First Midterm Exam Model Questions and Answers STD IX Physics

September 09, 2024 - By School Pathram Academy

First Midterm Exam Model Questions and Answers STD IX Physics 

1 – 5, ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. 

1. ഗ്ലാസിൽനിന്ന് വായുവിലേക്കിറങ്ങുന്ന ഒരു പ്രകാശരശ്മി ഗ്ലാസ്സിലേക്കുതന്നെ തിരിച്ചുവരുന്നത്

(a) പതനകോണും അപവർത്തന കോണും തുല്യമാകുമ്പോൾ

(b) പതനകോൺ ക്രിട്ടിക്കൽ കോണിനു തുല്യമാകുമ്പോൾ

(C) പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലാകുമ്പോൾ

(d) പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കുറയുമ്പോൾ

2 A, B എന്നീ മാധ്യമങ്ങളിലൂടെ പ്രകാശം കടന്നുപോകുന്നു.

ഇവ യിൽ അപവർത്തനാങ്കം കൂടിയ മാധ്യമം ഏത്?

3. ഒരു വസ്‌തു സഞ്ചരിക്കുന്ന ദൂരവും അതിനുണ്ടാകുന്ന സ്ഥാനാന്തരവും തുല്യമാകുന്നതെപ്പോൾ?

4. റോഡ് ചിഹ്നങ്ങളിൽ നിർബന്ധമായും പാലിക്കേണ്ടവ തിരിച്ചറിയുന്നതെങ്ങനെ?

5. റിഫ്ളക്‌ടറുകളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് പ്രകാശത്തിൻ്റെ ഏതു പ്രതിഭാസമാണ്?

Answer

1. (C) പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലാകുമ്പോൾ.

2. മാധ്യമം A

3. വസ്തു‌ നേർരേഖയിൽ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ.

4. അവ ചുവന്ന വൃത്തത്തിനുള്ളിലായിരിക്കും.

5. പൂർണ്ണാന്തര പ്രതിപതനം

6 – 10, ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. 2 മാർക്ക് വീതം.

6.(a) ചിത്രം പൂർത്തിയാക്കുക.

 

(b) ഇതിനടിസ്ഥാനമായ നിയമം എഴുതുക.

7.(a) ഒപ്റ്റിക്കൽ ഫൈബറിൻറെ പ്രവർത്തനതത്വം എന്ത്?

(b) മെഡിക്കൽരംഗത്ത് അതിൻ്റെ ഉപയോഗമെന്ത്?

8. കാൽനടയാത്രക്കാർ അറിഞ്ഞിരിക്കേണ്ട 4 റോഡു നിയമങ്ങൾ എഴുതുക.

9. ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതുക.

(a) A മുതൽ B വരെ വസ്‌തുവിൻ്റെ വേഗത എത്ര?

(b) C മുതൽ D വരെ വസ്‌തുവിൻ്റെ പ്രവേഗം എത്ര?

10. നിശ്ചലാവസ്ഥയിൽ നിന്നും ചലനം ആരംഭിക്കുന്ന ഒരു വസ്തു‌ 5 m/s2 സമത്വരണത്തോടെ ചലിക്കുന്നു. 10 S നു ശേഷം അതിനു ണ്ടായ സ്ഥാനാന്തരം എത്ര?

Answer

6.a)

b. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽനിന്ന് കുറഞ്ഞതിലേക്ക് പ്ര കാശം ചരിഞ്ഞുപതിക്കുമ്പോൾ അപവർത്തനരശ്‌മി ലംബത്തിൽ നിന്നകലുന്നു.

7. (a) പൂർണ്ണാന്തര പ്രതിപതനം അടിസ്ഥാനമാക്കിയാണ് ഒപ്റ്റിക്കൽ ഫൈബർ പ്രവർത്തിക്കുന്നത്. പ്രകാശം ഫൈബറിൽക്കൂടി അനേകം തവണ പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച്, ഊർജനഷ്‌ടം കൂടാതെ മറുവശത്തെത്തുന്നു.

