CH പ്രതിഭ ക്വിസ്  ചോദ്യങ്ങൾ

August 23, 2024 - By School Pathram Academy

 CH പ്രതിഭ ക്വിസ് 

2023- ചോദ്യങ്ങൾ

1. ലോകത്തിൽ അപൂർവ്വമായതും വളരെ പ്രാധാന്യമുള്ളതുമായ കലാ രൂപങ്ങളെ യുനസ്കോ അംഗീകരിക്കാറുണ്ട്. ‘ ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപം കേരളത്തിൽ നിന്നുള്ളതാണ്. ഏതാണ് ആ നൃത്ത രൂപം ?

2. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും നിങ്ങൾ കണ്ടിട്ടുണ്ടോ. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കാവുന്ന ഏറ്റവും കുറഞ്ഞ സൂര്യഗ്രഹണങ്ങളുടെ എണ്ണം എത്രയാണ് ?.

3. പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആരാണ് ?

4. ശരത്കാലത്തിനും വസന്ത കാലത്തിനും ഇടയിൽ വരുന്ന കാലം ഏതാണ്?.

5. ബേപ്പൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആരാണ്

6. ശരീരത്തിലെ ഏറ്റവും വലിയ എല്ല് തുടയെല്ലാണ് ശരീരത്തിൽ ആകെ എത്ര അസ്ഥികൾ ഉണ്ട് ?

7. ദശം പത്തിനെ സൂചിപ്പിക്കുന്നു. ശതം നൂറിനെയും നവതി എത്ര വർഷത്തെയാണ് സൂചിപ്പിക്കുന്നത് ?

8. സി.എച്ച് മുഹമ്മദ് കോയ ആദ്യമായി നിയമ സഭയിൽ എത്തിയത് ഏത് മണ്ഡലത്തിൽ നിന്നാണ് ?

9. കട്ട പിടിക്കാതിരിക്കാൻ രക്തത്തെ സഹായിക്കുന്ന വസ്തു ഏതാണ് ?

10. ഇന്ത്യയിൽ അവസാനമായി രൂപം കൊ- സംസ്ഥാനം ഏതാണ് ?

11 ഇന്ത്യയുടെ ആദ്യ സൗര പര്യവേഷണ പദ്ധതിയുടെ പേരാണ് ആദിത്യ L1. LI എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?.

12. ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?

13. 1279 എന്ന സംഖ്യ ഇന്ത്യയിലെ ഒരു ഗണിത ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടതാണ്. ആരാണ് ആ ഗണിത ശാസ്ത്രജ്ഞൻ ?

14. ഏറ്റവും കൂടുതൽ ലോക കപ്പ് ഫുട്ബോൾ കളിച്ച രാജ്യമേതാണ് ?

15. നമ്മുടെ സ്‌കൂളുകൾ പ്രാർത്ഥന ഗാനത്തോടെയാണ് ആരംഭിക്കാറുള്ളത് ( ഈ ഗാനം ഈണത്തിൽ പാടുക) അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പ്രാർത്ഥനാ ഗാനം എഴുതിയതാരാണ് ?.

16. ” നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ഇത് ആരുടെ വരികളാണ് ? “

17. ചാന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ഏത് ?

18. സി.എച്ച് മുഹമ്മദ് കോയ ആദ്യമായി സ്‌പീക്കർ ആയി തെരെഞ്ഞെടുക്ക പ്പെടുന്നത് ആരുടെ മന്ത്രിസഭയിൽ ആണ് ?

19. ശരീരത്തിലെ എല്ലാ അവയവങ്ങളും വളരുന്നു എന്നാൽ വളർച്ചയില്ലാത്ത ശരീര ഭാഗം ഏതാണ് ?

20.അറുപത് മിനുട്ട് ഒരു മണിക്കൂറാണ് അറുപത് സെക്കന്റ് ഒരു മിനിട്ടും ഒരു മണിക്കൂർ എത്ര സെക്കന്റാണ് ? 

UP ICT Questions

1 . UP (PI)ചിത്രത്തിൽ കാണുന്ന വ്യക്തി ഒരു രാഷ്ട്രീയ നേതാവാണ്. ഇദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് എത്തിയത് താനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആരാണ് ഇദ്ദേഹം.

Ans: CH MUHAMMED KOYA

2. ചിത്രം UP-(V1)

1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ലഭിച്ചു. സംവിധായകൻ രാമു കാര്യാട്ട്. വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയേത്

ചെമ്മീൻ

3. ചിത്രം UP-(P2)

മലയാളത്തിന്റെ അതുല്യ ചലച്ചിത്രകാരനാണ് ഇദ്ദേഹം. ആദ്യം സംവിധാനം ചെയ്ത‌ സിനിമ സ്വപ്നാടനം. 2023 സെപ്റ്റംബർ 24ന് അന്തരിച്ചു.

Ans : കെ ജി ജോർജ്

5. ചിത്രം LP(P3)

1498-ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

Ans: ഇരിങ്ങൽ

5. വീഡിയോ LP (VZ)

ഈ ചിത്രത്തിലെ കഥാപാത്രം ഒരു വാദ്യോപകരണം ഉപയോഗിക്കുന്നുണ്ട് ഏതാണ് ആ ഉപകരണം?

Ans: ഇടയ്ക്ക

UP-ടൈ ചോദ്യങ്ങൾ

1. Knife എന്ന പദത്തിന്റെ ബഹുവചനം ?

Ans Knives

2. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ബസ്സുകൾ തുടങ്ങിയത് എവിടെ?

Ans ഡൽഹി

3. വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന്?

2023 സെപ്റ്റംബർ 29

4. ജീവകം H’ എന്നറിയപ്പെടുന്നത്

Ans : ജീവകം B7

5. ഒരു ക്രിസ്‌മസ് പാർട്ടിയിൽ, എല്ലാവരും എല്ലാവരോടും കൈ കുലുക്കി. പാർട്ടിക്കിടെ ആകെ 66 ഹസ്‌തദാനങ്ങളാണ് ഉണ്ടായത്. എത്ര പേർ സന്നിഹിതരായിരുന്നു?

Ans 12

Category: NewsQUIZ