പുതുപ്പള്ളി ഗവ.എൽ.പി.സ്കൂളിലെ അധ്യാപകൻ മനോജ് അഴീക്കൽ അവാർഡുകളുടെ നിറവിൽ തിളങ്ങുമ്പോൾ

July 30, 2022 - By School Pathram Academy

മനോജ് അഴീക്കൽ
————————

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലുള്ള ഓച്ചിറയ്ക്ക് പടിഞ്ഞാറ് അഴീക്കൽ എന്ന തീരദേശ ഗ്രാമത്തിൽ ജനനം.

ആലപ്പുഴയിലെ കായംകുളം പുതുപ്പള്ളി ഗവ.എൽ.പി.സ്കൂളിൽ അധ്യാപകൻ.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാ സാഹിത്യ അവാർഡ് 2017 ൽ ലഭിച്ചു.

കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2019 മാർച്ചിൽ “അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ “എന്ന വൈജ്ഞാനിക ബാലസാഹിത്യകൃതി പ്രസിദ്ധീകരിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ രൂപകൽപന ചെയ്ത ആ പുസ്തകം പ്രായഭേദമന്യേ എല്ലാവരും ഹൃദയം നിറഞ്ഞു സ്വീകരിച്ചു .

കുട്ടികളിൽ പ്രകൃതി സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ലളിതമായ ഭാഷയിൽ രചിച്ചതാണ് ഈ കൃതി.

പ്രകൃതിദത്ത ആവാസങ്ങൾ നിലനിർത്തുന്നതിനും, കടൽത്തീരങ്ങളേയും, കടലാമകളെയും സംരക്ഷിക്കുന്നതിനും , സഹജീവിസ്നേഹം വളർത്തുന്നതിനും ഈ പുസ്തകം കാരണമാകുന്നു.

2020-ലെ പി എൻ പണിക്കർ ബാലസാഹിത്യ അവാർഡ് ,
2021 ലെ കേരള ബാല സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ച ഈ ബാലസാഹിത്യ കൃതിക്കാണ് 2021 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക വിഭാഗം ബാലസാഹിത്യ അവാർഡ് ലഭിച്ചത് .

അധ്യാപകനായ
ശ്രീ . മനോജ് അഴീക്കൽ
കണ്ടൽക്കാടുകളുമായി ബന്ധപ്പെട്ട് രചിച്ച “ചോമിയുടെ കണ്ടൽ വിസ്മയങ്ങൾ ” എന്ന ബാലസാഹിത്യകൃതിക്ക് കെ. തായാട്ട് ബാലസാഹിത്യ പുരസ്ക്കാരം ,മാത്യു.എം.കുഴിവേലി ബാലസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു.
ഈ പുസ്തകം കോഴിക്കോട് , ഹരിതം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് “നക്ഷത്ര മീനുകൾ ” എന്ന പുസ്തകം ഈ കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ചു.
ഒരു മുത്തശ്ശിക്കഥയുടെ അകമ്പടിയോടെ ,
വിവിധതരം കടലുകളെ പരിചയപ്പെടുത്തി ,
പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന തരത്തിലുള്ള രചനയാണ് നക്ഷത്ര മീനുകൾ .

പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ മൂല്യങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളും….

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More