(b) എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്നു. ആമാശയം പോലുള്ള ആന്തരിക അവയവങ്ങളുടെ ചിത്രം എടുക്കുന്നതിന് എൻഡോ സ്കോപ്പ് ഉപയോഗിക്കുന്നു. എൻഡോസ്കോ പ്പിന്റെ പ്രധാന ഭാഗം ഒപ്റ്റിക്കൽ ഫൈബറാണ്.

8.• കാൽനടയാത്രക്കാർ റോഡിൻ്റെ വലതുവശം ചേർന്നുനടക്കുക.

• ഫുട്‌പാത്തുണ്ടെങ്കിൽ അതിൽക്കൂടി നടക്കുക.

• സീബ്രാക്രോസിംഗിൽ മാത്രം റോഡുമുറിച്ചു കടക്കുക.

. റോഡ് മുറിച്ചുകടക്കുമ്പോൾ സിഗ്‌നൽ ശ്രദ്ധിക്കുക.

9. (എ) 5m/s

(ബി) 10m/s

10. u=0        a= 5 m/s²     t = 10 s

S = ut +1/2 at² = 0 +1/2  × 5 × 10² = 250 m

11 – 15, ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം

11. ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതുക.

(a) AB എന്ന പ്രതലത്തിൽ വച്ച് പ്രകാ ശരശ്മിക്ക് എന്തു സംഭവിക്കുന്നു? എന്തുകൊണ്ട്?

(b) Pയിൽ പ്രകാശരശ്മിക്ക് എന്തു സംഭ വിക്കുന്നു? എന്തുകൊണ്ട് ?

(C) ഈ തത്വം ഉപയോഗപ്പെടുത്തുന്ന രണ്ടുപകരണങ്ങളുടെ പേരെഴുതുക .

12. (a) ഗ്ലാസ്സ് – വായു ജോഡിയുടെ ക്രിട്ടിക്കൽ കോൺ എത്ര?

(b) പൂർണ്ണാന്തര പ്രതിപതനം നടക്കുന്ന സാഹചര്യം എഴുതുക.

(C) ഗ്ലാസ്സിൽ നിന്ന് വായുവിലേക്ക് ഒരു പ്രകാശരശ്മി 45 കോണിൽ സഞ്ചരിക്കുന്നു. ഇത് ചിത്രീകരിക്കുക.

13. താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങൾ വിശകലനം ചെയ്‌ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

. താഴേക്കു വീഴുന്ന തേങ്ങ

. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന പ്രകാശം

. ഗ്രൗണ്ടിൽകൂടി ഉരുളുന്ന പന്ത്

(a) ത്വരണം പൂജ്യമായ സന്ദർഭം ഏത്?

(b) മന്ദീകരണം അനുഭവപ്പെടുന്ന സന്ദർഭം ഏത്?

(c) ത്വരണം അനുഭവപ്പെടുന്ന സന്ദർഭം ഏത്?

14. താഴെ കൊടുത്തിരിക്കുന്ന റോഡ് സിഗ്‌നലുകൾ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു ?

15.ഗ്രാഫ് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക

a)വസ്തു സമത്വരണത്തിൽ സഞ്ചരിക്കുന്നത് എപ്പോൾ ?

b) ത്വരണം കണക്കാക്കുക

C) 15 S ന് ഉണ്ടായ സ്ഥാനാന്തരണം ഗ്രാഫിൽ നിന്ന് കണക്കാക്കുക

Answer

11. a. പ്രകാശരശ്മി വ്യതിയാനമില്ലാതെ കടന്നുപോകുന്നു. കാരണം പതനരശ്മി പ്രതലത്തിനു ലംബമാണ്.

b. P യിൽ പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നു. കാരണം പ്രകാ ശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രിട്ടി ക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പ്രകാശരശ്മി പതിക്കുന്നു.

C. റിഫ്ളക്‌ടറുകൾ, പെരിസ്കോപ്പ്

12. a. 42°

b. പ്രകാശം, പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ തിലേക്ക് ചരിഞ്ഞ് സഞ്ചരിക്കുമ്പോൾ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായിരിക്കണം.

C.

