മോട്ടോർ വാഹന നിയമ പ്രകാരം,സേഫ്റ്റി ഹെൽമറ്റ് – ടൂവീലർ യാത്രക്ക് സേഫ് ആണോ ?
സേഫ്റ്റി ഹെൽമറ്റ് – ടൂവീലർ യാത്രക്ക് സേഫ് ആണോ ?
മോട്ടോർ വാഹന നിയമ പ്രകാരം◊
🚴 ധരിക്കുന്ന ഹെൽമെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BlS) ൻ്റെ നിലവാരമനുസരിച്ചായിരിക്കണം.
🚴 ഹെൽമെറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം.
🚴 ഹെൽമെറ്റിൻ്റെ ആകൃതിയും വലുപ്പവും തലയ്ക്ക് സംരക്ഷണം നൽകാനുതകുന്നതാവണം.
🚴 ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം.
🚴 ഇവയൊക്കെ ശരിയ്ക്കും ഉറപ്പാക്കാൻ BIS : 4151 സ്റ്റാന്റേർഡുപ്രകാരം നിർമ്മിച്ച ഹെൽമെറ്റുകൾക്ക് മാത്രമേ കഴിയുകയുള്ളു.
🚴 4 വയസിന് മുകളിലുള്ള ഏതൊരാളും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണം.
നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടെയും ഉത്തരവാദിത്തമാണ്.
#keralapolice
#helmet