പിന്നിന് വളരെ അടുത്തെത്തുമ്പോൾ കൊടുംചൂട് എന്ന് പറയും. വളരെ അകലെയാണെങ്കിൽ കൊടുംതണുപ്പ് എന്ന് പറഞ്ഞ് ഒളിപ്പിച്ച ആൾ മറ്റുള്ളവരെ സഹായിക്കും. സേഫ്റ്റി പിൻ ആദ്യം കണ്ടുപിടിക്കു ന്നയാളാണ് രണ്ടാമത് ഒളിപ്പിക്കുക. വളരെ രസകരമായ ഒരു കളിയാണിത്.

(ബി) പേശുക

പ്രവർത്തനം 4

കുറിപ്പ്

‘ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല. അങ്ങനെ ചിന്തിക്കുന്നത് നല്ല ആൺകുട്ടികളുടെ ലക്ഷണവുമല്ല’

(പന്തുകളിക്കാനൊരു പെൺകുട്ടി)

(എ) പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് കായികമേഖല യിൽ തിളക്കമേറിയ പ്രകടനങ്ങൾ കാഴ്ചവച്ച നിരവധി പേരുണ്ട്. ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടംപിടിച്ച മലയാളിതാരമായ മിന്നുമണിയെക്കുറിച്ചുള്ള സൂചനകളാണ് ഇവിടെ നൽകിയിരിക്കുന്നത്. സൂചനകൾ വികസിപ്പിച്ച് കുറിപ്പ് തയാറാക്കുക.

ജനനം: 1999ൽ വയനാട് ജില്ലയിലെ ചോയിമൂലയിൽ കുറിച്യഗോത്രത്തിൽ ജനിച്ചു.

വിദ്യാഭ്യാസം: മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലും സുൽത്താൻബത്തേരി ഹയർ സെക്കണ്ടറി സ്‌കൂളിലും തിരുവനന്തപുരം ഗവൺമെൻ്റ് കോളേജിലും

കളിയിലെ താല്പ‌ര്യം: പത്താം വയസ്സിൽ ആൺകുട്ടികളുമായി വയലിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുമണിയെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ എൽസമ്മയാ ണ്. കൈപിടിച്ചുയർത്തിയത്. വയനാട് ജില്ല അണ്ടർ 16 ടീമിൽ ഇടംനേടിയ മിന്നുമണി 2019ൽ അണ്ടർ 23 ഏകദിന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്രൂടീമിനെ പ്രതിനിധീകരിച്ചു. 2023 ൽ ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിൽ ഇടംനേടിയ മിന്നുമണി വനിതാപ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനായി കളിക്കുന്നു.

(ബി) നേടിയെടുത്തു എന്ന പദം പിരിക്കുമ്പോൾ ശരിയായത് ഏത്?

നേടി + യെടുത്തു

നേടിയ + എടുത്തു നേടിയെ + എടുത്തു

നേടി + എടുത്തു

പ്രവർത്തനം 4, ഉത്തരം

(എ) മിന്നും കായികതാരം മിന്നുമണി.

വയനാട്ടിലെ ചോയിമൂല എന്ന ഗ്രാമത്തിൽ 1999ലാണ് മിന്നുമണി ജനിച്ചത്. ആയോധന പാരമ്പര്യമുള്ള കുറി ച്വഗോത്രത്തിലാണ് മിന്നുമണി പിറന്നത്, മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന കാലം ആൺകുട്ടികളുമായി വയലിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുമണി കായികാധ്യാ പികയായ എൽസമ്മ ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. ടീച്ചറാണ് മിന്നുമണിയെ അണ്ടർ 13ലെ സെലക്‌ഷനായി കൊണ്ടു പോയത്. പിന്നീട് വയനാട് ജില്ലാ അണ്ടർ 16 ടീമിൽ ഇടംനേ ടിയ മിന്നുമണി 2019ൽ അണ്ടർ 23 ഏകദിന ചലഞ്ചർ ട്രോഫിക്കുവേണ്ടി ഇന്ത്യ ബുടിമിനെ പ്രതിനിധീകരിച്ചു. 2023 ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംനേ ടിയ മിന്നുമണി കേരളത്തിൽ നി ന്നും വനിതാക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി താരമെന്ന ബഹുമതി ക്കർഹയായി.

(ബി) നേടി + എടുത്തു.

പ്രവർത്തനം 5

കുറിപ്പ് എഴുതു

കാട്ടിലെ കളികൾ എന്ന കവിത പഠിച്ചല്ലോ. ഈ ശീർഷകം കവിതാഭാഗത്തിന് എത്രമാത്രം ഉചിതമാണ്?കുറിപ്പായി എഴുതൂ.

