LSS പരീക്ഷ :- മോഡൽ ചോദ്യങ്ങൾ

June 19, 2022 - By School Pathram Academy
  • LSS പരിസരപഠനം
  • യൂണിറ്റ് 1 വയലും വനവും

ജീവലോകത്തെ വൈവിധ്യം – ആവാസ വ്യവസ്ഥ. ആവാസ വ്യവസ്ഥയിലെ വൈവിധ്യം, ജീവിയവും അജീവവുമായ ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം, ജീവികളുടെ അനുകൂലനങ്ങൾ, ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ ആശയങ്ങളാണിതിൽ .

 

1.മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത് ?

ഉ. ശകുലങ്ങൾ (ചെകിളപ്പൂക്കൾ)

 

2.വെള്ളത്തിലും കരയിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവികൾക്ക് പറയുന്ന പേര്?

ഉ. ഉഭയജീവികൾ

 

3 .ഏറ്റവും വലുപ്പം കൂടിയ തവളകൾ എത് ?

ഉ: ആഫ്രിക്കൻ പ്രദേശത്ത് കണ്ടുവരുന്ന ഗോലിയാത്ത് തവളകൾ.

 

4.ജലസസ്യങ്ങൾക്ക് ഉദാഹരണങ്ങൾ?

ആഫ്രിക്കൻ പായൽ, അസോള, കുളവാഴ, താമര, ആമ്പൽ

 

5.നീർക്കോലി എന്ത് ഉപയോഗിച്ചാണ് കരയിൽ സഞ്ചരിക്കുന്നത്?

ഉ. ഉരസിലെ ശൽക്കങ്ങൾ

 

6.ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയുന്ന ജീവി ?

ആമ

 

7. ഇടയഗീവികൾക്ക് ഉദാഹരണങ്ങൾ ഏവ ?

ഉ. തവള, സലമാണ്ടർ, ന്യൂട്ടുകൾ, സിസിലിയനുകൾ

 

8.ആമ്പൽ, താമര എന്നിവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. കാരണം എന്ത്?

ഉ. തണ്ടിലും ഇലയിലും വായു അറകൾ ഉണ്ട്

 

9.നാസ്യങ്ങളുടെ നിലനിൽപ്പിന് എന്തൊക്കെ ഘടകങ്ങൾ ആവശ്യമുണ്ട് ?

ഉ.മണ്ണ്, വായു, ജലം, സൂര്യപ്രകാശം

 

10. മത്സ്യത്തിന്റെ ശരീരാകൃതി എങ്ങനെയുള്ളതാണ്

ഉ.തോണിയുടെ പോലെ രണ്ടറ്റവും കൂർത്ത ശരീരാകൃതി

 

11.ആവാസ വ്യവസ്ഥ എന്ന പദം ആദ്യമായി ഉപയോഗിച്ച ആര് ?

ഉ.ആർതർ ടാൻസ്ലി

 

12. കരയിലാവുമ്പോൾ തവള ശാസിക്കുന്നത് എങ്ങനെ?

ഉ. നാസാരന്ധങ്ങൾ (മൂക്ക്) വഴി

 

13. ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്ന പേര് ?

ഉ. അനുകൂലനം

 

14. ജലത്തിലെ വായു ശ്വസിക്കാൻ തവളയെ സഹായിക്കുന്നത് എന്താണ് ?

ഉ.ത്വക്ക്

 

15.ആവാസ വ്യവസ്ഥക്ക് ഉദാഹരണങ്ങൾ?

ഉ. കുളം, കുന്ന്, കുറ്റിക്കാട്, കാവ്, കാട്, വയലുകൾ, മരുഭൂമി, കടൽ

 

16.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ

 

17. മത്സ്യത്തിന് ജലത്തിൽ സഞ്ചരിക്കുമ്പോൾ ദിശ മാറ്റുന്നതിന് സഹായകമായ അവയവം ?

ഉ.വാൽച്ചിറക്

18. …… ആണ് ഏറ്റവും വലിയ ഇലയുള്ള ജലസസ്യം?

ഉ. ആനത്താമര

 

19.തവളയുടെ ജീവിതചക്രം ജലത്തിലും കരയിലുമാണ് പൂർത്തിയാക്കപ്പെടുന്നത്. ഇത്തരം ജീവിവർഗ്ഗങ്ങളെ .. എന്ന് പറയുന്നു

ഉ. ഉഭയജീവികൾ

 

20. താറാവിന് വെള്ളത്തിൽ നീന്താനുള്ള അനുകൂലനം….

ഉ : ചർമബന്ധിതമായമുള്ള വിരലുകൾ

 

21. തവളയുടെ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന ജീവിയാണ്..

ഉ: വാൽ മാക്രി

Category: LSSNews