കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്നുപറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ

July 22, 2022 - By School Pathram Academy

‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മർദിച്ച യുവാവ് അറസ്റ്റിൽ

വണ്ടൻമേട്(ഇടുക്കി): മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്നുപറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) ആണ് വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തത്. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഉൾപ്പെടെ ഇടിച്ചതിനാൽ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമായ ഇയാൾ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. വിവരമറിഞ്ഞ് ഭാര്യാപിതാവ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മുന്നിലിട്ടും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Category: News