അധ്യാപക ഭവന്‍ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍വ്വഹിച്ചു

June 29, 2022 - By School Pathram Academy

തൃശൂര്‍ അധ്യാപക ഭവന്‍ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നിര്‍വ്വഹിച്ചു. തൃശൂര്‍ വെളിയന്നൂരിലുള്ള പാഠപുസ്തക ഡിപ്പോ കോമ്പൗണ്ടിലാണ് അധ്യാപക ഭവന്‍ നിര്‍മ്മിക്കുന്നത്. 2019 ല്‍ ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തികള്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോയെങ്കിലും ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുന്ന രീതിയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണം നടത്തുക. 2023 മാർച്ച്‌ മാസത്തിൽ നിർമാണം പൂർത്തിയാകും. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പി.എം. ബാലകൃഷ്ണന്‍ എന്നിവരും അധ്യാപക സംഘടനാ നേതാക്കളായ ഡി സുധീഷ്, പ്രദീപ് കുമാര്‍, ജയകൃഷ്ണന്‍, അഹമ്മദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Category: IAS