13. a. ത്വരണം പൂജ്യം – ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരം

b. മന്ദീകരണം – ഗ്രൗണ്ടിൽക്കൂടി പന്ത് ഉരുളുന്നു.

C. ത്വരണം – താഴേക്കു വീഴുന്ന തേങ്ങ

14. a. സൈക്കിൾയാത്ര നിരോധിച്ചിരിക്കുന്നു.

b. ഹമ്പ്

C. സീബ്രാ ക്രോസിംഗ്

15.a. ആദ്യ 10 s ൽ വസ്‌തുവിന് സമത്വരണം അനുഭവപ്പെടുന്നു.

b .

C. ഗ്രാഫിൻ്റെ പരപ്പളവ് S = PQCO യുടെ പരപ്പളവ് + ∆PQA യുടെ പരപ്പളവ് + ABDC യുടെ പരപ്പളവ്

= OC x PQ +1/ 2x PQ× AQ+CD× AC

= 10x 20 + 1/2 x 10 x 10 + 5 x 30

= 200+50+150=400m 

 

16 – 20, ഏതെങ്കിലും 4 ചോദ്യത്തിനുത്തരമെഴുതുക

16. പട്ടികയെ അടി‌സ്ഥാനമാക്കി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) ശൂന്യതയിൽ പ്രകാശവേഗത എത്ര

b) B എന്ന മാധ്യമത്തിൽ പ്രകാശ വേഗത എത്ര ?

(c) മീഡിയം A യിൽ നിന്ന് B യിലൂടെ C യിലേക്ക് കടന്നുപോകുന്ന പ്രകാശ രശ്മിയുടെ പാത  വരച്ചു കാണിക്കുക.

17. (a) ചിത്രം പൂർത്തിയാക്കുക.

( b) ചിത്രത്തിൽ i , r  ഇവ അടയാളപ്പെടുത്തുക.

(C) പ്രകാശരശ്മി പ്രതലത്തിന് ലംബമായി പതിക്കുകയാണെങ്കിൽ അപവർത്തനകോൺ എത്രയായിരിക്കും?

Answer

16.a

C.r=0

18. താഴെ കൊടുത്തിരിക്കുന്നവയ്ക്ക് കാരണം എഴുതുക.

(a) അക്വേറിയത്തിൻറെ അടിത്തട്ട് ജലോപരിതലത്തിൽ കാണുന്നു.

(b) സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞുകഴി‌ഞ്ഞാലും അല്പ സമയം കൂടി സൂര്യനെ കാണാൻ കഴിയുന്നു.

(C) വേനൽക്കാലത്ത് റോഡിൽ ജലം കിടക്കുന്നതായി തോന്നുന്നു.

(d) ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് പ്രകാശരശ്മി ചരിഞ്ഞുപതിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.

Answer

18. (a) അക്വേറിയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള പ്രകാശം ജലത്തിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോൾ പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലാകുന്ന സന്ദർഭത്തിൽ ജലോപരിതലത്തിൽ വെച്ച് പ്രകാശ രശ്മിക്ക് പൂർണ്ണാന്തരപ്രതിപതനം സംഭവിക്കുകയും രശ്മി പൂർണ്ണമായും ജലത്തിലേക്ക് പ്രതിപതിക്കുകയും ചെയ്യുന്നു. ഈ പ്രതിപതനരശ്‌മി, നോക്കുന്നയാളിൻ്റെ കണ്ണിലെത്തു മ്പോൾ അടിത്തട്ടിൻ്റെ പ്രതിബിംബം ജലോപരിതലത്തിനു മുകളിലായി കാണുന്നു. അക്വേറിയത്തിൻ്റെ അടിത്തട്ടിലേക്കുള്ള ദൂരവും പൂർണ്ണാന്തരപ്രതിപതനം മൂലമുണ്ടായ പ്രതിബിംബ ത്തിലേക്കുള്ള ദൂരവും തുല്യമായിരിക്കും.

b) വൈകുന്നേരം സൂര്യൻ ചക്രവാളസീമ കടന്നുപോയശേഷവും സൂര്യപ്രകാ ശത്തിന് അന്തരീക്ഷത്തിൽ അപവർത്തനം സംഭവിക്കുന്നതിനാൽ സൂര്യൻ്റെ സ്ഥാനം ഉയർന്നുകാണുന്നു. അതിനാൽ അല്പസമയംകൂടി സൂര്യബിംബം കാണാൻ കഴിയും.

