കുട്ടികളോട് വളരെ സൗഹാർദ്ദപരമായി ഇടപെടണം. അവർക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം ഒരു ടീച്ചർ…പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗവ: യു.പി.എസിലെ ഫുൾ ടൈം ഹിന്ദി ലാംഗ്വേജ് ടീച്ചർ സുരഭി സുരേന്ദ്രനുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖം
പേര് : സുരഭി സുരേന്ദ്രൻ
GUPS Akathethara, palakkad
Full Time Junior Language Teacher Hindi
വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :
✓സ്കൂൾ യൂത്ത്ഫെസ്റ്റിവൽസമയത്ത് നാടകം അവതരിപ്പിക്കേണ്ട ദിവസം ഹസ്ബൻഡ് റോൾ ചെയ്യുന്ന കുട്ടി വന്നില്ല. പക്ഷെ സ്റ്റോറി ചേഞ്ച് ചെയ്ത് പെർഫോം ചെയ്ത് ഞങ്ങൾക്ക് സെക്കന്റ് പ്രൈസ് കിട്ടി
അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :-
✓ അധ്യാപിക എന്ന നിലയിൽ ഞാൻ ഒരു ബിഗ്ഗിനെർ മാത്രമാണ്.
മികവാർന്ന പ്രവർത്തനങ്ങൾ :
✓ഡിജിറ്റൽ മാഗസിൻ; ചിരാത് .വീട്ടിൽ ഒരു ലൈബ്രറി – വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും വീട്ടിൽ ഒരു കൊച്ചു ലൈബ്രറി പദ്ധതി ആരംഭിക്കാൻ സാധിച്ചു.
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?
✓കുട്ടികളോട് വളരെ സൗഹാർദ്ദപരമായി ഇടപെടണം. അവർക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?
✓അവരുടെ ഫേസ് കണ്ടാൽ അറിയും.
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?
✓പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികളുടെ പേരെന്റ്സിന് നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്.
പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?
✓ഉണ്ട്. അവർക്ക് പ്രത്യേകം കോച്ചിംഗ് കൊടുക്കാറുണ്ട്.സ്പെഷ്യൽ ടിപ്സ് വീഡിയോ രൂപത്തിൽ..
കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?
✓ഉണ്ട് .
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?
✓പലപ്പോഴും സ്വാർത്ഥരായി കാണാറുണ്ട്.
അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
✓അദ്ധ്യാപനം ഒരു ജോലി അല്ല മറിച്ച് പുതു തലമുറയെ വാർത്തെടുക്കുന്ന ശില്പികൾ ആണ് നമ്മൾ.
കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?
✓ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈലിന് അടിമപ്പെടാതെ നോക്കണം. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ അന്ന് സ്കൂളിൽ ഉണ്ടായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതിന്റെ ആന്തരിക അർത്ഥം കുട്ടികളിൽ വളരെ ചെറുപ്പത്തിലെ ഊട്ടി ഉറപ്പിക്കണം.
എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?
✓തീർച്ചയായും
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ഇഷ്ടപ്പെട്ട വിനോദം സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:
✓പൊതുവിദ്യാലയങ്ങൾ മികച്ചതാക്കുന്നതിനുവേണ്ടി പി ടി എ യുടേയും അധ്യാപകരുടെയും ഐക്യം അനിവാര്യമാണ്. സ്കൂൾ വികസനത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കണം.
ഇഷ്ടപ്പെട്ട വിനോദം
✓കുക്കിംഗ്
സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
സ്കൂൾ പത്രം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. വിദ്യാഭ്യാസ മേഖലയിലുള്ള ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും ലളിതമായ ശൈലിയിൽ 100% സത്യസന്ധതയോടെ ഓരോ വായനക്കാരിലും എത്തിക്കുന്നു. എ ബിഗ് സല്യൂട്ട് ❤സ്കൂൾ പത്രം.