നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്

April 27, 2022 - By School Pathram Academy

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.

ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് ലൈവിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.ഒരു സിനിമാനടിയാണ് പരാതിക്കാരി. ഈ മാസം 22 നാണ് നടി പോലീസിൽ പരാതി നൽകിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തേക്കാനുള്ള സാധ്യതയുമുണ്ട്.ഈ കേസിൽ ഇര താൻ ആണെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം.

തനിക്കെതിരേ ഉയർന്ന ലൈംഗികാരോപണക്കേസിൽ മറുപടിയുമായി നടനും നിർമാതാവുമായ വിജയ് ബാബു രംഗത്ത്. ഈ കേസിൽ ഇര താൻ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു. 2018 മുതൽ പെൺകുട്ടിയെ എനിക്ക് അറിയാം. അഞ്ച് വർഷത്തോളം ഞാൻ ഇവർക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. ഓഡീഷനിലൂടെ എന്റെ സിനിമയിൽ എത്തിയിട്ടുള്ള കുട്ടിയാണിവർ. ഇവിടെ ഇര ഞാൻ ആണെന്നും അതിനാൽ മീടൂവിന് ഇത് ഒരു ബ്രേക്ക് ആവട്ടെയെന്നും വിജയ് ബാബു പറഞ്ഞു.

 

വിജയ് ബാബുവിന്റെ വാക്കുകൾ…

 

ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാൻ ഇത്തരം കാര്യങ്ങളിൽ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതിൽ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആൾ ഇതിൽ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവർ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാൽ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കൾ തുടങ്ങി എന്നെ സ്നേഹിക്കുന്നവർ ദുഃഖം അനുഭവിക്കുമ്പോൾ അപ്പുറത്ത് ഒരാൾ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോൾ ലൈവിൽ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോൾ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മൾ നന്നാകുമ്പോൾ, ഒരുപാട് പേർക്ക് അവസരം കൊടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ എങ്ങിനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്ന രീതിയിൽ കുറെ അട്ടകൾ വരും.

 

എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതൽ അറിയാം. അന്ന് മുതൽ 2021 വരെ ഞാൻ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷൻ ചെയ്തിട്ട് വരാൻ പറഞ്ഞിട്ട്, അത് ശരിയായി രീതിയിൽ വന്ന് ചെയ്ത് സിനിമയിൽ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോൾ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും വരുന്ന ദുഃഖത്തേക്കാൾ വലുതൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കേസ്. അത് ഞാൻ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാൻ ലൈവിൽ വരാൻ തീരുമാനിച്ചത്.

 

സെറ്റിൽ ഉണ്ടായ കാര്യങ്ങൾ എന്റെ ആളുകൾ പറയും. കൺട്രോളർ തൊട്ട് നടീനടന്മാർ വരെയുള്ളവർ ഇക്കാര്യം പറയും. ആ സമയത്ത് ഈ കുട്ടിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ വിജയ

ആഘോഷപരിപാടിയിൽ ഈ കുട്ടി പങ്കെടുത്തില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാൻ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാൻ ഈ കുട്ടിയെ വിളിച്ചു. വോറൊരു ആളുടെ ഫോണിൽ നിന്നാണ് വിളിച്ചത്. ടയർ പഞ്ചറായി പോയി എന്ന മറുപടിയാണ് കിട്ടിയത്. ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം നിനക്ക് ഇല്ലേ എന്ന് ഞാൻ ചോദിച്ചു. എനിക്ക് സാറിനെ ഒന്ന് കാണണം പറഞ്ഞു. ഡിസംബർ മുതൽ ഈ കുട്ടി എനിക്ക് മെസേജ് അയക്കാൻ തുടങ്ങി. മാർച്ചിൽ ഞാൻ ഈ കുട്ടിയെ കണ്ടു. അവിടുന്ന് അയച്ച മെസേജുകൾ എന്റെ കൈയ്യിലുണ്ട്. അത് പുറത്ത് വിടാൻ ഞാൻ തയ്യാറാണ്.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ കുടുംബവും എന്നെ സ്നേഹിക്കുന്നവരും എന്നെ വിശ്വസിക്കുന്നവരുമാണ് എനിക്ക് വലുത്. അതിനാൽ ഞാൻ ഇത് പുറത്തുവിടും. അതിന്റെ പേരിൽ എന്ത് കേസ് വന്നാലും അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്ക്രീൻ ഷോട്ടുകൾ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇന്ന് ഉച്ചതൊട്ട് ഞാൻ ഇത് പരിശോധിക്കുകയാണ്. ദൈവഭാഗ്യം കൊണ്ട് എല്ലാ റെക്കോഡുകളും എന്റെ കൈയ്യിലുണ്ട്. എനിക്ക് മൂന്ന്, നാല് പേരോടെ ഉത്തരം പറയാൻ ഉള്ളൂ. എന്റെ ഭാര്യയോട്, അമ്മയോട്, എന്റെ പെങ്ങളോട് അല്ലെങ്കിൽ എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട് എനിക്ക് ഉത്തരം പറയണം. കേസ് കോടതിയിൽപോയി കുറെ നാൾ കഴിഞ്ഞ് ചെറിയ വാർത്തയായി വിജയ് ബാബു രക്ഷപ്പെട്ടു എന്നു പറയുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇവർക്ക് ഡിപ്രഷൻ ആണെന്ന് പറഞ്ഞ് എന്നെ കാണാൻ വന്നയാളാണ്.

 

അതിനുശേഷം ഇവർ അയച്ച എല്ലാ മെസേജുകളും എന്റെ കൈയ്യിലുണ്ട്. എന്നെ കാണാൻ വേണ്ടി ഇവർ എത്രയോ വട്ടം എനിക്ക് മെസേജുകൾ അയച്ചിരിക്കുന്നു. അതിന്ശേഷമുണ്ടായിട്ടുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല. അത് ഞാൻ കോടതിയിൽ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയിൽ വന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല. വേണമെങ്കിൽ ഞാൻ ഇക്കാര്യങ്ങൾ മുഴുവൻ സോഷ്യൽ മീഡിയയിൽ പറയാം. പക്ഷേ, അതിന്ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുണ്ടാകുന്ന ദുഃഖമോർത്ത് ഞാൻ അത് വിടുന്നില്ല. തത്ക്കാലം അത് അവിടെ നിൽക്കട്ടെ. അതുകൊണ്ട് ഇവിടെ ഇര ഞാൻ ആണ്. ഞാൻ ഇതിനെതിരേ കൗണ്ടർ കേസ് ഫയൽ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയൽ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകിൽ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാൻ വെറുതേ വിടാൻ ആലോചിക്കുന്നില്ല. മീടൂവിന് ഇത് പുതിയൊരു തുടക്കം ആവട്ടെ. നമുക്ക് കാണാം. നമുക്ക് ഫൈറ്റ് ചെയ്യാം. എല്ലാറ്റിനും തുടക്കം കുറിച്ച ആൾ എന്ന നിലയിൽ ഇതിനും തുടക്കം കുറിക്കുകയാണ്. എന്റെ കൂടെ നിൽക്കുന്നവർക്കും മെസേജ് അയച്ചവർക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു.

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More