നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ എങ്ങിനെ ജി – മെയിൽ ഉപയോഗിക്കാം…
ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇ-മെയിൽ സേവനമാണ് ജി-മെയിൽ.
ഏകദേശം 1.8 ബില്യൺ വ്യക്തികളാണ് കഴിഞ്ഞ വർഷം വരെ ജി-മെയിൽ ഉപയോഗിച്ചത്. ഇ-മെയിൽ ക്ലയന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഗൂഗിൾ ഇ-മെയിൽ സർവീസിനാണ്. 75 % ഉപയോക്താക്കളും മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ജിമെയിൽ ആക്സസ് ചെയ്യുന്നത്.
അവധി ദിനങ്ങളിൽ നിങ്ങളൊരു യാത്ര പോകുകയാണെങ്കിൽ അത്യാവശ്യമായി ഒരു മെയിൽ ചെക്ക് ചെയ്യണമെന്ന് വിചാരിക്കുക. അപ്പോൾ നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലത്താണ് എത്തിയതെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? ഇനി മുതൽ ആ പേടിയും വേണ്ട. ഓഫ്ലൈനായിരി ക്കുമ്പോഴും ജിമെയിൽ ഉപയോഗിക്കാനുള്ള ക്രമീകരണം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കലിഫോർണിയ ആസ്ഥാനമായുള്ള ഇന്റർനെറ്റ് ഭീമനായ മൗണ്ടൻ വ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക് ഇപ്പോൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലെങ്കിലും ജിമെയിൽ സന്ദേശങ്ങൾ വായിക്കാനും,തിരയാനും, പ്രതികരിക്കാനും കഴിയും.
ഇന്റർനെറ്റ് ആക്സസ് കുറഞ്ഞ മേഖലയിലുള്ളവർക്ക് ഗുണം ചെയ്യുന്ന ക്രമീകരണമാണിത്. എന്നാൽ ഓഫ്ലൈൻ ജിമെയിൽ സജീവമാക്കിയാൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ആവശ്യത്തിന് സ്പേസ് ഉണ്ടായിരിക്കണം. ഒരു ദിവസം മുതൽ പരമാവധി 999 ദിവസത്തേക്ക് ഓഫ്ലൈൻ ജി-മെയിൽ സജീവമാക്കി വെക്കാൻ സാധിക്കും. ആ ദിവസങ്ങളിലുള്ള സന്ദേശങ്ങളൊക്കെ നിങ്ങൾക്ക് ചെക്ക് ചെയ്യാം, അവയോട് പ്രതികരിക്കാം.കൂടാതെ ഇന്റർനെറ്റ് കണക്ഷൻ പുന:സ്ഥാപിച്ചാൽ ഇൻബോക്സും ഔട്ട്ബോക്സും അതിന് അനുസരിച്ച് അപ്ഡേറ്റാവുകയും ചെയ്യും.
നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ എങ്ങിനെ ജിമെയിൽ ഉപയോഗിക്കാമെന്ന് താഴെ പറയുന്നു.ഗൂഗിൾ ക്രോം ഉപയോഗിച്ച് മാത്രമേ ഈ ക്രമീകരണം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഓർക്കുക.
1. mail.google.com എന്ന് ടൈപ്പ് ചെയ്യുക.ഇന്റർ നെറ്റ് ഇല്ലാത്തപ്പോൾ സ്റ്റാൻഡേർഡ് മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ മാത്രമേ ജി മെയിൽ ഓഫ്ലൈൻ പ്രവർത്തിക്കുകയുള്ളൂ. ഇൻകോഗ്നിറ്റോ വിൻഡോയിൽ ഓഫ്ലൈൻ ജിമെയിൽ പ്രവർത്തിക്കില്ല.
2.നിങ്ങൾ ഇൻബോക്സിൽ എത്തിയാൽ ‘സെറ്റിങ്സ് ‘ അല്ലെങ്കിൽ ‘കോഗ്വീൽ ബട്ടൺ’ ക്ലിക്ക് ചെയ്യുക
3.” സീ ഓൾ സെറ്റിങ്സ്’ തെരഞ്ഞെടുക്കുക
4. പേജ് തുറന്നു വരുമ്പോൾ ‘ഓഫ്ലൈൻ’ ഓപ്ഷൻ തെരഞ്ഞെടുക്കുക
5. ‘എനേബിൾ ഓഫ്ലൈൻ മെയിൽ’ എന്നതിന് അടുത്തുള്ള ബോക്സ് ചെക്ക് ചെയ്യുക. നിങ്ങൾ ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്താൽ ജിമെയിൽ പുതിയ ക്രമീകരണങ്ങൾ പ്രദർശിപ്പിക്കും.
6. ജിമെയിൽ എത്ര ദിവസത്തെ ഇ-മെയിൽ കാണിച്ചുതരണമെന്ന ‘സിൻഡാക്സ്’ബോക്സ് തെരഞ്ഞെടുക്കുക.
7.നിങ്ങളുടെ കമ്പ്യൂട്ടറിൽ ബാക്കിയുള്ള സ്പേസ് എത്രയാണെന്ന് ഗൂഗിൾ കാണിച്ചുതരും. കമ്പ്യൂട്ടറിൽ ഓഫ്ലൈൻ ഡാറ്റ നിലനിർണമോ അതോ ഇവ ഡിലീറ്റ് ചെയ്യേണ്ടതുണ്ടോ എന്ന ഓപ്ഷൻ നിങ്ങൾക്ക് നൽകാം.വേണമെങ്കിൽ ഒരു ദിവസം മുതൽ 999 ദിവസം വരെയുള്ള ഡാറ്റ സംരക്ഷിക്കാൻ നിർദേശം നൽകാം. കമ്പ്യൂട്ടറിൽ സ്പേസ് ഉണ്ടായിരിക്കണം.
കൂടാതെ താഴെയുള്ള ‘ഡൗൺലോഡ് അറ്റാച്ച്മെന്റ്’ എന്ന ബോക്സ് ക്ലിക്ക് ചെയ്ത് നൽകിയാൽ ഇമെയിലിന് ഒപ്പമുള്ള ഇമേജുകൾ ഉൾപ്പെടെയുള്ള അറ്റാച്ച്മെന്റ് ഫയലുകൾ കൂടി ഡൗൺലോഡ് ചെയ്യപ്പെടും. അതിനാൽ സ്പേസ് കുറവുള്ളവർ ഈ ബോക്സ് അൺചെക്ക് ചെയ്യുക.
8.നിങ്ങൾ ഓഫ്ലൈൻ ഡാറ്റ നിലനിർത്താനോ ഡിലീറ്റ് ചെയ്യാനോ നിർദേശം നൽകിയ ശേഷം’സേവ് ചെയ്ഞ്ചസ്’ എന്ന് ക്ലിക്ക് ചെയ്യുക.
സെറ്റിങ്സുകൾ സേവ് ചെയ്യുന്നതോടെ ഓഫ്ലൈൻ ജി-മെയിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ സജീവമായിരിക്കും.