പ്രവർത്തനം 5, ഉത്തരം

കണ്ണനും കൂട്ടുകാരും കന്നുകളെ മേയ്ക്കാനായി കാട്ടിൽ പോകുമ്പോൾ പലതരം കളികളിൽ ഏർപ്പെടുന്നതാണ് കവിതാഭാഗം കാട്ടിൽ ചെന്നിട്ട് ഭക്ഷണം കഴിക്കാമെന്നു തീരുമാനിച്ച അവർ രാവിലെതന്നെ പുറപ്പെടുന്നു. മയി ലുകൾ കൂകുമ്പോൾ അവയെ അനുകരിച്ച് കൂവുക യും കുയിലുകൾ പാടുമ്പോൾ ഒപ്പം പാടുകയും ചെയ്‌തു അവർ. അന്നങ്ങളുടെ പിന്നാലെ അവയെ പോലെ കരഞ്ഞുകൊണ്ട് പതിയെ നടന്നു. ഇങ്ങനെ കണ്ണന്റെറെയും കൂട്ടുകാരുടെയും കാട്ടിലെ കളി കൾ വിവരിക്കുന്ന കാവ്യഭാഗമായതിനാൽ ഈ തലക്കെട്ട് ഉചിതമാണ്.

പ്രവർത്തനം 6

താഴെ തന്നിരിക്കുന്ന കഥ വായിച്ച് ആസ്വാദനം തയാറാക്കുക

കുരുവിയും കാട്ടുതീയും

കാട്ടിൽ തീ പടർന്നു. പക്ഷികളും മൃഗങ്ങളും ജീവനു വേണ്ടി പരക്കംപാഞ്ഞു. ഒത്തിരി മൃഗങ്ങൾ കാട്ടുതി യിൽ വെന്തുമരിച്ചു. ഈ സമയത്ത് ഒരു കൊച്ചു കുരുവി മാത്രം പുഴയിൽ നിന്നും കൊച്ചു ചുണ്ടിൽ വെള്ളം നിറച്ച് ആളിക്കത്തുന്ന കാട്ടുതീ കെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. കുരുവി ഇത് പലതവണ ആവർത്തിച്ചു. ഇതു കണ്ട മഴദേവൻ കുരുവിയെ പരിഹസിച്ചുകൊണ്ടു ചോദിച്ചു:

“നീ എന്തുമടയത്തമാണ് കാണിക്കുന്നത് ? ഇത്തിരി പ്പോന്ന നിനക്ക് ഈ കാട്ടുതീ കെടുത്താനാവുമോ?” കുരുവി പറഞ്ഞു.” ഈ കാട്ടുതീ ഒത്തിരി മൃഗങ്ങളുടെ യും പക്ഷികളുടെയും ജീവനെടുക്കുന്നത് കാണു ന്നില്ലേ? അങ്ങേക്ക് ശക്തമായ ഒരു മഴ കൊണ്ട് ഈ കാട്ടുതീ അണയ്ക്കാം. ഞാൻ എനിക്കാവുന്നത് ചെയ്യുന്നു. ഇത്രയും പറഞ്ഞ് കുരുവി തൻ്റെ ജോലി തുടർന്നു. തീ തൻ്റെ ജീവനെടുക്കുംവരെ.

പ്രവർത്തനം 6,ഉത്തരം

എല്ലാ ജീവജാലങ്ങളോടും തുല്യപരിഗണനയും സ്നേഹവും ഉണ്ടാകണം എന്ന് നമ്മെ ഓർമിപ്പിക്കുന്ന ഒരു കഥയാണ് ‘കുരുവിയും കാട്ടുതീയും’ ഒരിക്കൽ ഒരു കാട്ടിൽ തീ പടർന്നു. മൃഗങ്ങളെല്ലാം ജീവനുവേണ്ടി പരക്കം പാഞ്ഞെങ്കിലും പലതും വെന്തുമരിച്ചു. ജീവികളുടെ ഈ അവസ‌ഥകണ്ട് ഒരു കൊച്ചുകുരുവി തൻ്റെ ചുണ്ടിൽ കൊള്ളുന്ന തുള്ളിവെള്ളം കൊണ്ടുവന്ന് തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതു കണ്ട മഴദേവൻ കിളിയെ പരിഹസിച്ചു. മഴദേവന് ഒരൊറ്റ മഴകൊണ്ട് ഈ കാട്ടുതീ അണയ്ക്കാമായിരുന്നില്ലേ എന്ന് അവൾ ചോദിച്ചു അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് ഒഴദേവന് തന്റെ തെറ്റ് മനസ്സിലായത് ഇത്തിരിപ്പോന്ന ആ പക്ഷി അപ്പോഴും തൻറെ ജോലി തുടർന്നുകൊണ്ടിരുന്നു. തീ തൻ്റെ ജീവനെടുക്കുംവരെ അവനവൻ ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വില കല്പി ക്കുന്നവരാണ് ഭൂമിയെ നിലനിരത്തുന്നത് എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു

 

Category: NewsStudy Room

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More