(C) റോഡും റോഡിനോടുചേർന്നുള്ള വായുവും ചൂടാകുന്നതിനാൽ ആ ഭാഗത്ത് വായുവിന് പ്രകാശികസാന്ദ്രത കുറവായി രിക്കും മുകളിലേക്കു പോകുംതോറും വായുവിൻ്റെ പ്രകാശി കസാന്ദ്രത കൂടി വരുന്നു. സമീപത്തുള്ള വസ്‌തുക്കളിൽ നി ന്നുവരുന്ന പ്രകാശ കിരണങ്ങൾ പ്രകാശികസാന്ദ്രത വ്യത്യാ സമുള്ള വായുവിൻ്റെ പാളികളിലൂടെ കടന്നുപോകുമ്പോൾ അപവർത്തനവും ചിലപ്പോൾ പൂർണ്ണാന്തര പ്രതിപതനവും സംഭവിക്കുന്നു. ഈ പ്രതിപതനര ശ്മികൾ നമ്മുടെ കണ്ണിൽ പതിക്കു മ്പോൾ നാം ആ വസ്‌തുക്കളുടെ പ്രതിബിംബം റോഡിൽ രൂപപ്പെടുന്നതായി കാണുന്നു. ഈ പ്രതിഭാസം മരീചിക എന്നറിയപ്പെടുന്നു. മരുഭൂമിയിൽ മരുപ്പച്ച കാണുന്നതും മരീ ചിക എന്ന ഈ പ്രതിഭാസം മൂലമാണ്.

(d) പ്രകാശത്തിന്റെ വേഗത ഓരോ മാധ്യമത്തിലും വ്യത്യസ്‌തമാണ്. ഒരു മാധ്യമത്തിൽനിന്ന് മറ്റൊന്നിലേക്കു കടക്കുമ്പോൾ പ്രകാശ വേഗത വ്യത്യാസപ്പെടുന്നതുമൂലം ദിശാവ്യതിയാനം സംഭവിക്കുന്നു.

19. (a) ഒരു വസ്‌തുവിൻ്റെ ചലനം സൂചിപ്പിക്കുന്ന പട്ടിക തന്നിരിക്കുന്നു. അനുയോജ്യമായ സ്കെയിൽ തെരഞ്ഞെടുത്ത് ഗ്രാഫ് വരയ്ക്കുക.

(b) ഗ്രാഫ് വിശകലനം ചെയ്‌ത്‌ ചലനത്തിൻ്റെ പ്രത്യേകതകൾ എഴുതുക.

20 (a) പട്ടിക പരിശോധിച്ച് അനുയോജ്യമായ സ്കെയിൽ ഉപയോഗിച്ച് ഗ്രാഫ് വരയ്ക്കുക.

Answer

(b) 5 S ൽ വസ്തുവിൻ്റെ പ്രവേഗം എത്ര?

(C) ഗ്രാഫ് വിശകലനം ചെയ്യുക.

Answer

b) 10s വരെ വസ്തു‌ സമപ്രവേഗത്തിൽ ചലിച്ചു. 10s മുതൽ 20s വരെ വസ്തു നിശ്ചലാവസ്ഥയിലാണ്. 20s മുതൽ 30s വരെ വസ്‌തു സമവേഗത്തിലാണ്.

(c) • 4S വരെ വസ്തുവിന് പ്രവേഗവ്യത്യാസമുണ്ട്. അതിനാൽ ത്വര ണമുണ്ട്.

. 45 മുതൽ 65 വരെ വസ്‌തു സമവേഗത്തിൽ സഞ്ചരിക്കുന്നു.

• 6s മുതൽ 10s വരെ വസ്‌തുവിൻ്റെ വേഗത കുറയുന്നു. അതിനാൽ മന്ദീകരണം അനുഭവപ്പെടുന്നു.

Category: NewsStudy Room