ജോലി ഒഴിവ്
പനമരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍.പി.എസ്.എ അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് ജൂണ്‍ 3ന് രാവിലെ 10നും, നിലവില്‍ ഒഴിവുള്ള ഫുള്‍ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ 4ന് രാവിലെ 10നും സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ആവശ്യമായ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം.