പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂൺ 6-ാം തീയതി സ്കൂളുകളിൽ സംഘടിപ്പിക്കണം , പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം തീയതി – 03/06/2022
സർക്കുലർ
വിഷയം:- പൊതുവിദ്യാഭ്യാസം – ലോകപരിസ്ഥിതി ദിനം – ജൂൺ 5 – സ്കൂളുകളിൽ ആചരിക്കുന്നത് – സംബന്ധിച്ച്,
ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ഈ വർഷം ഞായറാഴ്ച ആയതിനാൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂൺ 6-ാം തീയതി സംഘടിപ്പിക്കേണ്ടതാണ്. ഈ വർഷത്തെ ലോക പരിസ്ഥിതിദിനം – സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതാണ്.
• പ്രകൃതിയോട് ഇണങ്ങിയുള്ള സുസ്ഥിര ജീവിതം ലക്ഷ്യം വയ്ക്കുന്ന “ഒരേ ഒരു ഭൂമി ” (Only One Earth) എന്നതാണ് ഇത്ത വണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം. ഈ സന്ദേശത്തിന്റെ ആശയമുൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
1. തൈകൾ നടാവുന്നതും നട്ടിട്ടുള്ള മരങ്ങൾ പരിപാലിക്കുകയും ചെയ്യാവുന്നതാണ്.
2. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും വീട്ടിലേയും മറ്റ് സുരക്ഷിതമായ പരിസരങ്ങളിലേയും, സസ്യങ്ങളേയും, ജീവജാല ങ്ങളേയും നിരീക്ഷിച്ച് ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാവുന്നതാണ്.
3. പരിസ്ഥിതി ദിന സന്ദേശം മുൻ നിർത്തി പ്രശ്നോത്തരി. ചിത്ര രചന, സാഹിത്യ രചനകൾ, ഫോട്ടോ പ്രദർശനം, സെമി നാർ, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്ന
4. ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം, മറ്റ് പ്രകൃതി വിഭവങ്ങ ളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിൽ പ്രഗത്ഭരായവരുടെ സംഭാഷണങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
• സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം ചൊല്ലാവുന്നതാ
• സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ഹരിതാഭമാക്കു ന്നതിനും ഉള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ
സ്വീകർത്താവ് –
1. എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും.
2. എല്ലാ RDD മാർക്കും (HSE വിഭാഗം).
3. എല്ലാ A) മാർക്കും (VHSE വിഭാഗം),
4. എല്ലാ ജില്ലാ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും.
5. എല്ലാ പ്രഥമാധ്യാപകർക്കും (വിദ്യാഭ്യാസ ഓഫീസർമാർ മുഖേന)
ഉള്ളടക്കം:- പരിസ്ഥിതി ദിന സന്ദേശം.
“ഭരണഭാഷ മാതൃഭാഷ’
സന്ദേശം
മാനവരാശിയുടെ നിലനിൽപ്പ് പ്രകൃതിയെ ആശ്രയിച്ചാണ്. ഭൂമിയിലെ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുവാൻ ഉതകുന്ന രീതിയിൽ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും പരിസ്ഥിതിയെ സംരക്ഷിച്ച് നിർമ്മലമായും ഹരിതാഭമായും നിലനിർത്തുന്നതിന് പ്രയത്നിക്കേണ്ടത് എല്ലാവരു ടെയും ഉത്തരവാദിത്തമാണ്.
വനങ്ങൾ സംരക്ഷിച്ചും, വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചും ഉദ്യാനങ്ങൾ, അടുക്കളത്തോട്ടങ്ങൾ എന്നിവ ഒരുക്കിയും പ്രകൃതിയെ സംരക്ഷിക്കാം. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ച് പ്രകൃതിയെ നമുക്ക് മനോഹര മാക്കാം.
മാലിന്യമുക്തമായ വായു, വെളളം, വെളിച്ചം എന്നിവ വരുംതലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ആയതിനാൽ ജൈവ വൈവിധ്യം പരമാവധി നിലനിർത്താൻ ശ്രമിക്കുമെന്നും ഭൂമിയെ സംരക്ഷി ക്കുമെന്നും നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം.