ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047

July 26, 2022 - By School Pathram Academy

ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടി ഉദ്ഘാടനം ജൂലൈ 27ന്

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047’ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 27ന്ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടികള്‍ പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി ജൂലൈ 30 വരെ രാജ്യത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. വൈദ്യുത മേഖലയിലെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും മറ്റ് സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ ഉണ്ടാകും. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി കെ ഡേവിസ് മാസ്റ്റര്‍, എം എല്‍ എ മാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍ എന്നിവര്‍ സന്നിഹിതരാവും.

Category: News