എൽ.എസ് എസ് ,യു.എസ്.എസ് പരീക്ഷ ഡി.ഇ.ഒ യുടെ ചുമതലകൾ …
ഡി.ഇ.ഒ യുടെ ചുമതലകൾ
പരീക്ഷാഭവനിൽ നിന്നും ലഭിക്കുന്ന എൽ എസ്.എസ്.യു എസ് എസ് പരീക്ഷയുടെ
1.ചോദ്യ പേപ്പർ എ.ഇ ഒ മാർക്ക് കൈമാറണം.
2 പരീക്ഷാഭവനിൽ നിന്നും എത്തിക്കുന്ന യു.എസ്.എസ് പരീക്ഷയുടെ മാർക്ക് ഷീറ്റുകൾ പരീക്ഷാ സെന്ററിലേയ്ക്കും തിരിച്ച് പരീക്ഷാ സെന്ററിൽ നിന്ന് എത്തുന്നവ ശേഖരിച്ച് പരീക്ഷാ ഉദ്യോഗസ്ഥരെയും എൽപ്പിക്കണം.
3.എൽ.എസ്.എസ്. പരീക്ഷയുടെ സ്കോർ ഷീറ്റുകൾ എ.ഇ.ഒ മാരിൽ നിന്ന് ശേഖരിച്ച് പരീക്ഷ ഭവനിലേക്ക് കൈമാറേണ്ടതാണ്.
4. എൽ എസ് എസ് .എസ്.എസ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ നിലവിൽ മറ്റു സ്കൂളുകളിൽ യഥാക്രമം 5 -ാം സ്റ്റാൻഡേർഡിലും, 8-ാം സ്റ്റാൻഡേർഡിലും പഠിക്കുകയാണ്. ഓരോ ഏ ഇ ഓ മാരുടേയും പരിധിയിലുള്ള പ്രഥമാധ്യാപകർ കുട്ടികളെ വ്യക്തിപരമായി ബന്ധപ്പെട്ട് പരീക്ഷയെക്കുറിച്ചും ആവശ്യമെങ്കിൽ അവർക്ക് ആവശ്യമായ പരിശീലനം ക്രമീകരിക്കുന്നതിനും നിർദ്ദേശം നൽകുക .
പരീക്ഷാഭവനിൽ നിന്നും വിതരണം ചെയ്യുന്ന ഹാൾടിക്കറ്റുകൾ നിലവിലെ പ്രഥമാധ്യാപകർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .ഹാൾടിക്കറ്റ് വിതരണം ചെയ്യുന്ന തീയതി സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകുന്നതാണ്. ഈ വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ സഹായം ആവശ്യമെങ്കിൽ തേടേണ്ടതാണ്.