കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയില്‍ തന്നെയുണ്ടെന്നതിനാല്‍ അധ്യാപകരും , രക്ഷകര്‍ത്താക്കളും കുട്ടികളുടെ സുരക്ഷയില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു
കൊച്ചി: നീണ്ട കാത്തിരിപ്പിനു ശേഷം പുതിയ അധ്യയന വര്‍ഷത്തിനായി സ്കൂളുകള്‍ തുറക്കുകയാണ്.ഏറെ നാളത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ശേഷം സ്കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലാണ് കുട്ടികള്‍. കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയില്‍ തന്നെയുണ്ടെന്നതിനാല്‍ അധ്യാപകരും , രക്ഷകര്‍ത്താക്കളും കുട്ടികളുടെ സുരക്ഷയില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
- ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നെന്ന് ഉറപ്പു വരുത്തുക.
- മഴക്കാലമായതിനാല്‍ മാസ്ക് നനയാന്‍ സാധ്യതയുള്ളതിനാല്‍ ഒന്നിലധികം മാസ്ക് കയ്യില്‍ കരുതണം.
- നനഞ്ഞതും , ഈര്‍പ്പമുളളതുമായ മാസ്ക് ധരിക്കരുത്.
- മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.
- ഉപയോഗിച്ച മാസ്കുകള്‍ പ്രത്യേകം കവറില്‍ സൂക്ഷിച്ച് വീട്ടിലെത്തിയാല്‍ സുരക്ഷിതമായി നിക്ഷേപിക്കുക.
- വീണ്ടും ഉപയോഗിക്കാവുന്നവ സോപ്പു വെള്ളത്തിലോ ബ്ലിച്ചിംഗ് ലായനിയിലോ അരമണിക്കൂര്‍ മുക്കിവെച്ച ശേഷം കഴുകി ഉണക്കുകസംസാരിക്കുമ്പോള് മാസ്ക് താഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
- ക്ലാസ്സ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം.
- കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം.
- സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.
- കുട്ടികളുടെ കൈയില്‍ സാനിട്ടൈസര്‍ കരുതാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും കൈകള്‍ ഇടക്കിടെ ശുചിയാക്കാന്‍ ശ്രദ്ധിക്കണം.