മൂല്യനിർണ്ണയം
മൂല്യനിർണ്ണയം
ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.
ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് പതിമൂന്ന് ഉച്ചയ്ക്ക് ശേഷം പതിമൂന്ന്എന്നിങ്ങനെ ആകെ ഇരുപത്തിയാറായിരുന്നു.
ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് ഇരുപതും ഉച്ചയ്ക്ക് ശേഷം ഇരുപതും എന്നിങ്ങനെ നാൽപത്ആയിരുന്നു.അത് യഥാക്രമം 17 + 17 = 34, 25 + 25 = 50 ആയി വർദ്ധിപ്പിച്ചിരുന്നു.
പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾനിശ്ചയിച്ചതാണ് ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്.നിലവിൽ പരമാവധി മാർക്ക് 80/60/30 ആയി
കുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ്വരുത്തിയിട്ടുണ്ടായിരുന്നില്ല.
ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെഅടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണംപുനർനിശ്ചയിച്ചത്.
എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാൻഇരിക്കുന്ന വേളയിൽ ചില അധ്യാപകകൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.
അതുംകൂടി കണക്കിലെടുത്ത് ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിക്കുന്നു.
ഇതേ പാറ്റേണിലുള്ള തുല്യതാ പരീക്ഷകൾക്ക് ഇതേ അധ്യാപകർ നിശ്ചയിക്കപ്പെട്ടതിലധികം ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ തയ്യാറാകുന്നുണ്ട്.
മൂല്യനിർണ്ണയ പ്രതിഫലം ഒരു ദിവസം രണ്ടു സെഷനുകളിലായി 30 പേപ്പർ മൂല്യനിർണ്ണയം നടത്തുമ്പോൾ പേപ്പർ ഒന്നിന് 8 രൂപ നിരക്കിൽ 240/- രൂപ ലഭിക്കും.ഓരോ ദിവസവും 600 രൂപ ഡി.എ. ഇനത്തിൽ ലഭിക്കും.
കൂടാതെ ക്യാമ്പുകളിൽ എത്തുന്നതിന് നിയമപ്രകാരം ട്രാവലിംഗ് അലവൻസും ലഭിക്കും.മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ
ശമ്പളത്തിനുപുറമെ ഓരോ ദിവസവും ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറിലധികം രൂപയുടെ അധിക ആനുകൂല്യം ലഭിക്കുന്നതാണ്.
ഇതിനു പുറമെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പ്രതിഫലത്തുക ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്.