സഫയും മര്‍വ്വയും വീണ്ടുമെത്തി…ടീച്ചേഴ്സ് ട്രെയിനിങ്ങ് പൂര്‍ത്തീകരിക്കുന്ന തിന്റെ ഭാഗമായാണ് കുട്ടികാലത്ത് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ അവര്‍ വീണ്ടുമെത്തിയത്…
കുട്ടികാലത്ത് പഠിപ്പിച്ച അധ്യാപകര്‍ക്ക് കീഴില്‍ അവര്‍ വീണ്ടുമെത്തി കുട്ടികളായി ; ടീച്ചേഴ്സ് ട്രെയിനിങ് പൂര്‍ത്തികരിക്കാന്‍ ആണ് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ തന്നെ സഫയും മര്‍വ്വയും വീണ്ടും തിരിച്ചെത്തിയത്.!!!!
കുട്ടികാലത്ത് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഉപരി പഠനത്തിന് ശേഷം അതെ അധ്യാപകര്‍ക്കൊപ്പം വീണ്ടും വിദ്യാര്‍ത്ഥിയായി ക്ലാസ് റൂമുകളില്‍ തിരികെ എത്തുക.
അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യവും നിയോഗവുമാണത് .
ഇരട്ട സഹോദരിമാരായ സഫയും ,മര്‍വ്വയും ആണ് ആ ഭാഗ്യവതികളായ വിദ്യാര്‍ത്ഥികള്‍.
ടീച്ചേഴ്സ് ട്രെയിനിങ്ങ് പൂര്‍ത്തീകരിക്കുന്ന തിന്റെ ഭാഗമായാണ് കുട്ടികാലത്ത് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ അവര്‍ വീണ്ടും അവരെ പഠിപ്പിച്ച അധ്യാപകര്‍ക്ക് ഒപ്പം ക്ലാസ് റൂമില്‍ തിരികെ എത്തിയത്.
ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്സെ ക്കന്ററി സ്ക്കൂളിലാണ് മക്കളായ സഫയും മര്‍വ്വയും പത്ത് വരെ പഠിച്ചിറങ്ങിയത്.
തുടര്‍ന്ന പ്ലസ്ടു ഡിഗ്രി പാസായതിന് ശേഷം ചെറുവട്ടൂര്‍ ഗവണ്മെന്റ് ടി ടി ഐ ല്‍ അഡ്മിഷന് നേടുകയായിരുന്നു.ഈ ഒക്ടോബറോടെ പൂര്‍ത്തി ആകുന്ന രണ്ടാംവര്‍ഷ ട്രെയിനിങ്ങിന്റെ ഭാഗമായി 45 ദിവസത്തെ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കാന്‍ ആണ് GMHSS ചെറുവട്ടൂരില്‍ അവര്‍ വീണ്ടുമെത്തിയത്.
അവരെ അന്ന് പഠിപ്പിച്ച സിന്ധു ടീച്ചറിന്റെയും സൈനുദ്ധീന്‍ സാറിന്റെയും,നസീമ ടീച്ചറിന്റെയും കീഴില്‍ തന്നെ അവര്‍ക്ക് ടീച്ചേഴ്സ് ട്രെയിനിങ്ങ് കൂടി പൂര്‍ത്തിയാക്കാനാകുന്നത് ഇരട്ടി മധുരമാവുകയാണ്.